Check out the new design

ترجمهٔ معانی قرآن کریم - ترجمه‌ى مَلیالَمى كتاب مختصر در تفسیر قرآن کریم * - لیست ترجمه ها


ترجمهٔ معانی آیه: (94) سوره: نساء
یٰۤاَیُّهَا الَّذِیْنَ اٰمَنُوْۤا اِذَا ضَرَبْتُمْ فِیْ سَبِیْلِ اللّٰهِ فَتَبَیَّنُوْا وَلَا تَقُوْلُوْا لِمَنْ اَلْقٰۤی اِلَیْكُمُ السَّلٰمَ لَسْتَ مُؤْمِنًا ۚ— تَبْتَغُوْنَ عَرَضَ الْحَیٰوةِ الدُّنْیَا ؗ— فَعِنْدَ اللّٰهِ مَغَانِمُ كَثِیْرَةٌ ؕ— كَذٰلِكَ كُنْتُمْ مِّنْ قَبْلُ فَمَنَّ اللّٰهُ عَلَیْكُمْ فَتَبَیَّنُوْا ؕ— اِنَّ اللّٰهَ كَانَ بِمَا تَعْمَلُوْنَ خَبِیْرًا ۟
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ റസൂലിനെ പിൻപറ്റുകയും ചെയ്തവരേ! അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിനായി നിങ്ങൾ പുറപ്പെട്ടാൽ ആരുമായാണ് നിങ്ങൾ യുദ്ധം ചെയ്യുന്നത് എന്ന കാര്യം ഉറപ്പു വരുത്തുക. തങ്ങൾ മുസ്ലിംകളാണ് എന്ന് അറിയിക്കുന്ന എന്തെങ്കിലും കാര്യം നിങ്ങൾക്ക് കാണിച്ചു തരുന്നവരോട് 'നീ മുസ്ലിമല്ല; നിൻ്റെ രക്തവും സമ്പത്തും സംരക്ഷിക്കാൻ വേണ്ടി ഭയം കൊണ്ട് മാത്രമാണ് നീ മുസ്ലിമാണെന്നു പറയുന്നത്' എന്ന് നിങ്ങൾ പറയരുത്. അങ്ങനെ അവരോട് നിങ്ങൾ യുദ്ധം ചെയ്യുകയും, അതിലൂടെ തീർത്തും നിസ്സാരമായ ഐഹികവിഭവം യുദ്ധാർജ്ജിത സ്വത്തായി ലഭിക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ അല്ലാഹുവിങ്കൽ ധാരാളം സ്വത്തുക്കളുണ്ട്. അത് ഇതിനെക്കാളെല്ലാം മഹത്തരവും ഉത്തമവുമാണ്. തൻ്റെ ജനതയുടെ ഇടയിൽ ഇസ്ലാം മറച്ചു വെച്ചു കൊണ്ട് കഴിഞ്ഞ ഈ വ്യക്തിയെ പോലെയായിരുന്നു മുമ്പ് നിങ്ങളും. അങ്ങനെ അല്ലാഹു നിങ്ങളെ ഇസ്ലാം കൊണ്ട് അനുഗ്രഹിക്കുകയും, നിങ്ങളുടെ രക്തം സുരക്ഷിതമാക്കുകയും ചെയ്തു. അതിനാൽ നിങ്ങൾ (യുദ്ധത്തിൽ) ഉറപ്പു വരുത്തുക. തീർച്ചയായും അല്ലാഹുവിന് നിങ്ങളുടെ പ്രവർത്തനങ്ങൾ -അതെത്ര മാത്രം സൂക്ഷ്മമായാലും- അവ്യക്തമാകുന്നതല്ല. അവക്കുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്.
تفسیرهای عربی:
از فواید آیات این صفحه:
• جاء القرآن الكريم معظِّمًا حرمة نفس المؤمن، وناهيًا عن انتهاكها، ومرتبًا على ذلك أشد العقوبات.
മുസ്ലിമിൻ്റെ രക്തം ചിന്തുക എന്നത് അങ്ങേയറ്റം ഗൗരവമുള്ള കാര്യമായാണ് ഖുർആൻ പഠിപ്പിക്കുന്നത്. ഈ തിന്മ പ്രവർത്തിക്കുന്നത് ഖുർആൻ വിലക്കുകയും, അതിന് ഏറ്റവും കടുത്ത ശിക്ഷാവിധികൾ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു.

• من عقيدة أهل السُّنَّة والجماعة أن المؤمن القاتل لا يُخلَّد أبدًا في النار، وإنما يُعذَّب فيها مدة طويلة ثم يخرج منها برحمة الله تعالى.
• അഹ്'ലുസ്സുന്നതി വൽ ജമാഅത്തിൻ്റെ വിശ്വാസപരമായ അടിസ്ഥാനങ്ങളിൽ പെട്ടതാണ് മുഅ്മിനായ കൊലപാതകി നരകത്തിൽ ശാശ്വതനാകില്ലെന്ന്. മറിച്ച് നീണ്ട കാലഘട്ടം നരകത്തിൽ ശിക്ഷിക്കപ്പെട്ട ശേഷം അയാൾ അല്ലാഹുവിൻ്റെ കാരുണ്യത്താൽ നരകത്തിൽ നിന്ന് പുറത്തു വരുന്നതാണ്.

• وجوب التثبت والتبيُّن في الجهاد، وعدم الاستعجال في الحكم على الناس حتى لا يُعتدى على البريء.
• അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിൽ ഏറ്റവും പരിപൂർണ്ണമായ പരിശോധനയും ശ്രദ്ധയും വേണ്ടതുണ്ട്. ജനങ്ങളുടെ മേൽ വിധി കൽപ്പിക്കുന്നതിൽ ധൃതി പിടിക്കുക എന്നത് ഒരിക്കലും പാടില്ല. നിരപരാധിയായ ഒരാൾ പോലും ഇസ്ലാമിൻ്റെ പേരിലുള്ള യുദ്ധത്തിൽ ആക്രമിക്കപ്പെട്ടു കൂടാ.

 
ترجمهٔ معانی آیه: (94) سوره: نساء
فهرست سوره ها شماره صفحه
 
ترجمهٔ معانی قرآن کریم - ترجمه‌ى مَلیالَمى كتاب مختصر در تفسیر قرآن کریم - لیست ترجمه ها

مرکز تفسیر و پژوهش‌های قرآنی آن را منتشر كرده است.

بستن