Check out the new design

Traducción de los significados del Sagrado Corán - La traducción malabar del abreviado de la exégesis del Noble Corán * - Índice de traducciones


Traducción de significados Versículo: (91) Capítulo: Al-An'aam
وَمَا قَدَرُوا اللّٰهَ حَقَّ قَدْرِهٖۤ اِذْ قَالُوْا مَاۤ اَنْزَلَ اللّٰهُ عَلٰی بَشَرٍ مِّنْ شَیْءٍ ؕ— قُلْ مَنْ اَنْزَلَ الْكِتٰبَ الَّذِیْ جَآءَ بِهٖ مُوْسٰی نُوْرًا وَّهُدًی لِّلنَّاسِ تَجْعَلُوْنَهٗ قَرَاطِیْسَ تُبْدُوْنَهَا وَتُخْفُوْنَ كَثِیْرًا ۚ— وَعُلِّمْتُمْ مَّا لَمْ تَعْلَمُوْۤا اَنْتُمْ وَلَاۤ اٰبَآؤُكُمْ ؕ— قُلِ اللّٰهُ ۙ— ثُمَّ ذَرْهُمْ فِیْ خَوْضِهِمْ یَلْعَبُوْنَ ۟
തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട മുഹമ്മദ് നബി -ﷺ- യോട് 'അല്ലാഹു ഒരു മനുഷ്യൻ്റെ മേലും യാതൊന്നും സന്ദേശമായി അവതരിപ്പിച്ചിട്ടില്ല' എന്ന് പറഞ്ഞ വേളയിൽ ബഹുദൈവാരാധകർ അല്ലാഹുവിനെ മഹത്വപ്പെടുത്തേണ്ട മുറപ്രകാരം മഹത്വപ്പെടുത്തിയിട്ടില്ല. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: ആരാണ് മൂസാക്ക് മേൽ അദ്ദേഹത്തിൻ്റെ സമൂഹത്തിനുള്ള പ്രകാശവും സന്മാർഗവും വഴികാട്ടിയുമായി തൗറാത്ത് അവതരിപ്പിച്ചത്?! യഹൂദർ അത് അവരുടെ പുസ്തകത്താളുകളിലാക്കിയിരിക്കുന്നു; അതിൽ നിന്ന് അവരുടെ ദേഹേഛകൾക്ക് അനുയോജ്യമായത് അവർ പുറത്തു കാണിക്കുകയും, (തൗറാത്തിൽ വന്നിട്ടുള്ള) മുഹമ്മദ് നബി -ﷺ- യുടെ വിശേഷണങ്ങൾ പോലെ അവരുടെ ദേഹേഛകൾക്ക് വിയോജിക്കുന്നത് അവർ മറച്ചു വെക്കുകയും ചെയ്യുന്നു. അറബികളേ! നിങ്ങൾക്കോ ഇതിന് മുൻപ് നിങ്ങളുടെ പിതാക്കന്മാർക്കോ അറിയാതിരുന്ന പലതും ഈ ഖുർആനിലൂടെ നിങ്ങൾ പഠിപ്പിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: ഇവ (തൗറാത്തും ഖുർആനും) ഇറക്കിയത് അല്ലാഹുവാണ്. ഇനി അവർക്ക് മരണം വന്നെത്തുന്നത് വരെ മറ്റുള്ളവരെ പരിഹസിച്ചും ഇകഴ്ത്തിയും തങ്ങളുടെ വിഡ്ഢിത്തരത്തിലും അജ്ഞതയിലും ജീവിതം നയിക്കാൻ അവരെ നീ വിട്ടേക്കുക.
Las Exégesis Árabes:
Beneficios de los versículos de esta página:
• إنزال الكتب على الأنبياء هو سُنَّة الله في المرسلين، والنبي عليه الصلاة والسلام واحد منهم.
• നബിമാരുടെ മേൽ വേദഗ്രന്ഥങ്ങൾ അവതരിപ്പിക്കുക എന്നത് റസൂലുകളുടെ കാര്യത്തിൽ അല്ലാഹുവിൻ്റെ നടപടിക്രമത്തിൽ പെട്ടതാണ്. മുഹമ്മദ് നബി -ﷺ- അവരിൽ ആ റസൂലുകളിൽ ഒരാളാകുന്നു.

• أعظم الناس كذبًا وفرية هو الذي يكذب على الله تعالى، فينسب أو ينفي ويثبت في حق الله تعالى أمرًا ليس عليه دليل صحيح.
• അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കുന്നവനാകുന്നു ഏറ്റവും കടുത്ത കള്ളൻ. അല്ലാഹുവിൻ്റെ മേൽ വ്യക്തമായ തെളിവേതുമില്ലാതെ അവൻ പലതും ചേർത്തി പറയുകയും, സ്ഥിരീകരിക്കുകയും, നിഷേധിക്കുകയും ചെയ്യുന്നു.

• كل أحد يبعث يوم القيامة فردًا متجردًا عن المناصب والألقاب، فقيرًا، ويحاسب وحده.
• പരലോകത്ത് എല്ലാവരും ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക ഒറ്റക്കായിരിക്കും. പദവികളും സ്ഥാനപ്പേരുകളുമൊന്നുമില്ലാതെ, ദരിദ്രരായി അവർ വരുന്നതാണ്. അവർ വിചാരണ ചെയ്യപ്പെടുന്നതും ഒറ്റക്കായിരിക്കും.

 
Traducción de significados Versículo: (91) Capítulo: Al-An'aam
Índice de Capítulos Número de página
 
Traducción de los significados del Sagrado Corán - La traducción malabar del abreviado de la exégesis del Noble Corán - Índice de traducciones

Emitido por el Centro Tafsir de Estudios Coránicos.

Cerrar