Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (9) Surah: Al-Mumtahanah
اِنَّمَا یَنْهٰىكُمُ اللّٰهُ عَنِ الَّذِیْنَ قَاتَلُوْكُمْ فِی الدِّیْنِ وَاَخْرَجُوْكُمْ مِّنْ دِیَارِكُمْ وَظَاهَرُوْا عَلٰۤی اِخْرَاجِكُمْ اَنْ تَوَلَّوْهُمْ ۚ— وَمَنْ یَّتَوَلَّهُمْ فَاُولٰٓىِٕكَ هُمُ الظّٰلِمُوْنَ ۟
നിങ്ങൾ ഇസ്ലാമിൽ വിശ്വസിച്ചു എന്നതിൻ്റെ പേരിൽ നിങ്ങളോട് യുദ്ധം ചെയ്യുകയും, അതിൻ്റെ പേരിൽ നിങ്ങളുടെ വീടുകളിൽ നിന്ന് നിങ്ങളെ പുറത്താക്കുകയും, നിങ്ങളെ പുറത്താക്കാൻ സഹായിക്കുകയും ചെയ്തവരുടെ കാര്യത്തിൽ മാത്രമാണ് അല്ലാഹു നിങ്ങളെ വിലക്കുന്നത്. അവരോട് സ്നേഹബന്ധം പുലർത്തുന്നത് അല്ലാഹു നിങ്ങളോട് വിരോധിക്കുന്നു. നിങ്ങളുടെ കൂട്ടത്തിൽ നിന്ന് ആരെങ്കിലും അല്ലാഹുവിൻ്റെ കൽപ്പനക്ക് വിരുദ്ധമായി, അവരോട് മൈത്രീബന്ധം പുലർത്തിയാൽ അവർ തന്നെയാകുന്നു സ്വന്തത്തെ നാശത്തിൻ്റെ പടുകുഴിയിൽ വീഴ്ത്തിയിട്ടുള്ളത്.
Arabic explanations of the Qur’an:
Benefits of the verses in this page:
• في تصريف الله القلب من العداوة إلى المودة، ومن الكفر إلى الإيمان إشارة إلى أن قلوب العباد بين إصبعين من أصابعه سبحانه، فليطلب العبد منه الثبات على الإيمان.
* അല്ലാഹു ഹൃദയങ്ങളെ ശത്രുതയിൽ നിന്ന് സ്നേഹത്തിലേക്ക് മാറ്റിമറിക്കും; നിഷേധത്തിൽ നിന്ന് ഇസ്ലാമിലുള്ള വിശ്വാസത്തിലേക്കും. അടിമകളുടെ ഹൃദയങ്ങൾ അല്ലാഹുവിൻ്റെ വിരലുകൾക്ക് ഇടയിലാണെന്നും, അവൻ ഉദ്ദേശിക്കുന്നത് പോലെ അതവൻ മാറ്റിമറിക്കുമെന്നും ഇതിൽ സൂചനയുണ്ട്. അതിനാൽ എപ്പോഴും ഇസ്ലാമിലുള്ള വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്താൻ അവൻ അല്ലാഹുവിനോട് ചോദിക്കട്ടെ.

• التفريق في الحكم بين الكفار المحاربين والمسالمين.
* യുദ്ധത്തിലേർപ്പെട്ട അമുസ്ലിംകളോടും പരസ്പര ഉടമ്പടികളിൽ കഴിയുന്നവരോടുമുള്ള വിധിനിയമങ്ങളിൽ വേർതിരിവുണ്ട്.

• حرمة الزواج بالكافرة غير الكتابية ابتداءً ودوامًا، وحرمة زواج المسلمة من كافر ابتداءً ودوامًا.
* വേദക്കാരിൽ പെട്ടതല്ലാത്ത അമുസ്ലിം സ്ത്രീയെ വിവാഹം കഴിക്കുന്നത് നിഷിദ്ധമാണ്. അത്തരം വിവാഹബന്ധം തുടക്കം കുറിക്കുന്നതും, അതിൽ തുടർന്നു പോകുന്നതും നിഷിദ്ധം തന്നെ. മുസ്ലിം സ്ത്രീയെ ഒരു അമുസ്ലിം പുരുഷൻ വിവാഹം കഴിക്കുന്നതും ഇത് പോലെ തന്നെ.

 
Translation of the meanings Ayah: (9) Surah: Al-Mumtahanah
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close