Check out the new design

Traducción de los significados del Sagrado Corán - La traducción malabar del abreviado de la exégesis del Noble Corán * - Índice de traducciones


Traducción de significados Capítulo: Al-Israa   Versículo:
ذٰلِكَ مِمَّاۤ اَوْحٰۤی اِلَیْكَ رَبُّكَ مِنَ الْحِكْمَةِ ؕ— وَلَا تَجْعَلْ مَعَ اللّٰهِ اِلٰهًا اٰخَرَ فَتُلْقٰی فِیْ جَهَنَّمَ مَلُوْمًا مَّدْحُوْرًا ۟
നാം വിശദമാക്കി തന്ന ഈ കൽപ്പനകളും നിരോധനങ്ങളും വിധിവിലക്കുകളും നിൻ്റെ രക്ഷിതാവ് നിനക്ക് സന്ദേശമായി നൽകിയ യുക്തിയിൽ പെട്ടതാണ്. അതിനാൽ മനുഷ്യാ! നീ അല്ലാഹുവോടൊപ്പം മറ്റൊരു ആരാധ്യനെ സ്വീകരിക്കരുത്. അങ്ങനെ ചെയ്താൽ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നരകാഗ്നിയിലേക്ക് നീ വലിച്ചെറിയപ്പെടുന്നതായിരിക്കും. (അപ്പോൾ) നീ തന്നെ നിന്നെ ആക്ഷേപിക്കും. ജനങ്ങളും നിന്നെ ആക്ഷേപിക്കും. അങ്ങനെ, നീ ആക്ഷേപിതനും, എല്ലാ നന്മകളിൽ നിന്നും ആട്ടിയകറ്റപ്പെട്ടവനുമായിരിക്കും.
Las Exégesis Árabes:
اَفَاَصْفٰىكُمْ رَبُّكُمْ بِالْبَنِیْنَ وَاتَّخَذَ مِنَ الْمَلٰٓىِٕكَةِ اِنَاثًا ؕ— اِنَّكُمْ لَتَقُوْلُوْنَ قَوْلًا عَظِیْمًا ۟۠
മലക്കുകൾ അല്ലാഹുവിൻ്റെ പെൺമക്കളാണെന്ന് പറയുന്ന ബഹുദൈവാരാധകരേ! നിങ്ങളുടെ രക്ഷിതാവ് നിങ്ങൾക്ക് മക്കളിൽ നിന്ന് ആണ്മക്കളെ പ്രത്യേകമായി തിരഞ്ഞെടുത്തു നൽകുകയും, സ്വന്തത്തിനായി മലക്കുകളെ പെൺമക്കളായി സ്വീകരിക്കുകയും ചെയ്യുകയോ?! നിങ്ങൾ പറയുന്നതിൽ നിന്ന് അല്ലാഹു ഉന്നതനായിരിക്കുന്നു. അല്ലാഹുവിലേക്ക് സന്താനങ്ങളെ ചേർത്തു പറയുകയും, അവന് പെണ്മക്കളാണ് ഉള്ളത് എന്ന് ജൽപ്പിക്കുകയും ചെയ്യുന്നതിലൂടെ അല്ലാഹുവിൻ്റെ മേൽ അങ്ങേയറ്റം മ്ലേഛത നിറഞ്ഞ വാക്ക് കെട്ടിച്ചമക്കുകയും, അല്ലാഹുവിനെ നിഷേധിക്കുന്നതിൽ ആണ്ടുപോവുകയുമാണ് നിങ്ങൾ ചെയ്യുന്നത്; തീർച്ച!
Las Exégesis Árabes:
وَلَقَدْ صَرَّفْنَا فِیْ هٰذَا الْقُرْاٰنِ لِیَذَّكَّرُوْا ؕ— وَمَا یَزِیْدُهُمْ اِلَّا نُفُوْرًا ۟
ജനങ്ങൾക്ക് ഗുണപാഠമുൾക്കൊള്ളുന്നതിനും, അങ്ങനെ അവർക്ക് ഉപകാരപ്രദമായ വഴിയിൽ പ്രവേശിക്കുകയും, ഉപദ്രവകരമായത് ഉപേക്ഷിക്കുകയും ചെയ്യുന്നതിനായി ഈ ഖുർആനിൽ വിധിവിലക്കുകളും ഉപദേശങ്ങളും ഉദാഹരണങ്ങളും നാം വ്യക്തമായി വിവരിച്ചിരിക്കുന്നു. എന്നാൽ പ്രകൃതം തന്നെ തലതിരിഞ്ഞു പോയ ചിലർക്ക് അത് സത്യത്തിൽ നിന്നുള്ള അകൽച്ചയും, അതിനോടുള്ള വെറുപ്പുമല്ലാതെ വർദ്ധിപ്പിച്ചില്ല എന്നതാണ് യാഥാർഥ്യം.
Las Exégesis Árabes:
قُلْ لَّوْ كَانَ مَعَهٗۤ اٰلِهَةٌ كَمَا یَقُوْلُوْنَ اِذًا لَّابْتَغَوْا اِلٰی ذِی الْعَرْشِ سَبِیْلًا ۟
അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: ഇവർ കള്ളം കെട്ടിയുണ്ടാക്കി പറയുന്നത് പോലെ, അല്ലാഹുവോടൊപ്പം മറ്റു ആരാധ്യന്മാരുണ്ടായിരുന്നെങ്കിൽ ആ പടച്ചുണ്ടാക്കപ്പെട്ട ആരാധ്യന്മാർ സിംഹാസനത്തിൻ്റെ ഉടമസ്ഥനായ അല്ലാഹുവിനെ പരാജയപ്പെടുത്തുകയും അവൻ്റെ രാജാധികാരം നേടിയെടുക്കുകയും അവനോട് എതിരിടുകയും ചെയ്യുന്നതിനുള്ള മാർഗം അന്വേഷിക്കുമായിരുന്നു.
Las Exégesis Árabes:
سُبْحٰنَهٗ وَتَعٰلٰی عَمَّا یَقُوْلُوْنَ عُلُوًّا كَبِیْرًا ۟
ബഹുദൈവാരാധകർ വിശേഷിപ്പിക്കുന്നതിൽ നിന്ന് അല്ലാഹു പരിശുദ്ധനും മഹത്വമുള്ളവനും ആയിരിക്കുന്നു. അവർ പറഞ്ഞുണ്ടാക്കുന്നതിൽ നിന്ന് അല്ലാഹു അങ്ങേയറ്റം ഔന്നത്യമുള്ളവനാവുകയും ചെയ്തിരിക്കുന്നു.
Las Exégesis Árabes:
تُسَبِّحُ لَهُ السَّمٰوٰتُ السَّبْعُ وَالْاَرْضُ وَمَنْ فِیْهِنَّ ؕ— وَاِنْ مِّنْ شَیْءٍ اِلَّا یُسَبِّحُ بِحَمْدِهٖ وَلٰكِنْ لَّا تَفْقَهُوْنَ تَسْبِیْحَهُمْ ؕ— اِنَّهٗ كَانَ حَلِیْمًا غَفُوْرًا ۟
ആകാശങ്ങളും ഭൂമിയും അവയിലുള്ള സൃഷ്ടികളുമെല്ലാം അല്ലാഹുവിൻ്റെ പരിശുദ്ധിയെപ്രകീർത്തിക്കുന്നു. അഥവാ തസ്ബീഹ് ചൊല്ലുന്നു. ഏതൊരു വസ്തുവാകട്ടെ; അല്ലാഹുവെ സ്തുതിക്കുന്നതോടൊപ്പം അവനെ പ്രകീർത്തിക്കാത്തതായി ആരുമില്ല. എന്നാൽ അവരുടെ തസ്ബീഹിൻ്റെ രൂപം നിങ്ങൾ ഗ്രഹിക്കുന്നില്ലെന്ന് മാത്രം. നിങ്ങൾക്ക് നിങ്ങളുടെ ഭാഷയിൽ തസ്ബീഹ് ചെയ്യുന്നവരുടെ തസ്ബീഹ് മാത്രമേ മനസ്സിലാക്കാൻ കഴിയൂ. തീർച്ചയായും അല്ലാഹു അങ്ങേയറ്റം സഹനശീലനാകുന്നു (ഹലീം); അവൻ ധൃതിപ്പെട്ടു ശിക്ഷിക്കുകയില്ല. അവനോട് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ധാരാളമായി അവൻ പൊറുത്തു കൊടുക്കുകയും ചെയ്യും.
Las Exégesis Árabes:
وَاِذَا قَرَاْتَ الْقُرْاٰنَ جَعَلْنَا بَیْنَكَ وَبَیْنَ الَّذِیْنَ لَا یُؤْمِنُوْنَ بِالْاٰخِرَةِ حِجَابًا مَّسْتُوْرًا ۟ۙ
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾ ഖുർആൻ പാരായണം ചെയ്യുകയും, അതിലുള്ള താക്കീതുകളും ഉപദേശങ്ങളും അവർ കേൾക്കുകയും ചെയ്താൽ നിനക്കും ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ വിശ്വസിക്കാത്തവർക്കും ഇടയിൽ നാം ഒരു മറ നിശ്ചയിക്കുന്നതാണ്. അവരുടെ അവഗണനക്കുള്ള ശിക്ഷയായി ഖുർആൻ മനസ്സിലാക്കുന്നതിൽ നിന്ന് അത് അവരെ തടയുന്നതാണ്.
Las Exégesis Árabes:
وَّجَعَلْنَا عَلٰی قُلُوْبِهِمْ اَكِنَّةً اَنْ یَّفْقَهُوْهُ وَفِیْۤ اٰذَانِهِمْ وَقْرًا ؕ— وَاِذَا ذَكَرْتَ رَبَّكَ فِی الْقُرْاٰنِ وَحْدَهٗ وَلَّوْا عَلٰۤی اَدْبَارِهِمْ نُفُوْرًا ۟
അവരുടെ ഹൃദയങ്ങൾക്ക് മേൽ നാം ഒരു മൂടിവെച്ചിരിക്കുന്നു; അവർ ഖുർആൻ ഗ്രഹിക്കാതിരിക്കുന്നതിന് വേണ്ടി. അവരുടെ ചെവികളിൽ നാം ഒരു ഭാരം വെക്കുകയും ചെയ്തിരിക്കുന്നു; ഖുർആൻ കൊണ്ട് ഉപകാരമുണ്ടാകുന്ന തരത്തിൽ അവർ ഒന്നും കേൾക്കാതിരിക്കാനാണത്. നീ ഖുർആനിൽ അല്ലാഹുവിനെ കുറിച്ച് മാത്രം സ്മരിക്കുകയും, അവരുടെ നിർമ്മിതങ്ങളായ ആരാധ്യവസ്തുക്കളെ സ്മരിക്കാതിരിക്കുകയും ചെയ്താൽ നിഷ്കളങ്കമായി അല്ലാഹുവിനെ മാത്രം ഏകനാക്കുക എന്നതിൽ നിന്ന് അവർ പിന്തിരിഞ്ഞു പോയ്ക്കളയുന്നതാണ്.
Las Exégesis Árabes:
نَحْنُ اَعْلَمُ بِمَا یَسْتَمِعُوْنَ بِهٖۤ اِذْ یَسْتَمِعُوْنَ اِلَیْكَ وَاِذْ هُمْ نَجْوٰۤی اِذْ یَقُوْلُ الظّٰلِمُوْنَ اِنْ تَتَّبِعُوْنَ اِلَّا رَجُلًا مَّسْحُوْرًا ۟
അവരിലെ നേതാക്കന്മാർ ഖുർആൻ കേൾക്കുന്നത് എങ്ങനെയെന്ന് നമുക്ക് നന്നായി അറിയാം. അവരതിൽ നിന്ന് സന്മാർഗം കണ്ടെത്താൻ ഉദ്ദേശിക്കുന്നില്ല. മറിച്ച്, നീ ഖുർആൻ പാരായണം ചെയ്യുമ്പോൾ അതിനെ തരംതാഴ്ത്താനും പരിഹസിക്കാനുമാണ് അവർ ഉദ്ദേശിക്കുന്നത്. ഖുർആനിനെ നിഷേധിക്കാനും അതിൽ നിന്ന് ജനങ്ങളെ തടുക്കുവാനും അവർ നടത്തിക്കൊണ്ടിരിക്കുന്ന സ്വകാര്യസംഭാഷണങ്ങളെ കുറിച്ചും നമുക്ക് നന്നായി അറിയാം. അല്ലാഹുവിനെ നിഷേധിച്ചു കൊണ്ട് സ്വന്തത്തോട് തന്നെ അതിക്രമം പ്രവർത്തിച്ച ഇക്കൂട്ടർ പറഞ്ഞ സന്ദർഭം: ജനങ്ങളേ! നിങ്ങൾ പിൻപറ്റുന്നത് ബുദ്ധി മറിഞ്ഞു പോയ, മാരണം ബാധിക്കപ്പെട്ട ഒരാളെ മാത്രമാണ്.
Las Exégesis Árabes:
اُنْظُرْ كَیْفَ ضَرَبُوْا لَكَ الْاَمْثَالَ فَضَلُّوْا فَلَا یَسْتَطِیْعُوْنَ سَبِیْلًا ۟
അല്ലാഹുവിൻ്റെ റസൂലേ! അവർ നിനക്ക് ചാർത്തി നൽകിയ വൈരുദ്ധ്യം നിറഞ്ഞ ആക്ഷേപത്തിൻ്റെ വിശേഷണങ്ങൾ നോക്കൂ! നീ അത്ഭുതപ്പെട്ടുപോകും. അങ്ങനെ അവർ സത്യത്തിൽ നിന്ന് വഴിതെറ്റുകയും, അന്ധാളിപ്പിലാവുകയും ചെയ്തിരിക്കുന്നു. സന്മാർഗത്തിലേക്ക് എത്താൻ അവർക്ക് കഴിഞ്ഞില്ല.
Las Exégesis Árabes:
وَقَالُوْۤا ءَاِذَا كُنَّا عِظَامًا وَّرُفَاتًا ءَاِنَّا لَمَبْعُوْثُوْنَ خَلْقًا جَدِیْدًا ۟
ബഹുദൈവാരാധകർ പുനരുത്ഥാനത്തെ നിഷേധിച്ചു കൊണ്ട് പറയുന്നു: നാം മരിക്കുകയും എല്ലുകളായി തീരുകയും, നമ്മുടെ ശരീരം നുരുമ്പിപ്പോവുകയും ചെയ്തതിന് ശേഷം നാം വീണ്ടും പുനരുജ്ജീവിപ്പിക്കപ്പെടുകയോ?! തീർച്ചയായും അത് അസാധ്യമാകുന്നു.
Las Exégesis Árabes:
Beneficios de los versículos de esta página:
• الزعم بأن الملائكة بنات الله افتراء كبير، وقول عظيم الإثم عند الله عز وجل.
• മലക്കുകൾ അല്ലാഹുവിൻ്റെ പെൺമക്കളാണ് എന്നത് ഗുരുതരമായ കള്ളംകെട്ടിച്ചമക്കലാകുന്നു. അല്ലാഹുവിങ്കൽ ഗുരുതരമായ പാപഭാരം പേറുന്ന തിന്മയുമാകുന്നു.

• أكثر الناس لا تزيدهم آيات الله إلا نفورًا؛ لبغضهم للحق ومحبتهم ما كانوا عليه من الباطل.
• അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങൾ ബഹുഭൂരിപക്ഷം ജനങ്ങൾക്കും അകൽച്ചയാണ് വർദ്ധിപ്പിക്കുന്നത്. കാരണം, അവർ സത്യത്തെ വെറുക്കുകയും, അവർ നിലകൊണ്ടിരുന്ന അസത്യത്തെ സ്നേഹിക്കുകയും ചെയ്യുന്നു.

• ما من مخلوق في السماوات والأرض إلا يسبح بحمد الله تعالى فينبغي للعبد ألا تسبقه المخلوقات بالتسبيح.
• ആകാശങ്ങളിലോ ഭൂമിയിലോ ഉള്ള ഏതൊരു സൃഷ്ടിയാകട്ടെ; അവയെല്ലാം അല്ലാഹുവിൻ്റെ പരിശുദ്ധിയെ പ്രകീർത്തിച്ചു കൊണ്ടിരിക്കുകയും അതോടൊപ്പം അവനെ സ്തുതിക്കുകയും ചെയ്യുന്നു. (തസ്ബീഹും ഹംദും ചൊല്ലുന്നു). അതിനാൽ, തസ്ബീഹിൽ മറ്റു സൃഷ്ടികൾ തന്നെ മറികടക്കാതിരിക്കാൻ ഓരോ മനുഷ്യനും പരിശ്രമിക്കണം.

• من حلم الله على عباده أنه لا يعاجلهم بالعقوبة على غفلتهم وسوء صنيعهم، فرحمته سبقت غضبه.
• അല്ലാഹുവിൻ്റെ അങ്ങേയറ്റത്തെ ക്ഷമയിൽ പെട്ടതാണ് അവൻ അവരുടെ അശ്രദ്ധയുടെയും മോശം പ്രവർത്തനങ്ങളുടെയും ഫലമായി അവരെ ഉടനടി ശിക്ഷിക്കുന്നില്ല എന്നത്. അവൻ്റെ കാരുണ്യം അവൻ്റെ കോപത്തെ മറികടന്നിരിക്കുന്നു.

 
Traducción de significados Capítulo: Al-Israa
Índice de Capítulos Número de página
 
Traducción de los significados del Sagrado Corán - La traducción malabar del abreviado de la exégesis del Noble Corán - Índice de traducciones

Emitido por el Centro Tafsir de Estudios Coránicos.

Cerrar