Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (76) Surah: Al-A‘rāf
قَالَ الَّذِیْنَ اسْتَكْبَرُوْۤا اِنَّا بِالَّذِیْۤ اٰمَنْتُمْ بِهٖ كٰفِرُوْنَ ۟
അദ്ദേഹത്തിൻ്റെ ജനതയിലെ ഔന്നത്യം നടിച്ച (പ്രമാണിമാർ) പറഞ്ഞു: (അല്ലാഹുവിൽ) വിശ്വസിക്കുന്നവരേ! നിങ്ങൾ സത്യപ്പെടുത്തിയതെന്തോ, അതിനെ നിഷേധിക്കുന്നവരാകുന്നു ഞങ്ങൾ. ഞങ്ങളൊരിക്കലും അതിൽ വിശ്വസിക്കുകയില്ല. സ്വാലിഹിൻ്റെ മതനിയമങ്ങൾ ഞങ്ങളൊരിക്കലും പ്രാവർത്തികമാക്കുകയുമില്ല.
Arabic explanations of the Qur’an:
Benefits of the verses in this page:
• الاستكبار يتولد غالبًا من كثرة المال والجاه، وقلة المال والجاه تحمل على الإيمان والتصديق والانقياد غالبًا.
• സമ്പത്തും അധികാരവും അധികരിക്കുന്നത് പൊതുവെ മനുഷ്യരിൽ അഹങ്കാരം ജനിപ്പിക്കാറുണ്ട്. അവ രണ്ടും കുറയുന്നത് (അല്ലാഹുവിൽ) വിശ്വസിക്കുന്നതിനും, നബിമാരെ സത്യപ്പെടുത്തുന്നതിനും, അവർക്ക് കീഴൊതുങ്ങുന്നതിനും പ്രേരിപ്പിക്കുന്നതായും കാണാം.

• جواز البناء الرفيع كالقصور ونحوها؛ لأن من آثار النعمة: البناء الحسن مع شكر المنعم.
• ഉയരമുള്ള കൊട്ടാരങ്ങളും മറ്റും നിർമ്മിക്കുന്നത് അനുവദനീയമാണ്. കാരണം അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളുടെ അടയാളങ്ങളിൽ പെട്ടതാണ് നല്ല വീടുകൾ നിർമ്മിക്കാൻ കഴിയുക എന്നത്; അതോടൊപ്പം അനുഗ്രഹദാതാവായ അല്ലാഹുവിന് നന്ദി കാണിക്കണമെന്ന് മാത്രം.

• الغالب في دعوة الأنبياء أن يبادر الضعفاء والفقراء إلى الإصغاء لكلمة الحق التي جاؤوا بها، وأما السادة والزعماء فيتمردون ويستعلون عليها.
• നബിമാരുടെ പ്രബോധന ചരിത്രത്തിൽ പൊതുവെ കാണാൻ കഴിയുക ദരിദ്രരും ദുർബലരുമായവർ അവരുടെ ക്ഷണം ഉടനടി സ്വീകരിക്കുന്നതായാണ്. എന്നാൽ നേതാക്കളും പ്രമാണിമാരും ധിക്കാരം പുലർത്തുകയും, ഔന്നത്യം നടിക്കുകയും ചെയ്യുന്നതായി കാണാം.

• قد يعم عذاب الله المجتمع كله إذا كثر فيه الخَبَث، وعُدم فيه الإنكار.
• ഒരു ജനതയിൽ വൃത്തികേടുകൾ അധികരിക്കുകയും, അവിടെ തിന്മ എതിർക്കപ്പെടാതെ വരികയും ചെയ്താൽ അല്ലാഹുവിൻ്റെ ശിക്ഷ അവരെ മുഴുവനായി ബാധിച്ചേക്കാം.

 
Translation of the meanings Ayah: (76) Surah: Al-A‘rāf
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close