Traducción de los significados del Sagrado Corán - الترجمة المليبارية للمختصر في تفسير القرآن الكريم * - Índice de traducciones


Traducción de significados Versículo: (109) Capítulo: Sura Al-Baqara
وَدَّ كَثِیْرٌ مِّنْ اَهْلِ الْكِتٰبِ لَوْ یَرُدُّوْنَكُمْ مِّنْ بَعْدِ اِیْمَانِكُمْ كُفَّارًا ۖۚ— حَسَدًا مِّنْ عِنْدِ اَنْفُسِهِمْ مِّنْ بَعْدِ مَا تَبَیَّنَ لَهُمُ الْحَقُّ ۚ— فَاعْفُوْا وَاصْفَحُوْا حَتّٰی یَاْتِیَ اللّٰهُ بِاَمْرِهٖ ؕ— اِنَّ اللّٰهَ عَلٰی كُلِّ شَیْءٍ قَدِیْرٌ ۟
നിങ്ങൾ ഈമാൻ സ്വീകരിച്ച ശേഷം നിങ്ങളെ കാഫിറുകളാക്കി മാറ്റിയെടുക്കുവാനാണ് യഹൂദികളിലും ക്രിസ്ത്യാനികളിലും പെട്ട മിക്കവരും ആഗ്രഹിക്കുന്നത്. നിങ്ങൾ മുമ്പ് വിഗ്രഹങ്ങളെ ആരാധിച്ചത് പോലെയാവാൻ അവരാഗ്രഹിക്കുന്നു. നബി (ﷺ) കൊണ്ടുവന്നത് അല്ലാഹുവിൽ നിന്നുള്ള സത്യമാണെന്ന് വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാർത്ഥപരമായ അസൂയ നിമിത്തമാണ് അവരങ്ങനെ ആഗ്രഹിക്കുന്നത്. എന്നാൽ അവരുടെ കാര്യത്തിൽ അല്ലാഹു അവൻറെ കൽപ്പന കൊണ്ടുവരുന്നത് വരെ - മുഅ്മിനുകളേ - നിങ്ങൾ അവരുടെ ഉള്ളിലുള്ള ദുഷിച്ച കാര്യം പൊറുക്കുകയും അവരുടെ അജ്ഞത ക്ഷമിക്കുകയും ചെയ്യുക. പിന്നീട്, ഈ ആയത്തിൽ സൂചിപ്പിക്കപ്പെട്ട, അല്ലാഹുവിൻറെ കൽപ്പനയും വിധിയും വന്നു: അഥവാ, കാഫിറിന് മൂന്നു കാര്യങ്ങളിൽ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാം. ഒന്നുകിൽ ഇസ്ലാം സ്വീകരിക്കുക. അല്ലെങ്കിൽ ജിസ്യ നൽകുക. അതുമല്ലെങ്കിൽ യുദ്ധം ചെയ്യുക. നിസ്സംശയം, അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ. അവർ അവനെ തോൽപിക്കാൻ സാധ്യമല്ല.
Las Exégesis Árabes:
Beneficios de los versículos de esta página:
• أن الأمر كله لله، فيبدل ما يشاء من أحكامه وشرائعه، ويبقي ما يشاء منها، وكل ذلك بعلمه وحكمته.
• കാര്യങ്ങളെല്ലാം അല്ലാഹുവിന്നാകുന്നു. അവനാണ് എല്ലാം തീരുമാനിക്കുന്നത്. അതിനാൽ അവൻ ഉദ്ദേശിക്കുന്ന വിധിവിലക്കുകളും നിയമങ്ങളും അവൻ മാറ്റുകയും അവനിച്ഛിക്കുന്നത് നിലനിർത്തുകയും ചെയ്യുന്നു. അതെല്ലാം അവൻറെ മഹത്തായ അറിവിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിലാണ്.

• حَسَدُ كثيرٍ من أهل الكتاب هذه الأمة، لما خصَّها الله من الإيمان واتباع الرسول، حتى تمنوا رجوعها إلى الكفر كما كانت.
• അഹ്ലു കിതാബിൽപ്പെട്ട പലർക്കും ഈ സമുദായത്തോടുള്ള അസൂയ! ഈമാൻ സ്വീകരിക്കാനും റസൂലിനെ പിൻപറ്റാനുമുളള സൗഭാഗ്യം അല്ലാഹു ഈ ഉമ്മത്തിന് പ്രത്യേകമായി നൽകിയതാണ് കാരണം. ഈ സമുദായം പഴയതുപോലെ കുഫ്റിലേക്ക് തിരിച്ചുപോകാൻ അസൂയ മൂത്ത് അവർ കൊതിക്കുന്നു.

 
Traducción de significados Versículo: (109) Capítulo: Sura Al-Baqara
Índice de Capítulos Número de página
 
Traducción de los significados del Sagrado Corán - الترجمة المليبارية للمختصر في تفسير القرآن الكريم - Índice de traducciones

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

Cerrar