ترجمهٔ معانی قرآن کریم - الترجمة المليبارية للمختصر في تفسير القرآن الكريم * - لیست ترجمه ها


ترجمهٔ معانی سوره: سوره مدثر   آیه:

സൂറത്തുൽ മുദ്ദഥ്ഥിർ

از اهداف این سوره:
الأمر بالاجتهاد في دعوة المكذبين، وإنذارهم بالآخرة والقرآن.
നിഷേധികളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നതിൽ ശക്തമായ പരിശ്രമം നടത്താനും, പരലോകത്തെ കുറിച്ച് വിവരിച്ചു കൊണ്ടും ഖുർആൻ കൊണ്ടും അവർക്ക് താക്കീത് നൽകണമെന്നുമുള്ള കൽപ്പന.

یٰۤاَیُّهَا الْمُدَّثِّرُ ۟ۙ
അല്ലയോ വസ്ത്രം കൊണ്ട് മൂടിയവനേ! നബി -ﷺ- യാണ് ഉദ്ദേശം.
تفسیرهای عربی:
قُمْ فَاَنْذِرْ ۟ۙ
എഴുന്നേറ്റ് നിൽക്കുക! അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് താക്കീത് നൽകുകയും ചെയ്യുക!
تفسیرهای عربی:
وَرَبَّكَ فَكَبِّرْ ۟ۙ
നിൻ്റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും;
تفسیرهای عربی:
وَثِیَابَكَ فَطَهِّرْ ۟ۙ
തിന്മകളിൽ നിന്ന് നിന്നെ ശുദ്ധിയാക്കുകയും, മലിനതകളിൽ നിന്ന് നിൻ്റെ വസ്ത്രം ശുദ്ധീകരിക്കുകയും ചെയ്യുക.
تفسیرهای عربی:
وَالرُّجْزَ فَاهْجُرْ ۟ۙ
വിഗ്രഹങ്ങളെ ആരാധിക്കുന്നതിൽ നിന്ന് നീ അകന്നു നിൽക്കുക.
تفسیرهای عربی:
وَلَا تَمْنُنْ تَسْتَكْثِرُ ۟ۙ
നീ ചെയ്ത സൽകർമ്മങ്ങൾ ധാരാളമുണ്ടല്ലോ എന്ന ധാരാണയിൽ അല്ലാഹുവിനോട് സ്വയം മേന്മ പറയാതിരിക്കുക.
تفسیرهای عربی:
وَلِرَبِّكَ فَاصْبِرْ ۟ؕ
നീ നേരിടുന്ന ഉപദ്രവങ്ങളിൽ അല്ലാഹുവിന് വേണ്ടി ക്ഷമ കൈക്കൊള്ളുക.
تفسیرهای عربی:
فَاِذَا نُقِرَ فِی النَّاقُوْرِ ۟ۙ
എന്നാൽ കാഹളത്തിൽ രണ്ടാമതും ഊതപ്പെട്ടാൽ.
تفسیرهای عربی:
فَذٰلِكَ یَوْمَىِٕذٍ یَّوْمٌ عَسِیْرٌ ۟ۙ
അന്നേ ദിവസം വളരെ കഠിനമായ ദിവസമായിരിക്കും.
تفسیرهای عربی:
عَلَی الْكٰفِرِیْنَ غَیْرُ یَسِیْرٍ ۟
അല്ലാഹുവിനെയും റസൂലിനെയും നിഷേധിച്ചവർക്ക് എളുപ്പമില്ലാത്ത ദിവസം.
تفسیرهای عربی:
ذَرْنِیْ وَمَنْ خَلَقْتُ وَحِیْدًا ۟ۙ
അല്ലാഹുവിൻ്റെ റസൂലേ! മാതാവിൻ്റെ ഗർഭപാത്രത്തിൽ മറ്റാരുടെയും സഹായമില്ലാതെ ഞാൻ സൃഷ്ടിച്ചവനെ എനിക്ക് വിട്ടേക്ക്. അന്നവന് സമ്പാദ്യമോ സന്താനമോ ഇല്ലായിരുന്നു. (വലീദ് ബ്നു മുഗീറഃയാണ് ഉദ്ദേശം).
تفسیرهای عربی:
وَّجَعَلْتُ لَهٗ مَالًا مَّمْدُوْدًا ۟ۙ
അവന് നാം ധാരാളം സമ്പാദ്യം നൽകുകയും ചെയ്തു.
تفسیرهای عربی:
وَّبَنِیْنَ شُهُوْدًا ۟ۙ
അവനോടൊപ്പം എപ്പോഴും എല്ലാ സദസ്സുകളിലും സന്നിഹിതരായിരിക്കുന്ന മക്കളെയും നാമവന് നൽകി. അവന് ധാരാളം സമ്പാദ്യമുള്ളത് കൊണ്ട് ജോലിക്കായി ദൂരപ്രദേശങ്ങളിലേക്ക് അവർ പോകേണ്ടി വരുന്നില്ല.
تفسیرهای عربی:
وَّمَهَّدْتُّ لَهٗ تَمْهِیْدًا ۟ۙ
അവന് നാം ജീവിതസുഖങ്ങളും ഉപജീവനവും സമ്പാദ്യവുമെല്ലാം വിശാലമാക്കി നൽകി.
تفسیرهای عربی:
ثُمَّ یَطْمَعُ اَنْ اَزِیْدَ ۟ۙ
ഇതെല്ലാം നൽകിയതിന് ശേഷവും, അവൻ എന്നെ നിഷേധിച്ചു. എങ്കിലും നാം അവന് വർദ്ധിപ്പിച്ചു നൽകണമെന്നാണ് അവൻ ആഗ്രഹിക്കുന്നത്.
تفسیرهای عربی:
كَلَّا ؕ— اِنَّهٗ كَانَ لِاٰیٰتِنَا عَنِیْدًا ۟ؕ
അവൻ ധരിച്ചതു പോലെയൊന്നുമല്ല കാര്യം! അവൻ നമ്മുടെ ദൂതൻ്റെ മേൽ നാം അവതരിപ്പിച്ച ദൃഷ്ടാന്തങ്ങളോട് കടുത്ത ശത്രുത പ്രകടിപ്പിക്കുന്നവനും, അവയെ നിഷേധിക്കുന്നവനുമായിരിക്കുന്നു.
تفسیرهای عربی:
سَاُرْهِقُهٗ صَعُوْدًا ۟ؕ
അവന് സഹിക്കാൻ കഴിയാത്ത ഒരു ശിക്ഷ അവൻ്റെ മേൽ നാം കെട്ടിവെക്കുന്നതാണ്.
تفسیرهای عربی:
اِنَّهٗ فَكَّرَ وَقَدَّرَ ۟ۙ
ഈ അനുഗ്രഹങ്ങളെല്ലാം ചൊരിഞ്ഞു കൊടുത്തതിന് ശേഷവും, ഈ നിഷേധി ഖുർആനിനെ തകർക്കാൻ എന്തു പറയുമെന്നാണ് ചിന്തിച്ചത്. അതിനായി ചിലതെല്ലാം അവൻ മനസ്സിൽ കണക്കു കൂട്ടുകയും ചെയ്തു.
تفسیرهای عربی:
از فواید آیات این صفحه:
• المشقة تجلب التيسير.
* പ്രയാസങ്ങൾ എളുപ്പത്തിലേക്ക് വഴിമാറും.

• وجوب الطهارة من الخَبَث الظاهر والباطن.
* ബാഹ്യവും ആന്തരികവുമായ മാലിന്യങ്ങളിൽ നിന്ന് ശുദ്ധിയാകൽ നിർബന്ധമാണ്.

• الإنعام على الفاجر استدراج له وليس إكرامًا.
* അതിക്രമികൾക്ക് അനുഗ്രഹങ്ങൾ നൽകുന്നത് അവനെ വഴിയെ പിടികൂടുന്നതിനാണ്; അവയൊന്നും ആദരവല്ല.

فَقُتِلَ كَیْفَ قَدَّرَ ۟ۙ
അവൻ ശപിക്കപ്പെടുകയും കടുത്ത ശിക്ഷ അവനെ ബാധിക്കുകയും ചെയ്യട്ടെ! എങ്ങനെയാണവൻ കണക്കു കൂട്ടിയത്?!
تفسیرهای عربی:
ثُمَّ قُتِلَ كَیْفَ قَدَّرَ ۟ۙ
വീണ്ടും അവൻ ശപിക്കപ്പെടുകയും കടുത്ത ശിക്ഷ അവനെ ബാധിക്കുകയും ചെയ്യട്ടെ! എങ്ങനെയാണവൻ കണക്കു കൂട്ടിയത്?!
تفسیرهای عربی:
ثُمَّ نَظَرَ ۟ۙ
ശേഷം ഖുർആനിനെ കുറിച്ച് എന്തു പറയുമെന്നതിൽ ഒരിക്കൽ കൂടി അവനൊന്നു ചിന്തിച്ചു നോക്കി.
تفسیرهای عربی:
ثُمَّ عَبَسَ وَبَسَرَ ۟ۙ
ഖുർആനിനെ കുറിച്ച് പറയാൻ ആക്ഷേപമൊന്നും കണ്ടെത്താൻ കഴിയാത്തതിനാൽ അവൻ്റെ മുഖം നന്നായി ചുളിയുകയും, അതിൻ്റെ മേൽ കരുവാളിപ്പ് പടരുകയും ചെയ്തു.
تفسیرهای عربی:
ثُمَّ اَدْبَرَ وَاسْتَكْبَرَ ۟ۙ
അങ്ങനെ അവൻ (ഇസ്ലാമിൽ) വിശ്വസിക്കുന്നതിൽ നിന്ന് തിരിഞ്ഞു കളയുകയും, നബി -ﷺ- യെ പിൻപറ്റുന്നതിൽ നിന്ന് അഹങ്കാരം നടിക്കുകയും ചെയ്തു.
تفسیرهای عربی:
فَقَالَ اِنْ هٰذَاۤ اِلَّا سِحْرٌ یُّؤْثَرُ ۟ۙ
അവൻ പറഞ്ഞു: മുഹമ്മദ് ഈ കൊണ്ടു വന്നിരിക്കുന്നത് അല്ലാഹുവിൻ്റെ സംസാരമൊന്നുമല്ല. ആരിൽ നിന്നോ അവൻ കേട്ടുപകർത്തിയ മാരണമാകുന്നു ഇത്.
تفسیرهای عربی:
اِنْ هٰذَاۤ اِلَّا قَوْلُ الْبَشَرِ ۟ؕ
ഇത് അല്ലാഹുവിൻ്റെ സംസാരമല്ല. മനുഷ്യൻ്റെ സംസാരമാണിത്.
تفسیرهای عربی:
سَاُصْلِیْهِ سَقَرَ ۟
നരകത്തിൻ്റെ തട്ടുകളിൽ ഒന്നായ സഖറിൽ ഈ കാഫിറിനെ നാം ഇട്ടെരിച്ചു കളയുന്നതാണ്. അതിലെ കഠിന ചൂട് അവൻ അനുഭവിക്കും.
تفسیرهای عربی:
وَمَاۤ اَدْرٰىكَ مَا سَقَرُ ۟ؕ
മുഹമ്മദ്! എന്താണ് സഖർ എന്ന് നിനക്കറിയുമോ?
تفسیرهای عربی:
لَا تُبْقِیْ وَلَا تَذَرُ ۟ۚ
ശിക്ഷിക്കപ്പെടുന്നവനിൽ നിന്ന് ഒന്നും ബാക്കി വെക്കാതെ എല്ലാറ്റിലും ചെന്നെത്തുന്നതത്രെ അത്. പിന്നെ അവൻ പഴയപടി തന്നെയാകും. വീണ്ടും അതേ ശിക്ഷ തന്നെ ആവർത്തിക്കപ്പെടും. അവസാനമില്ലാതെ ഇതിങ്ങനെ ആവർത്തിച്ചു കൊണ്ടിരിക്കും.
تفسیرهای عربی:
لَوَّاحَةٌ لِّلْبَشَرِ ۟ۚ
അതിൻ്റെ ചൂട് അങ്ങേയറ്റം കരിച്ചു കളയുന്നതും, തൊലികൾക്ക് മാറ്റം വരുത്തുന്നതുമാണ്.
تفسیرهای عربی:
عَلَیْهَا تِسْعَةَ عَشَرَ ۟ؕ
അതിൻ്റെ കാര്യങ്ങൾ ഏൽപ്പിക്കപ്പെട്ട പത്തൊമ്പത് മലക്കുകളുണ്ട്. അവർ നരകത്തിൻ്റെ കാവൽക്കാരാണ്.
تفسیرهای عربی:
وَمَا جَعَلْنَاۤ اَصْحٰبَ النَّارِ اِلَّا مَلٰٓىِٕكَةً ۪— وَّمَا جَعَلْنَا عِدَّتَهُمْ اِلَّا فِتْنَةً لِّلَّذِیْنَ كَفَرُوْا ۙ— لِیَسْتَیْقِنَ الَّذِیْنَ اُوْتُوا الْكِتٰبَ وَیَزْدَادَ الَّذِیْنَ اٰمَنُوْۤا اِیْمَانًا وَّلَا یَرْتَابَ الَّذِیْنَ اُوْتُوا الْكِتٰبَ وَالْمُؤْمِنُوْنَ ۙ— وَلِیَقُوْلَ الَّذِیْنَ فِیْ قُلُوْبِهِمْ مَّرَضٌ وَّالْكٰفِرُوْنَ مَاذَاۤ اَرَادَ اللّٰهُ بِهٰذَا مَثَلًا ؕ— كَذٰلِكَ یُضِلُّ اللّٰهُ مَنْ یَّشَآءُ وَیَهْدِیْ مَنْ یَّشَآءُ ؕ— وَمَا یَعْلَمُ جُنُوْدَ رَبِّكَ اِلَّا هُوَ ؕ— وَمَا هِیَ اِلَّا ذِكْرٰی لِلْبَشَرِ ۟۠
നരകത്തിൻ്റെ കാവൽക്കാരായി മലക്കുകളെയല്ലാതെ നാം നിശ്ചയിച്ചിട്ടില്ല. മനുഷ്യർക്ക് അവരെ പരാജയപ്പെടുത്തുക സാധ്യമേയല്ല. എന്നാൽ അല്ലാഹുവിനെ നിഷേധിച്ചവർക്ക് ഒരു പരീക്ഷണമായല്ലാതെ ഈ എണ്ണം അവൻ നിശ്ചയിച്ചിട്ടില്ല. ഇതെല്ലാം കേട്ടാൽ അല്ലാഹുവിനെ നിഷേധിച്ചവർ അവർക്ക് തോന്നിയതെല്ലാം പറയും; അതാകട്ടെ, അവരുടെ ശിക്ഷ ഇരട്ടിയാകാൻ കാരണമാകുന്നതുമാണ്. തൗറാത്ത് നൽകപ്പെട്ട യഹൂദർക്കും, ഇഞ്ചീൽ നൽകപ്പെട്ട നസ്വാറാക്കൾക്കും ഖുർആൻ അവതരിച്ചിട്ടുള്ളത് തങ്ങളുടെ ഗ്രന്ഥങ്ങളെ സത്യപ്പെടുത്തി കൊണ്ടാണെന്ന് ദൃഢബോധ്യം വരും. വേദക്കാർ ഖുർആനിലുള്ളതിനോട് യോജിക്കുമ്പോൾ അത് (ഇസ്ലാമിൽ) വിശ്വസിച്ചവരുടെ വിശ്വാസവും വർദ്ധിപ്പിക്കും. അങ്ങനെ യഹൂദ-നസ്വാറാക്കൾക്കും മുസ്ലിംകൾക്കും കാര്യങ്ങൾ സംശയലേശമന്യെ ബോധ്യപ്പെടും. (ഇസ്ലാമിൻ്റെ കാര്യത്തിൽ) സംശയത്തിലായവരും നിഷേധികളും പറയും: 'എന്താണ് അല്ലാഹു വിചിത്രമായ ഈ എണ്ണം കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്?' ഈ എണ്ണം നിഷേധിച്ചവരെ അല്ലാഹു വഴികേടിലാക്കുന്നതിൻ്റെയും അതിനെ സത്യപ്പെടുത്തിയവനെ സന്മാർഗത്തിലാക്കുന്നതിൻ്റെയും ഉദാഹരണമാണിത്. നിൻ്റെ രക്ഷിതാവിൻ്റെ സൈന്യത്തിൻ്റെ എണ്ണം ഒരാൾക്കും അറിയുകയില്ല; അതിനു മാത്രം ധാരാളമുണ്ട് അവർ. നരകം അല്ലാഹുവിൻ്റെ മഹത്വം മനുഷ്യർക്ക് ബോധ്യപ്പെടാനുള്ള ഒരു ഓർമ്മപ്പെടുത്തൽ മാത്രമാകുന്നു.
تفسیرهای عربی:
كَلَّا وَالْقَمَرِ ۟ۙ
നരകത്തിൻ്റെ കാവൽക്കാരെ പരാജയപ്പെടുത്തിയ ശേഷം അവിടെ നിന്ന് രക്ഷപ്പെടാം എന്ന് ചില ബഹുദൈവാരാധകർ ജൽപ്പിക്കുന്നത് പോലെയല്ല കാര്യം! ശേഷം അല്ലാഹു ചന്ദ്രനെ കൊണ്ട് സത്യം ചെയ്തിരിക്കുന്നു.
تفسیرهای عربی:
وَالَّیْلِ اِذْ اَدْبَرَ ۟ۙ
രാത്രിയെ കൊണ്ട് അവൻ സത്യം ചെയ്തിരിക്കുന്നു; അത് പിന്തിരിഞ്ഞു പോകുന്ന വേളയിൽ.
تفسیرهای عربی:
وَالصُّبْحِ اِذَاۤ اَسْفَرَ ۟ۙ
പ്രഭാതത്തെ കൊണ്ട് അവൻ സത്യം ചെയ്തിരിക്കുന്നു; അത് പ്രകാശം പരത്തുന്ന വേളയിൽ.
تفسیرهای عربی:
اِنَّهَا لَاِحْدَی الْكُبَرِ ۟ۙ
തീർച്ചയായും നരകാഗ്നി ഗുരുതരമായ ആപത്തുകളിൽ പെട്ടത് തന്നെയാകുന്നു.
تفسیرهای عربی:
نَذِیْرًا لِّلْبَشَرِ ۟ۙ
മനുഷ്യർക്ക് ഒരു താക്കീതും ഭയപ്പെടുത്തലുമാണത്.
تفسیرهای عربی:
لِمَنْ شَآءَ مِنْكُمْ اَنْ یَّتَقَدَّمَ اَوْ یَتَاَخَّرَ ۟ؕ
ജനങ്ങളേ! നിങ്ങളുടെ കൂട്ടത്തിൽ അല്ലാഹുവിൽ വിശ്വസിച്ചും സൽകർമ്മങ്ങൾ പ്രവർത്തിച്ചും മുന്നോട്ട് വരാൻ ഉദ്ദേശിക്കുന്നവർക്ക്; അല്ലെങ്കിൽ (ഇസ്ലാമിനെ) നിഷേധിച്ചും തിന്മകൾ പ്രവർത്തിച്ചും പിന്തി നിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക്.
تفسیرهای عربی:
كُلُّ نَفْسٍ بِمَا كَسَبَتْ رَهِیْنَةٌ ۟ۙ
ഓരോ വ്യക്തിയും അവൻ ചെയ്തു വെച്ച പ്രവർത്തനങ്ങളുടെ പേരിൽ പിടികൂടപ്പെടുന്നതാണ്. ഒന്നല്ലെങ്കിൽ അവൻ്റെ പ്രവർത്തനങ്ങൾ അവനെ നാശത്തിലേക്ക് തള്ളിയിടും. അല്ലെങ്കിൽ നാശത്തിൽ നിന്ന് അത് അവനെ രക്ഷിക്കുകയും സുരക്ഷിതമാക്കുകയും ചെയ്യും.
تفسیرهای عربی:
اِلَّاۤ اَصْحٰبَ الْیَمِیْنِ ۟ؕۛ
(ഇസ്ലാമിൽ) വിശ്വസിച്ചവരൊഴികെ. തിന്മകളുടെ പേരിൽ അവർ പിടികൂടപ്പെടില്ല. അവർ ചെയ്ത സൽകർമ്മങ്ങൾ കാരണത്താൽ അവ അവർക്ക് വിട്ടു പൊറുത്തു മാപ്പാക്കപ്പെടും.
تفسیرهای عربی:
فِیْ جَنّٰتٍ ۛ۫— یَتَسَآءَلُوْنَ ۟ۙ
പരലോകത്ത് അവർ സ്വർഗത്തോപ്പുകളിലായിരിക്കും. അവർ പരസ്പരം ചോദിച്ചു കൊണ്ടിരിക്കും.
تفسیرهای عربی:
عَنِ الْمُجْرِمِیْنَ ۟ۙ
(ഇസ്ലാമിൽ) വിശ്വസിക്കാത്തവരെ പറ്റി; തിന്മകൾ പ്രവർത്തിച്ചു കൂട്ടി അവർ സ്വന്തങ്ങളെ നശിപ്പിച്ചിരിക്കുന്നു.
تفسیرهای عربی:
مَا سَلَكَكُمْ فِیْ سَقَرَ ۟
അവർ ചോദിക്കും: എന്താണ് നിങ്ങളെ നരകാവകാശികളാക്കിയത്?!
تفسیرهای عربی:
قَالُوْا لَمْ نَكُ مِنَ الْمُصَلِّیْنَ ۟ۙ
(ഇസ്ലാമിനെ) നിഷേധിച്ചവർ മറുപടിയായി പറയും: ഞങ്ങൾ ഇഹലോക ജീവിതത്തിൽ നിർബന്ധ നിസ്കാരങ്ങൾ നിർവ്വഹിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ല.
تفسیرهای عربی:
وَلَمْ نَكُ نُطْعِمُ الْمِسْكِیْنَ ۟ۙ
അല്ലാഹു ഞങ്ങൾക്ക് നൽകിയ സമ്പാദ്യത്തിൽ നിന്ന് ദരിദ്രന് ഞങ്ങൾ ഭക്ഷണം നൽകിയിരുന്നില്ല.
تفسیرهای عربی:
وَكُنَّا نَخُوْضُ مَعَ الْخَآىِٕضِیْنَ ۟ۙ
ഞങ്ങൾ തോന്നിവാസികളോടൊപ്പം കറങ്ങിത്തിരിയുമായിരുന്നു. വഴികേടിലായ, പിഴച്ച കൂട്ടരോട് ഞങ്ങൾ സംസാരിച്ചിരിക്കുമായിരുന്നു.
تفسیرهای عربی:
وَكُنَّا نُكَذِّبُ بِیَوْمِ الدِّیْنِ ۟ۙ
പ്രതിഫലത്തിൻ്റെ നാളിനെ ഞങ്ങൾ നിഷേധിച്ചു കളയുമായിരുന്നു.
تفسیرهای عربی:
حَتّٰۤی اَتٰىنَا الْیَقِیْنُ ۟ؕ
ഞങ്ങളങ്ങനെ നിഷേധത്തിലായി ജീവിതം തുടർന്നു കൊണ്ടിരുന്നു; മരണം വന്നെത്തുന്നത് വരെ. പശ്ചാത്തപിക്കാൻ ഒരവസരം ഞങ്ങൾക്ക് ലഭിച്ചില്ല.
تفسیرهای عربی:
از فواید آیات این صفحه:
• خطورة الكبر حيث صرف الوليد بن المغيرة عن الإيمان بعدما تبين له الحق.
* അഹങ്കാരത്തിൻ്റെ ഗൗരവം. വലീദ് ബ്നു മുഗീറ സത്യം ബോധ്യപ്പെട്ടതിന് ശേഷവും അതിൽ നിന്ന് തിരിഞ്ഞു കളഞ്ഞത് അഹങ്കാരത്താലായിരുന്നു.

• مسؤولية الإنسان عن أعماله في الدنيا والآخرة.
* മനുഷ്യൻ തൻ്റെ പ്രവർത്തനങ്ങൾക്ക് ഇഹ-പരലോകങ്ങളിൽ ഉത്തരം പറയാൻ ബാധ്യതപ്പെട്ടവനാണ്.

• عدم إطعام المحتاج سبب من أسباب دخول النار.
* ആവശ്യക്കാരന് ഭക്ഷണം നൽകാതിരിക്കുക എന്നത് നരക പ്രവേശനത്തിന് കാരണമാകും.

فَمَا تَنْفَعُهُمْ شَفَاعَةُ الشّٰفِعِیْنَ ۟ؕ
പരലോകത്ത് അവർക്ക് മലക്കുകളുടെയോ നബിമാരുടെയോ സച്ചരിതരായ വ്യക്തികളുടെയോ മദ്ധ്യസ്ഥത ഒരു ഫലവും ചെയ്യില്ല. കാരണം അല്ലാഹുവിങ്കൽ ശുപാർശ സ്വീകരിക്കപ്പെടണമെങ്കിൽ അവൻ ശുപാർശ ചെയ്യപ്പെടുന്ന വ്യക്തിയെയും തൃപ്തിപ്പെടണമെന്ന നിബന്ധനയുണ്ട്.
تفسیرهای عربی:
فَمَا لَهُمْ عَنِ التَّذْكِرَةِ مُعْرِضِیْنَ ۟ۙ
എന്നിരിക്കെ ഈ ബഹുദൈവാരാധകരെ ഖുർആനിൽ നിന്ന് തിരിച്ചു കളയുന്ന കാര്യമെന്താണ്?!
تفسیرهای عربی:
كَاَنَّهُمْ حُمُرٌ مُّسْتَنْفِرَةٌ ۟ۙ
ഒരു നിലക്കും അടങ്ങി നിൽക്കാത്ത കാട്ടുകഴുതകളെ പോലെയാണ് അവർ ഖുർആനിൽ നിന്ന് തിരിഞ്ഞു കളയുന്നത്!!
تفسیرهای عربی:
فَرَّتْ مِنْ قَسْوَرَةٍ ۟ؕ
സിംഹത്തെ പേടിച്ചോടുന്ന പോലുണ്ട് അവർ.
تفسیرهای عربی:
بَلْ یُرِیْدُ كُلُّ امْرِئٍ مِّنْهُمْ اَنْ یُّؤْتٰی صُحُفًا مُّنَشَّرَةً ۟ۙ
എന്നാൽ ഈ ബഹുദൈവാരാധകരിൽ ഓരോരുത്തരും തൻ്റെ തലയുടെ അടുത്തായി മുഹമ്മദ് അല്ലാഹുവിൻ്റെ ദൂതനാണെന്ന് അറിയിക്കുന്ന ഒരു നിവർത്തിയ ഏട് വേണമെന്നാണ് വിചാരിക്കുന്നത്! അദ്ദേഹം അല്ലാഹുവിൻ്റെ ദൂതനാണെന്നതിനുള്ള തെളിവുകൾ വളരെ കുറവായതു കൊണ്ടോ, ഉള്ള തെളിവുകൾക്ക് വ്യക്തതക്കുറവുള്ളത് കൊണ്ടോ ഒന്നുമല്ല ഇത്; വെറും നിഷേധവും അഹങ്കാരവും മാത്രമാണ് ഇതെല്ലാം.
تفسیرهای عربی:
كَلَّا ؕ— بَلْ لَّا یَخَافُوْنَ الْاٰخِرَةَ ۟ؕ
എന്നാൽ കാര്യം അങ്ങനെയല്ല. തങ്ങളുടെ വഴികേടിൽ തന്നെ ഇവർ തുടർന്നു പോകുവാനുള്ള കാരണം അവർ പരലോകത്തിൽ വിശ്വസിക്കുന്നില്ല എന്നതാണ്. അതാണ് (ഇസ്ലാമിനെ) നിഷേധിക്കുന്നതിൽ അവരെ ഉറപ്പിച്ചു നിർത്തുന്നത്.
تفسیرهای عربی:
كَلَّاۤ اِنَّهٗ تَذْكِرَةٌ ۟ۚ
അറിയുക! ഈ ഖുർആൻ ഒരു ഉപദേശവും ഓർമ്മപ്പെടുത്തലുമാകുന്നു.
تفسیرهای عربی:
فَمَنْ شَآءَ ذَكَرَهٗ ۟ؕ
ആരെങ്കിലും ഖുർആൻ വായിച്ചു മനസ്സിലാക്കാനും, അതിൽ നിന്ന് പാഠം ഉൾക്കൊള്ളാനും, നന്നാകാനും ഉദ്ദേശിക്കുന്നെങ്കിൽ അവൻ അങ്ങനെ ചെയ്യട്ടെ!
تفسیرهای عربی:
وَمَا یَذْكُرُوْنَ اِلَّاۤ اَنْ یَّشَآءَ اللّٰهُ ؕ— هُوَ اَهْلُ التَّقْوٰی وَاَهْلُ الْمَغْفِرَةِ ۟۠
അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ അവർ ഗുണപാഠം ഉൾക്കൊള്ളുകയില്ല. അവൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, വിലക്കുകളിൽ നിന്ന് വിട്ടു നിന്നും അങ്ങേയറ്റം സൂക്ഷിക്കപ്പെടാൻ അർഹൻ തന്നെ അല്ലാഹു. തൻ്റെ അടിമകൾക്ക് -അവർ പശ്ചാത്തപിച്ചാൽ- പൊറുത്തു കൊടുക്കാനും അർഹൻ തന്നെ.
تفسیرهای عربی:
از فواید آیات این صفحه:
• مشيئة العبد مُقَيَّدة بمشيئة الله.
* മനുഷ്യരുടെ തീരുമാനങ്ങൾ അല്ലാഹുവിൻ്റെ തീരുമാനത്തിന് ശേഷം മാത്രമേ നടക്കുകയുള്ളൂ.

• حرص رسول الله صلى الله عليه وسلم على حفظ ما يوحى إليه من القرآن، وتكفّل الله له بجمعه في صدره وحفظه كاملًا فلا ينسى منه شيئًا.
• തനിക്ക് വഹ്യ് നൽകപ്പെടുന്ന ഖുർആൻ മനപാഠമാക്കുന്നതിൽ നബി -ﷺ- യ്ക്കുണ്ടായിരുന്ന താൽപര്യം. നബി -ﷺ- യുടെ ഹൃദയത്തിൽ ഖുർആൻ ഒരുമിപ്പിച്ചു നൽകുക എന്നതും, പൂർണ്ണമായി ഹൃദിസ്ഥമാക്കുക എന്നതും അല്ലാഹു ഏറ്റെടുത്തിരിക്കുന്നു. അതിനാൽ അവിടുന്ന് അതിൽ ഒന്നും മറക്കുകയില്ല തന്നെ.

 
ترجمهٔ معانی سوره: سوره مدثر
فهرست سوره ها شماره صفحه
 
ترجمهٔ معانی قرآن کریم - الترجمة المليبارية للمختصر في تفسير القرآن الكريم - لیست ترجمه ها

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

بستن