Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (2) Surah: Al-Mumtahanah
اِنْ یَّثْقَفُوْكُمْ یَكُوْنُوْا لَكُمْ اَعْدَآءً وَّیَبْسُطُوْۤا اِلَیْكُمْ اَیْدِیَهُمْ وَاَلْسِنَتَهُمْ بِالسُّوْٓءِ وَوَدُّوْا لَوْ تَكْفُرُوْنَ ۟ؕ
നിങ്ങളുടെ മേൽ അവർക്ക് സ്വാധീനശക്തി ഉണ്ടായിക്കഴിഞ്ഞാൽ മനസ്സിൽ ഒളിപ്പിച്ചു വെച്ച ശത്രുത അവർ പുറത്തെടുക്കും. ഉപദ്രവങ്ങൾ അഴിച്ചു വിട്ടും, മർദ്ധനങ്ങൾ ചൊരിഞ്ഞും നിങ്ങളുടെ നേർക്ക് അവരുടെ കൈകൾ നീട്ടുകയും ചെയ്യും. നിങ്ങളെ ആക്ഷേപിക്കാനും ചീത്ത പറയാനുമായി അവരുടെ നാവുകൾ അവർ കെട്ടഴിച്ചു വിടും. അല്ലാഹുവിലും റസൂലിലും നിങ്ങൾ അവിശ്വസിക്കുകയും, അങ്ങനെ നിങ്ങളും അവരെ പോലെയാവുകയും ചെയ്തിരുന്നെങ്കിൽ എന്ന് അവർ ദിവാസ്വപ്നം മെനയുകയും ചെയ്യും.
Arabic explanations of the Qur’an:
Benefits of the verses in this page:
• تسريب أخبار أهل الإسلام إلى الكفار كبيرة من الكبائر.
* മുസ്ലിംകളുടെ രഹസ്യങ്ങൾ (ഇസ്ലാമിൽ) വിശ്വസിക്കാത്തവർക്ക് ചോർത്തി കൊടുക്കുക എന്നത് വൻപാപങ്ങളിൽ പെട്ട കാര്യമാണ്.

• عداوة الكفار عداوة مُتَأصِّلة لا تؤثر فيها موالاتهم.
* (ഇസ്ലാമിനെ) നിഷേധിച്ചവർക്ക് ഇസ്ലാമിനോടുള്ള വിധ്വേഷം മനസ്സിൽ അടിയുറച്ചനിലയിലാണ്; അവരോട് സ്നേഹബന്ധം വെച്ചു പുലർത്തിയത് കൊണ്ട് അതിൽ യാതൊരു മാറ്റവും സംഭവിക്കില്ല.

• استغفار إبراهيم لأبيه لوعده له بذلك، فلما نهاه الله عن ذلك لموته على الكفر ترك الاستغفار له.
* ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- അദ്ദേഹത്തിൻ്റെ പിതാവിന് വേണ്ടി പാപമോചനം തേടിയത് അദ്ദേഹം മുൻപ് അക്കാര്യം പിതാവിനോട് വാഗ്ദാനം ചെയ്തതു കൊണ്ടാണ്. എന്നാൽ അയാൾ തൻ്റെ നിഷേധത്തിൽ തന്നെ മരണപ്പെട്ടപ്പോൾ അല്ലാഹു അദ്ദേഹത്തെ അതിൽ നിന്ന് വിലക്കുകയും, ഇബ്രാഹീം -عَلَيْهِ السَّلَامُ- അതൊഴിവാക്കുകയും ചെയ്തു.

 
Translation of the meanings Ayah: (2) Surah: Al-Mumtahanah
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close