Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (71) Surah: Al-A‘rāf
قَالَ قَدْ وَقَعَ عَلَیْكُمْ مِّنْ رَّبِّكُمْ رِجْسٌ وَّغَضَبٌ ؕ— اَتُجَادِلُوْنَنِیْ فِیْۤ اَسْمَآءٍ سَمَّیْتُمُوْهَاۤ اَنْتُمْ وَاٰبَآؤُكُمْ مَّا نَزَّلَ اللّٰهُ بِهَا مِنْ سُلْطٰنٍ ؕ— فَانْتَظِرُوْۤا اِنِّیْ مَعَكُمْ مِّنَ الْمُنْتَظِرِیْنَ ۟
ഹൂദ് അവർക്ക് മറുപടിയായി കൊണ്ട് പറഞ്ഞു: അല്ലാഹുവിൻ്റെ ശിക്ഷയും കോപവും നിങ്ങൾ സ്വയം ചോദിച്ചു വാങ്ങിയിരിക്കുന്നു. അത് നിങ്ങളുടെ മേൽ വന്നുപതിക്കുന്നതാണ്; അതിൽ യാതൊരു സംശയവുമില്ല. നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും ദൈവങ്ങളെന്നു വിളിച്ച ചില വിഗ്രഹങ്ങളുടെ കാര്യത്തിലാണോ നിങ്ങൾ എന്നോട് തർക്കിക്കുന്നത്?! യാതൊരു യാഥാർഥ്യവും അതിലില്ല താനും! എങ്കിൽ നിങ്ങൾ ധൃതി കൂട്ടിക്കൊണ്ടിരിക്കുന്ന ശിക്ഷ നിങ്ങൾ കാത്തിരുന്നു കൊള്ളുക; ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുകയാണ്. അത് സംഭവിക്കുക തന്നെ ചെയ്യും.
Arabic explanations of the Qur’an:
Benefits of the verses in this page:
• ينبغي التّحلّي بالصبر في الدعوة إلى الله تأسيًا بالأنبياء عليهم السلام.
• നബിമാരെ മാതൃകയാക്കി കൊണ്ട് (പ്രബോധകന്മാർ) അല്ലാഹുവിലേക്ക് പ്രബോധനം ചെയ്യുമ്പോൾ ക്ഷമയുള്ളവരായി മാറേണ്ടതുണ്ട്.

• من أولويات الدعوة إلى الله الدعوة إلى عبادة الله وحده لا شريك له، ورفض الإشراك به ونبذه.
• അല്ലാഹുവിലേക്കുള്ള പ്രബോധനത്തിലെ മുൻഗണനാവിഷയങ്ങളിൽ ഒന്നാണ് അല്ലാഹുവിനെ മാത്രം -ഒരു പങ്കാളിയെയും നിശ്ചയിക്കാതെ- ആരാധിക്കുവാൻ കൽപ്പിക്കുകയും, അവനിൽ പങ്കുചേർക്കുക എന്നതിനെ നിഷേധിക്കുകയും തള്ളിക്കളയുകയും ചെയ്യുക എന്നത്.

• الاغترار بالقوة المادية والجسدية يصرف صاحبها عن الاستجابة لأوامر الله ونواهيه.
• ഭൗതിക ശക്തിയിലും ശാരീരിക ശേഷിയിലും വഞ്ചിതരാവുന്നത് അല്ലാഹുവിൻ്റെ വിധിവിലക്കുകൾക്ക് കീഴൊതുങ്ങുന്നതിൽ നിന്ന് ഒരാളെ വഴിതെറ്റിക്കുന്നതാണ്.

• النبي يكون من جنس قومه، لكنه من أشرفهم نسبًا، وأفضلهم حسبًا، وأكرمهم مَعْشرًا، وأرفعهم خُلُقًا.
• നബിമാർ അവരുടെ ജനതയിൽ നിന്ന് തന്നെയാണ് ഉണ്ടായിരിക്കുക. എന്നാൽ അവരുടെ കൂട്ടത്തിൽ ഏറ്റവും മഹത്തരമായ തറവാടും, അവരിൽ ഏറ്റവും സ്ഥാനമുള്ളവരും, മാന്യമായ കുടുംബപശ്ചാത്തലമുള്ളവരും, അവരിൽ ഏറ്റവും ഉന്നതമായ സ്വഭാവഗുണങ്ങൾ ഉള്ളവരുമായിരിക്കും അവർ.

• الأنبياء وورثتهم يقابلون السّفهاء بالحِلم، ويغضُّون عن قول السّوء بالصّفح والعفو والمغفرة.
• നബിമാരും അവരുടെ അനന്തരാവകാശികളായ പണ്ഡിതന്മാരും വിഡ്ഢികളെ ക്ഷമയോടും അവധാനതയോടും കൂടിയായിരിക്കും അഭിമുഖീകരിക്കുക. മോശമായ വാക്കുകളോട് അവർ കണ്ണടക്കുകയും, അവ പൊറുത്തും മാപ്പു നൽകിയും വിട്ടുവീഴ്ച ചെയ്തും മുന്നോട്ടു പോവുകയും ചെയ്യും.

 
Translation of the meanings Ayah: (71) Surah: Al-A‘rāf
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close