Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Ayah: (192) Surah: Al-A‘rāf
وَلَا یَسْتَطِیْعُوْنَ لَهُمْ نَصْرًا وَّلَاۤ اَنْفُسَهُمْ یَنْصُرُوْنَ ۟
ഈ ആരാധ്യവസ്തുക്കൾക്ക് തങ്ങളെ ആരാധിക്കുന്നവരെ സഹായിക്കാനോ, തങ്ങളെ സ്വയം തന്നെ സഹായിക്കാനോ കഴിയില്ല. അപ്പോൾ എങ്ങനെയാണ് അത്തരക്കാരെ അവർ ആരാധിക്കുക?!
Arabic explanations of the Qur’an:
Benefits of the verses in this page:
• في الآيات بيان جهل من يقصد النبي صلى الله عليه وسلم ويدعوه لحصول نفع أو دفع ضر؛ لأن النفع إنما يحصل من قِبَلِ ما أرسل به من البشارة والنذارة.
• നബി (സ) യെ അവലംബമാക്കുകയും, നന്മകൾ നേടുന്നതിനും തിന്മകൾ തടുക്കുന്നതിനും അവിടുത്തെ വിളിച്ചു പ്രാർത്ഥിക്കുകയും ചെയ്യുന്നവരുടെ അജ്ഞത ഈ ആയത്തുകൾ ബോധ്യപ്പെടുത്തുന്നു. കാരണം അവിടുത്തെ കയ്യിൽ കൊടുത്തയക്കപ്പെട്ട സന്തോഷവാർത്തയും താക്കീതും എവിടെ നിന്നാണോ വന്നെത്തിയത്; അവിടെയാണ് (അല്ലാഹുവിൻ്റെ പക്കൽ) എല്ലാ നന്മയുമുള്ളത്.

• جعل الله بمنَّته من نوع الرجل زوجه؛ ليألفها ولا يجفو قربها ويأنس بها؛ لتتحقق الحكمة الإلهية في التناسل.
• മനുഷ്യൻ്റെ ഇണയെ അല്ലാഹു അവനിൽ നിന്ന് തന്നെ സൃഷ്ടിച്ചു എന്നതിൽ അല്ലാഹുവിൻ്റെ കാരുണ്യമുണ്ട്. മനുഷ്യന് ഇണ ചേരാനും, അവളുടെ സാമീപ്യം വിരസമാകാതിരിക്കാനും, അവളിൽ അണഞ്ഞു ചേരാനും അതിലൂടെ കഴിയുന്നു. മനുഷ്യ പരമ്പര തുടരുക എന്ന മഹത്തരമായ അല്ലാഹുവിൻ്റെ ഉദ്ദേശം അതിലൂടെ പൂർത്തീകരിക്കപ്പെടുകയും ചെയ്യുന്നു.

• لا يليق بالأفضل الأكمل الأشرف من المخلوقات وهو الإنسان أن يشتغل بعبادة الأخس والأرذل من الحجارة والخشب وغيرها من الآلهة الباطلة.
• സൃഷ്ടികളിൽ ഏറ്റവും പരിപൂർണ്ണനും ശ്രേഷ്ഠനും മഹത്വമുള്ളവനുമായ മനുഷ്യൻ അവനെക്കാൾ താഴ്ന്നതും നിലവാരമില്ലാത്തതുമായ വസ്തുക്കളെ -കല്ലിനെയും മരത്തിനെയും മറ്റുമെല്ലാം പോലുള്ള നിരർത്ഥകങ്ങളായ ആരാധ്യവസ്തുക്കളെ- ആരാധിക്കുക എന്നത് ഒരിക്കലും അനുയോജ്യമല്ല.

 
Translation of the meanings Ayah: (192) Surah: Al-A‘rāf
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close