Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran * - Translations’ Index


Translation of the meanings Ayah: (42) Surah: At-Tawbah
لَوْ كَانَ عَرَضًا قَرِیْبًا وَّسَفَرًا قَاصِدًا لَّاتَّبَعُوْكَ وَلٰكِنْ بَعُدَتْ عَلَیْهِمُ الشُّقَّةُ ؕ— وَسَیَحْلِفُوْنَ بِاللّٰهِ لَوِ اسْتَطَعْنَا لَخَرَجْنَا مَعَكُمْ ۚ— یُهْلِكُوْنَ اَنْفُسَهُمْ ۚ— وَاللّٰهُ یَعْلَمُ اِنَّهُمْ لَكٰذِبُوْنَ ۟۠
നബിയേ! എളുപ്പത്തിൽ നേടിയെടുക്കാവുന്ന യുദ്ധാർജ്ജിത സ്വത്തിലേക്കും, പ്രയാസമില്ലാത്ത യാത്രയിലേക്കുമായിരുന്നു താങ്കൾ ക്ഷണിച്ചിരുന്നതെങ്കിൽ യുദ്ധത്തിൽ നിന്ന് പിന്തിനിൽക്കാൻ താങ്കളോട് അനുവാദം ചോദിക്കുന്ന ഈ കപടവിശ്വാസികൾ താങ്കളെ പിൻപറ്റുമായിരുന്നു. എന്നാൽ ശത്രുവിലേക്ക് എത്തിപ്പെടാൻ താണ്ടിക്കടക്കേണ്ട, അവർക്ക് വിദൂരമായ ഒരു ലക്ഷ്യത്തിലേക്കാണ് താങ്കൾ അവരെ ക്ഷണിച്ചത്. കപടവിശ്വാസികളുടെ കൂട്ടത്തിൽ നിന്ന് താങ്കളോട് അനുവാദം ചോദിക്കുന്ന ഇക്കൂട്ടർ താങ്കൾ മടങ്ങിച്ചെന്നാൽ പറയുക ഇപ്രകാരമായിരിക്കും: നിങ്ങളോടൊപ്പം യുദ്ധത്തിന് പുറപ്പെടാൻ ഞങ്ങൾക്ക് കഴിയുമായിരുന്നെങ്കിൽ ഞങ്ങളും നിങ്ങളോടൊപ്പം വന്നേനേ! യുദ്ധത്തിൽ നിന്ന് പിന്തിനിന്നു കൊണ്ടും, ഈ കള്ള സത്യങ്ങൾ ചെയ്തു കൊണ്ടും അല്ലാഹുവിൻ്റെ ശിക്ഷ വരുത്തിവെച്ചു കൊണ്ട് അവർ സ്വയം നശിപ്പിക്കുകയാണ്. അവരുടെ ഈ അവകാശവാദങ്ങളും, ശപഥങ്ങളുമെല്ലാം കള്ളമാണെന്ന് അല്ലാഹുവിന് അറിയാം.
Arabic explanations of the Qur’an:
Benefits of the verses in this page:
• وجوب الجهاد بالنفس والمال كلما دعت الحاجة.
• സമ്പത്തും ശരീരവും കൊണ്ട് ആവശ്യമുള്ളപ്പോഴെല്ലാം യുദ്ധത്തിലേർപ്പെടുക എന്നത് നിർബന്ധമാണ്.

• الأيمان الكاذبة توجب الهلاك.
• കള്ളസത്യം പറയുക എന്നത് നാശം വരുത്തിവെക്കും.

• وجوب الاحتراز من العجلة، ووجوب التثبت والتأني، وترك الاغترار بظواهر الأمور، والمبالغة في التفحص والتريث.
• (കാര്യങ്ങളിൽ) ധൃതികൂട്ടുക എന്നതിൽ നിന്ന് നിർബന്ധമായും വിട്ടുനിൽക്കണം. (വാർത്തകൾ കേട്ടാൽ) അവധാനതയും കൂടുതൽ ഉറപ്പു വരുത്തലും നിർബന്ധമാണ്. വിഷയങ്ങളുടെ ബാഹ്യരൂപം കണ്ട് ഒരിക്കലും വഞ്ചിതരാകരുത്. കാര്യങ്ങൾ പരിശോധിക്കുന്നതിൽ അവധാനതയും അങ്ങേയറ്റത്തെ സൂക്ഷ്മതയും പുലർത്തണം.

• من عناية الله بالمؤمنين تثبيطه المنافقين ومنعهم من الخروج مع عباده المؤمنين، رحمة بالمؤمنين ولطفًا من أن يداخلهم من لا ينفعهم بل يضرهم.
• മുസ്ലിംകളെ അല്ലാഹു നല്ലവണ്ണം പരിഗണിക്കുന്നു എന്നതിനുള്ള തെളിവാണ് കപടവിശ്വാസികളെ അവൻ അവരിൽ നിന്ന് അകറ്റി നിർത്തുകയും, മുസ്ലിംകളോടൊപ്പം പുറപ്പെടുന്നതിൽ നിന്ന് അവരെ തടയുകയും ചെയ്തു എന്നത്. മുസ്ലിംകൾക്ക് ഉപകാരം ചെയ്യാത്ത -മറിച്ച് അവർക്ക് ഉപദ്രവം വരുത്തി വെക്കുന്നവർ- കൂട്ടത്തിൽ കടന്നുകൂടുന്നതിൽ നിന്ന് അല്ലാഹു അവരോടുള്ള കാരുണ്യവും അനുകമ്പയും കാരണത്താൽ തടസ്സം സൃഷ്ടിച്ചു.

 
Translation of the meanings Ayah: (42) Surah: At-Tawbah
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Abridged Explanation of the Quran - Translations’ Index

Malayalam translation of "Abridged Explanation of the Quran" by Tafsir Center of Quranic Studies

close