Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (44) Surah: Al-A‘rāf
وَنَادٰۤی اَصْحٰبُ الْجَنَّةِ اَصْحٰبَ النَّارِ اَنْ قَدْ وَجَدْنَا مَا وَعَدَنَا رَبُّنَا حَقًّا فَهَلْ وَجَدْتُّمْ مَّا وَعَدَ رَبُّكُمْ حَقًّا ؕ— قَالُوْا نَعَمْ ۚ— فَاَذَّنَ مُؤَذِّنٌ بَیْنَهُمْ اَنْ لَّعْنَةُ اللّٰهِ عَلَی الظّٰلِمِیْنَ ۟ۙ
സ്വർഗത്തിൽ ശാശ്വതമായി വസിക്കുന്ന സ്വർഗാവകാശികൾ നരകത്തിലെ ശാശ്വതവാസികളായ നരകാവകാശികളോട് -തങ്ങൾക്ക് ഒരുക്കിവെക്കപ്പെട്ട സ്ഥലത്ത് രണ്ട് കൂട്ടരും പ്രവേശിച്ചു കഴിഞ്ഞ ശേഷം- പറയും: ഞങ്ങളുടെ രക്ഷിതാവ് ഞങ്ങളോട് വാഗ്ദാനം ചെയ്ത സ്വർഗം യാഥാർഥ്യമായി സംഭവിക്കുന്നത് ഞങ്ങൾ കണ്ടുകഴിഞ്ഞു. അവൻ ഞങ്ങളെ അവിടെ പ്രവേശിപ്പിച്ചിരിക്കുന്നു. എന്നാൽ -അല്ലാഹുവിനെ നിഷേധിച്ചവരേ!- നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് താക്കീത് ചെയ്ത നരകം യാഥാർത്ഥ്യമായി പുലരുന്നത് നിങ്ങൾ കണ്ടെത്തിയോ?! അല്ലാഹുവിനെ നിഷേധിച്ചവർ പറയും: അല്ലാഹു ഞങ്ങളോട് താക്കീത് ചെയ്ത നരകം ഞങ്ങൾ യാഥാർത്ഥ്യമായി കണ്ടെത്തിയിരിക്കുന്നു. അപ്പോൾ ഒരാൾ അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊണ്ട് ഇപ്രകാരം വിളിച്ചു പറയും: അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് അതിക്രമികളെ അകറ്റേണമേ! ഐഹികജീവിതത്തിൽ അവർക്ക് അവൻ കാരുണ്യത്തിൻ്റെ വാതിലുകൾ തുറന്നിട്ടു കൊടുത്തിരുന്നെങ്കിലും അവരതിൽ നിന്ന് തിരിഞ്ഞു കളയുകയാണ് ഉണ്ടായത്.
Arabic explanations of the Qur’an:
Benefits of the verses in this page:
• عدم الإيمان بالبعث سبب مباشر للإقبال على الشهوات.
• പുനരുത്ഥാനത്തിൽ വിശ്വസിക്കാതിരിക്കുക എന്നത് ദേഹേഛകളിലേക്ക് മുഖംകുത്തി വീഴാനുള്ള അടിസ്ഥാന കാരണമാണ്.

• يتيقن الناس يوم القيامة تحقق وعد الله لأهل طاعته، وتحقق وعيده للكافرين.
• അല്ലാഹുവിനെ അനുസരിച്ചവർക്ക് അവൻ നൽകിയ വാഗ്ദാനവും, അല്ലാഹുവിനെ നിഷേധിച്ചവരെ അവൻ അറിയിച്ച താക്കീതും പരലോകത്ത് യാഥാർത്ഥ്യമായി പുലരുന്നത് മനുഷ്യർ ദൃഢതയോടെ തിരിച്ചറിയും.

• الناس يوم القيامة فريقان: فريق في الجنة وفريق في النار، وبينهما فريق في مكان وسط لتساوي حسناتهم وسيئاتهم، ومصيرهم إلى الجنة.
• പരലോകത്ത് മനുഷ്യർ രണ്ട് വിഭാഗങ്ങളാണ്; സ്വർഗത്തിൽ പ്രവേശിച്ച കൂട്ടരും, നരകത്തിൽ പ്രവേശിച്ച കൂട്ടരും. നന്മകളും തിന്മകളും സമമായതിനാൽ അവർക്കിടയിൽ ഒരു മദ്ധ്യമസ്ഥാനത്തിൽ നിൽക്കുന്നവരും ഉണ്ടായിരിക്കും. അവർ പിന്നീട് സ്വർഗത്തിലേക്ക് എത്തിച്ചേരുന്നതാണ്.

• على الذين يملكون المال والجاه وكثرة الأتباع أن يعلموا أن هذا كله لن يغني عنهم من الله شيئًا، ولن ينجيهم من عذاب الله.
• സമ്പത്തും സ്ഥാനമാനങ്ങളും ധാരാളം അനുയായികളും ഉള്ളവർ ഇതൊന്നും അല്ലാഹുവിങ്കൽ തങ്ങൾക്ക് യാതൊരു ഉപകാരവും ചെയ്യില്ലെന്ന് തിരിച്ചറിയട്ടെ; അവൻ്റെ ശിക്ഷയിൽ നിന്ന് ഈ പറഞ്ഞതൊന്നും അവരെ രക്ഷിക്കുകയില്ല.

 
Translation of the meanings Ayah: (44) Surah: Al-A‘rāf
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close