Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (15) Surah: Al-Mulk
هُوَ الَّذِیْ جَعَلَ لَكُمُ الْاَرْضَ ذَلُوْلًا فَامْشُوْا فِیْ مَنَاكِبِهَا وَكُلُوْا مِنْ رِّزْقِهٖ ؕ— وَاِلَیْهِ النُّشُوْرُ ۟
അവനാകുന്നു ഭൂമിയെ എളുപ്പവും സൗകര്യമുള്ളതുമാക്കി നിങ്ങൾക്ക് താമസയോഗ്യമാക്കി തന്നത്. അതിനാൽ അതിൻ്റെ സകലദിശകളിലേക്കും അറ്റങ്ങളിലേക്കും നിങ്ങൾ സഞ്ചരിക്കുക. അല്ലാഹു അതിൽ നിങ്ങൾക്കായി ഒരുക്കി വെച്ചിട്ടുള്ള അവൻ്റെ ഉപജീവനത്തിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയും ചെയ്യുക. അവനിലേക്ക് മാത്രമാണ് നിങ്ങൾ വിചാരണക്കും പ്രതിഫലത്തിനുമായി മടക്കപ്പെടുന്നത്.
Arabic explanations of the Qur’an:
Benefits of the verses in this page:
• اطلاع الله على ما تخفيه صدور عباده.
* അല്ലാഹുവിൻ്റെ അടിമകൾ അവരുടെ ഹൃദയങ്ങളിൽ ഒളിപ്പിച്ചു വെക്കുന്നത് അവൻ അറിയുന്നുണ്ട്.

• الكفر والمعاصي من أسباب حصول عذاب الله في الدنيا والآخرة.
* (ഇസ്ലാമിനെ) നിഷേധിക്കുക എന്നതും തിന്മകൾ പ്രവർത്തിക്കുക എന്നതും ഐഹികലോകത്തും പാരത്രികലോകത്തും അല്ലാഹുവിൻ്റെ ശിക്ഷ ലഭിക്കാൻ കാരണമാകുന്ന കാര്യങ്ങളാണ്.

• الكفر بالله ظلمة وحيرة، والإيمان به نور وهداية.
* അല്ലാഹുവിനെ നിഷേധിക്കുന്നത് അന്ധകാരവും പരിഭ്രാന്തിയുമാണ് സമ്മാനിക്കുക. അല്ലാഹുവിൽ വിശ്വസിക്കുന്നതാകട്ടെ; പ്രകാശവും സന്മാർഗവുമാണ്.

 
Translation of the meanings Ayah: (15) Surah: Al-Mulk
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close