Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (97) Surah: Al-A‘rāf
اَفَاَمِنَ اَهْلُ الْقُرٰۤی اَنْ یَّاْتِیَهُمْ بَاْسُنَا بَیَاتًا وَّهُمْ نَآىِٕمُوْنَ ۟ؕ
നിഷേധികളായ ആ നാട്ടുകൾ രാത്രിയിൽ അവർ ഉറങ്ങിക്കൊണ്ടിരിക്കെ -തങ്ങളുടെ വിശ്രമത്തിലും സ്വസ്ഥതയിലും അവർ മുഴുകിയിരിക്കെ- നമ്മുടെ ശിക്ഷ അവർക്ക് വന്നെത്തില്ലെന്ന് നിർഭയരായിരിക്കുകയാണോ?!
Arabic explanations of the Qur’an:
Benefits of the verses in this page:
• الإيمان والعمل الصالح سبب لإفاضة الخيرات والبركات من السماء والأرض على الأمة.
• (അല്ലാഹുവിലുള്ള) വിശ്വാസവും, സൽപ്രവൃത്തികളും ജനങ്ങൾക്ക് മേൽ ആകാശത്ത് നിന്ന് അല്ലാഹു നന്മകളും അനുഗ്രഹങ്ങളും കോരിച്ചൊരിയാനുള്ള കാരണമാണ്.

• الصلة وثيقة بين سعة الرزق والتقوى، وإنْ أنعم الله على الكافرين فإن هذا استدراج لهم ومكر بهم.
• ഉപജീവനത്തിൽ വിശാലത നൽകപ്പെടുക എന്നത് അല്ലാഹുവിനെ സൂക്ഷിക്കുക എന്ന വിശിഷ്ട ഗുണവുമായി അഭേദ്യബന്ധം പുലർത്തുന്നു. അല്ലാഹു അവനെ നിഷേധിച്ചവർക്ക് മേൽ അനുഗ്രഹങ്ങൾ ചൊരിയുന്നുണ്ടെങ്കിൽ അത് അവരെ പൊടുന്നനെ പിടികൂടുന്നതിനായുള്ള തന്ത്രം മാത്രമാണ്. (അല്ലാതെ അവരോട് അവന് തൃപ്തിയുള്ളതുകൊണ്ടല്ല.)

• على العبد ألا يأمن من عذاب الله المفاجئ الذي قد يأتي في أية ساعة من ليل أو نهار.
• പൊടുന്നനെ വന്നേക്കാവുന്ന അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് ഒരാളും നിർഭയനായിരിക്കരുത്. ഏത് സമയത്തും -രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ- അല്ലാഹുവിൻ്റെ ശിക്ഷ വന്നെത്തിയേക്കാം.

• يقص القرآن أخبار الأمم السابقة من أجل تثبيت المؤمنين وتحذير الكافرين.
• മുൻ സമുദായങ്ങളുടെ ചരിത്രം വിശുദ്ധ ഖുർആൻ വിശദീകരിക്കുന്നത് അല്ലാഹുവിൽ വിശ്വസിച്ചവരുടെ മനസ്സുകൾക്ക് സ്ഥൈര്യം നൽകുന്നതിനും, അല്ലാഹുവിനെ നിഷേധിച്ചവരെ താക്കീത് ചെയ്യുന്നതിനുമാണ്.

 
Translation of the meanings Ayah: (97) Surah: Al-A‘rāf
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close