ترجمهٔ معانی قرآن کریم - الترجمة المليبارية للمختصر في تفسير القرآن الكريم * - لیست ترجمه ها


ترجمهٔ معانی سوره: سوره انفطار   آیه:

സൂറത്തുൽ ഇൻഫിത്വാർ

از اهداف این سوره:
تحذير الإنسان من الاغترار ونسيان يوم القيامة.
(ഐഹികജീവിതത്തിൻ്റെ അലങ്കാരങ്ങളിൽ മതിമറന്ന്) മനുഷ്യൻ വഞ്ചനയിൽ അകപ്പെട്ടു പോവുകയും, പരലോകത്തെ വിസ്മരിക്കുകയും ചെയ്യുന്നതിൽ നിന്നുള്ള താക്കീത്.

اِذَا السَّمَآءُ انْفَطَرَتْ ۟ۙ
ആകാശം മലക്കുകൾ അതിൽ നിന്ന് ഇറങ്ങി വരുന്നത് കാരണത്താൽ പൊട്ടിപ്പിളർന്നാൽ;
تفسیرهای عربی:
وَاِذَا الْكَوَاكِبُ انْتَثَرَتْ ۟ۙ
നക്ഷത്രങ്ങൾ ചിന്നിച്ചിതറി കൊണ്ട് ഉതിർന്നു വീണാൽ.
تفسیرهای عربی:
وَاِذَا الْبِحَارُ فُجِّرَتْ ۟ۙ
സമുദ്രങ്ങൾ ഒന്നിനു മീതെ ഒന്നായി തുറന്നു വിടപ്പെടുകയും, അങ്ങനെ അവ കൂടിക്കലരുകയും ചെയ്താൽ.
تفسیرهای عربی:
وَاِذَا الْقُبُوْرُ بُعْثِرَتْ ۟ۙ
ഖബ്റുകൾക്കുള്ളിൽ കിടക്കുന്നവരെ പുനരുജ്ജീവിപ്പിക്കുന്നതിനായി അതിലെ മണ്ണ് കീഴ്മേൽ മറിക്കപ്പെടുകയും ചെയ്താൽ;
تفسیرهای عربی:
عَلِمَتْ نَفْسٌ مَّا قَدَّمَتْ وَاَخَّرَتْ ۟ؕ
ആ സന്ദർഭത്തിൽ ഓരോ വ്യക്തിയും താൻ മുൻപ് ചെയ്തു വെച്ച പ്രവർത്തനങ്ങളും, ചെയ്യാതെ പിന്തിച്ച പ്രവർത്തനങ്ങളും അറിയുന്നതാണ്.
تفسیرهای عربی:
یٰۤاَیُّهَا الْاِنْسَانُ مَا غَرَّكَ بِرَبِّكَ الْكَرِیْمِ ۟ۙ
അല്ലയോ നിൻ്റെ രക്ഷിതാവിനെ നിഷേധിച്ച മനുഷ്യാ! നിനക്ക് അവധി നൽകുകയും, നിന്നോടുള്ള ഔദാര്യത്താൽ ഉടനടി നിന്നെ ശിക്ഷക്കായി പിടികൂടാതെ അവധാനത കാണിക്കുകയും ചെയ്ത നിൻ്റെ രക്ഷിതാവിൻ്റെ കൽപ്പനകളോട് എതിരാകാൻ നിന്നെ പ്രേരിപ്പിച്ചതെന്താണ്?
تفسیرهای عربی:
الَّذِیْ خَلَقَكَ فَسَوّٰىكَ فَعَدَلَكَ ۟ۙ
നിന്നെ ശൂന്യതയിൽ നിന്ന് സൃഷ്ടിക്കുകയും, എല്ലാ അവയവങ്ങളും ഒത്ത നിലയിൽ നിന്നെ ആക്കുകയും ചെയ്തവനത്രെ അവൻ.
تفسیرهای عربی:
فِیْۤ اَیِّ صُوْرَةٍ مَّا شَآءَ رَكَّبَكَ ۟ؕ
നിന്നെ ഏതൊരു രൂപത്തിൽ അവൻ സൃഷ്ടിക്കാൻ ഉദ്ദേശിച്ചോ; ആ രൂപത്തിൽ അവൻ നിന്നെ ആക്കിയിരിക്കുന്നു. ഒരു കഴുതയുടെയോ കുരങ്ങിൻ്റെയോ നായയുടെയോ രൂപത്തിൽ നിന്നെ സൃഷ്ടിക്കാതെ അവൻ നിന്നോട് അനുഗ്രഹം ചൊരിഞ്ഞിരിക്കുന്നു.
تفسیرهای عربی:
كَلَّا بَلْ تُكَذِّبُوْنَ بِالدِّیْنِ ۟ۙ
-സ്വയം വഞ്ചിതരായവരേ-! നിങ്ങൾ ധരിച്ചു വെച്ചത് പോലെയേ അല്ല കാര്യം! പക്ഷേ നിങ്ങൾ പ്രതിഫല നാളിനെ നിഷേധിക്കുകയും, അതിന് വേണ്ടി പ്രവർത്തിക്കാതിരിക്കുകയുമാണ്.
تفسیرهای عربی:
وَاِنَّ عَلَیْكُمْ لَحٰفِظِیْنَ ۟ۙ
നിങ്ങളുടെ പ്രവർത്തനങ്ങൾ സൂക്ഷിക്കുന്ന ചില മലക്കുകൾ നിങ്ങൾക്ക് മേലുണ്ട്.
تفسیرهای عربی:
كِرَامًا كٰتِبِیْنَ ۟ۙ
അല്ലാഹുവിങ്കൽ ആദരണീയരായ, നിങ്ങളുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്ന എഴുത്തുകാർ.
تفسیرهای عربی:
یَعْلَمُوْنَ مَا تَفْعَلُوْنَ ۟
നിങ്ങൾ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും അവർ അറിയുന്നു. അതവർ രേഖപ്പെടുത്തുകയും ചെയ്യുന്നു.
تفسیرهای عربی:
اِنَّ الْاَبْرَارَ لَفِیْ نَعِیْمٍ ۟ۙ
ധാരാളമായി നന്മയും സൽകർമ്മങ്ങളും പ്രവർത്തിക്കുന്നവർ അന്ത്യനാളിൽ എന്നെന്നും നിലനിൽക്കുന്ന അനുഗ്രഹങ്ങളിൽ തന്നെയായിരിക്കും.
تفسیرهای عربی:
وَاِنَّ الْفُجَّارَ لَفِیْ جَحِیْمٍ ۟ۙ
മ്ലേഛതകൾ ചെയ്യുന്നവർ നരകാഗ്നിയിൽ തന്നെയായിരിക്കും; അതവരുടെ മേൽ കത്തിജ്വലിക്കുന്നതായിരിക്കും.
تفسیرهای عربی:
یَّصْلَوْنَهَا یَوْمَ الدِّیْنِ ۟
പ്രതിഫലനാളിൽ അവരതിൽ പ്രവേശിക്കുകയും, അതിൻ്റെ ചൂട് അനുഭവിച്ചറിയുകയും ചെയ്യുന്നതാണ്.
تفسیرهای عربی:
وَمَا هُمْ عَنْهَا بِغَآىِٕبِیْنَ ۟ؕ
അതിൽ നിന്ന് അവർക്ക് ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ല. മറിച്ച് അവർ അതിൽ ശാശ്വതരായിരിക്കും.
تفسیرهای عربی:
وَمَاۤ اَدْرٰىكَ مَا یَوْمُ الدِّیْنِ ۟ۙ
ഹേ റസൂൽ! പ്രതിഫലനാളിൻ്റെ ദിവസം എന്നാൽ എന്താണെന്ന് നിനക്കറിയുമോ?
تفسیرهای عربی:
ثُمَّ مَاۤ اَدْرٰىكَ مَا یَوْمُ الدِّیْنِ ۟ؕ
വീണ്ടും; പ്രതിഫലനാളിൻ്റെ ദിവസം എന്നാൽ എന്താണെന്ന് നിനക്കറിയുമോ?
تفسیرهای عربی:
یَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَیْـًٔا ؕ— وَالْاَمْرُ یَوْمَىِٕذٍ لِّلّٰهِ ۟۠
ഒരാൾക്കും മറ്റൊരാളെ സഹായിക്കാൻ കഴിയാത്ത ദിവസം. അന്ന് എല്ലാ കാര്യങ്ങളുടെയും അധികാരം അല്ലാഹുവിന് മാത്രമായിരിക്കും; മറ്റൊരാൾക്കും ഉണ്ടായിരിക്കില്ല. അവൻ ഉദ്ദേശിക്കുന്നത് പോലെ അതിൽ മാറ്റത്തിരുത്തലുകൾ വരുത്തും.
تفسیرهای عربی:
از فواید آیات این صفحه:
• التحذير من الغرور المانع من اتباع الحق.
* സത്യം പിൻപറ്റുന്നത് തടയുന്ന ആത്മവഞ്ചന സംഭവിക്കുന്നതിൽ നിന്നുള്ള താക്കീത്.

• الجشع من الأخلاق الذميمة في التجار ولا يسلم منه إلا من يخاف الله.
* കൂടുതൽ സമ്പാദിക്കുവാനുള്ള ആർത്തി കച്ചവടക്കാരിൽ കാണപ്പെടുന്ന ആക്ഷേപകരമായ സ്വഭാവമാണ്. അല്ലാഹുവിനെ ഭയക്കുന്നവരല്ലാതെ അതിൽ നിന്ന് രക്ഷപ്പെടുകയില്ല.

• تذكر هول القيامة من أعظم الروادع عن المعصية.
* അന്ത്യനാളിൻ്റെ ഭയാനകമായ അവസ്ഥ ചിന്തിക്കുന്നത് തിന്മകളിൽ നിന്ന് തടഞ്ഞു നിർത്തുവാൻ സഹായിക്കുന്ന ഏറ്റവും വലിയ പ്രേരകമാണ്.

 
ترجمهٔ معانی سوره: سوره انفطار
فهرست سوره ها شماره صفحه
 
ترجمهٔ معانی قرآن کریم - الترجمة المليبارية للمختصر في تفسير القرآن الكريم - لیست ترجمه ها

الترجمة المليبارية للمختصر في تفسير القرآن الكريم، صادر عن مركز تفسير للدراسات القرآنية.

بستن