Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam * - Daftar isi terjemahan


Terjemahan makna Surah: Surah Al-Qāri'ah   Ayah:

സൂറത്തുൽ ഖാരിഅഃ

Tujuan Pokok Surah Ini:
قرع القلوب لاستحضار هول القيامة وأحوال الناس في موازينها.
അന്ത്യനാളിൻ്റെ ഭയാനകതയും, പ്രവർത്തനങ്ങൾ തൂക്കിക്കണക്കാക്കുന്ന തുലാസുകളുടെ മുൻപിലുള്ള മനുഷ്യരുടെ അവസ്ഥയും ഓർമ്മപ്പെടുത്തി കൊണ്ട് ഹൃദയങ്ങളെ തൊട്ടുണർത്തുന്നു.

اَلْقَارِعَةُ ۟ۙ
ഭയാനകത കൊണ്ട് ഹൃദയങ്ങളെ ഭീതിയിലാഴ്ത്തുന്ന സമയം.
Tafsir berbahasa Arab:
مَا الْقَارِعَةُ ۟ۚ
ഭയാനകത കൊണ്ട് ഹൃദയങ്ങളെ ഭീതിയിലാഴ്ത്തുന്ന സമയം എന്താകുന്നു?
Tafsir berbahasa Arab:
وَمَاۤ اَدْرٰىكَ مَا الْقَارِعَةُ ۟ؕ
അല്ലാഹുവിൻ്റെ റസൂലേ! അതിഭീകരത കൊണ്ട് ഹൃദയങ്ങളെ ഭയപ്പെടുത്തുന്ന ഈ സമയം ഏതാണെന്ന് നിനക്ക് അറിയുമോ?! അന്ത്യനാളാകുന്നു അത്.
Tafsir berbahasa Arab:
یَوْمَ یَكُوْنُ النَّاسُ كَالْفَرَاشِ الْمَبْثُوْثِ ۟ۙ
മനുഷ്യരുടെ ഹൃദയങ്ങളെ അത് ഭീതിയിലാഴ്ത്തുകയും, അവർ അവിടെയും ഇവിടെയുമായി ചിന്നിച്ചിതറിയ പാറ്റകളെ പോലെ ആയിത്തീരുകയും ചെയ്യും.
Tafsir berbahasa Arab:
وَتَكُوْنُ الْجِبَالُ كَالْعِهْنِ الْمَنْفُوْشِ ۟ؕ
പർവ്വതങ്ങൾ കടഞ്ഞ കമ്പിളി പോലെ പോലെ -ഭാരമില്ലാതെ ചലിച്ചു കൊണ്ടിരിക്കുന്ന- അവസ്ഥയിലാകും.
Tafsir berbahasa Arab:
فَاَمَّا مَنْ ثَقُلَتْ مَوَازِیْنُهٗ ۟ۙ
എന്നാൽ ഏതൊരാളുടെ നന്മയുടെ ഏടുകൾ അവൻ്റെ തിന്മയുടെ ഏടുകളെക്കാൾ കനം തൂങ്ങിയോ;
Tafsir berbahasa Arab:
فَهُوَ فِیْ عِیْشَةٍ رَّاضِیَةٍ ۟ؕ
അവന് ലഭിക്കുന്ന സ്വർഗത്തിൽ അവൻ തൃപ്തികരമായ ജീവിതം നയിക്കും.
Tafsir berbahasa Arab:
وَاَمَّا مَنْ خَفَّتْ مَوَازِیْنُهٗ ۟ۙ
എന്നാൽ ഏതൊരാളുടെ തിന്മയുടെ ഏടുകൾ അവൻ്റെ നന്മയുടെ ഏടുകളെക്കാൾ കനം തൂങ്ങിയോ;
Tafsir berbahasa Arab:
فَاُمُّهٗ هَاوِیَةٌ ۟ؕ
അവൻ്റെ സങ്കേതവും താമസസ്ഥലവും 'ഹാവിയഃ' ആയിരിക്കും.
Tafsir berbahasa Arab:
وَمَاۤ اَدْرٰىكَ مَا هِیَهْ ۟ؕ
ഹേ റസൂൽ! 'ഹാവിയഃ' എന്നാൽ എന്താണെന്ന് നിനക്കറിയുമോ?
Tafsir berbahasa Arab:
نَارٌ حَامِیَةٌ ۟۠
കടുത്ത ചൂടുള്ള നരഗാഗ്നിയത്രെ അത്.
Tafsir berbahasa Arab:
Beberapa Faedah Ayat-ayat di Halaman Ini:
• خطر التفاخر والتباهي بالأموال والأولاد.
* സന്താനങ്ങളെയും സമ്പാദ്യത്തെയും കൊണ്ട് പൊങ്ങച്ചയും പെരുമയും നടിക്കുന്നതിൻ്റെ ഗൗരവം.

• القبر مكان زيارة سرعان ما ينتقل منه الناس إلى الدار الآخرة.
* ഖബ്ർ ഒരു സന്ദർശന സ്ഥലം മാത്രമാണ്; അവിടെ നിന്ന് ജനങ്ങൾ വളരെ വേഗം പരലോക ജീവിതത്തിലേക്ക് നീങ്ങും.

• يوم القيامة يُسْأل الناس عن النعيم الذي أنعم به الله عليهم في الدنيا.
* അന്ത്യനാളിൽ മനുഷ്യർ അല്ലാഹു അവർക്ക് മേൽ ചൊരിഞ്ഞ ഓരോ അനുഗ്രഹങ്ങളെ കുറിച്ചും ചോദ്യചെയ്യപ്പെടും.

• الإنسان مجبول على حب المال.
* സമ്പത്തിനോടുള്ള ഇഷ്ടം മനുഷ്യൻ്റെ സൃഷ്ടി പ്രകൃതിയാണ്.

 
Terjemahan makna Surah: Surah Al-Qāri'ah
Daftar surah Nomor Halaman
 
Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam - Daftar isi terjemahan

Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam, diterbitkan oleh Markaz Tafsīr Li Ad-Dirasāt Al-Qur`āniyyah

Tutup