Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam * - Daftar isi terjemahan


Terjemahan makna Surah: Surah An-Naṣr   Ayah:

സൂറത്തുന്നസ്ർ

Tujuan Pokok Surah Ini:
بشارة النبي صلى الله عليه وسلم بالنصر وختام الرسالة.
നബി (ﷺ) ക്ക് വിജയമുണ്ടാകുമെന്ന സന്തോഷവാർത്ത നൽകുകയും, അവിടുത്തെ ദൗത്യം പൂർണ്ണമായിരിക്കുന്നു എന്ന് അറിയിക്കുകയും ചെയ്യുന്നു.

اِذَا جَآءَ نَصْرُ اللّٰهِ وَالْفَتْحُ ۟ۙ
അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ മതത്തിന് അല്ലാഹുവിൻ്റെ സഹായം ലഭിക്കുകയും, അവൻ അതിനെ പ്രതാപമുള്ളതാക്കുകയും, മക്ക വിജയിച്ചടക്കുകയും ചെയ്താൽ.
Tafsir berbahasa Arab:
وَرَاَیْتَ النَّاسَ یَدْخُلُوْنَ فِیْ دِیْنِ اللّٰهِ اَفْوَاجًا ۟ۙ
ജനങ്ങൾ ഇസ്ലാമിലേക്ക് നിവേദകസംഘങ്ങളായി -കൂട്ടംകൂട്ടമായി- പ്രവേശിക്കുന്നത് നീ കാണുകയും ചെയ്താൽ.
Tafsir berbahasa Arab:
فَسَبِّحْ بِحَمْدِ رَبِّكَ وَاسْتَغْفِرْهُ ؔؕ— اِنَّهٗ كَانَ تَوَّابًا ۟۠
(അത് സംഭവിച്ചാൽ) നിൻ്റെ മേൽ ഏൽപ്പിക്കപ്പെട്ട ബാധ്യത അവസാനിക്കാറായി എന്നതിൻ്റെ അടയാളമാണത് എന്ന് നീ മനസ്സിലാക്കുക. അപ്പോൾ നിൻ്റെ രക്ഷിതാവ് നിനക്ക് നൽകിയ വിജയത്തിനും സഹായത്തിനും നന്ദിയായി കൊണ്ട്, അവനെ സ്തുതിച്ചു കൊണ്ട് പ്രകീർത്തിക്കുക. തൻ്റെ അടിമകളുടെ പശ്ചാത്താപം അങ്ങേയറ്റം സ്വീകരിക്കുകയും, അവർക്ക് പൊറുത്തു കൊടുക്കുകയും ചെയ്യുന്ന 'തവ്വാബ്' ആണവൻ.
Tafsir berbahasa Arab:
Beberapa Faedah Ayat-ayat di Halaman Ini:
• المفاصلة مع الكفار.
* (ഇസ്ലാമിനെ) നിഷേധിച്ചവരിൽ നിന്നുള്ള ബന്ധവിഛേദം.

• مقابلة النعم بالشكر.
* അനുഗ്രഹങ്ങൾ നന്ദിയോടെ സ്വീകരിക്കുക.

• سورة المسد من دلائل النبوة؛ لأنها حكمت على أبي لهب بالموت كافرًا ومات بعد عشر سنين على ذلك.
* സൂറതുൽ മസദ് നബി -ﷺ- യുടെ സത്യസന്ധത തെളിയിക്കുന്ന അടയാളങ്ങളിൽ ഒന്നാണ്. അബൂലഹബ് (ഇസ്ലാം സ്വീകരിക്കാതെ) കാഫിറായി മരിക്കുമെന്ന് ഈ സൂറത്ത് പ്രഖ്യാപിച്ചു; പത്തു വർഷങ്ങൾക്ക് ശേഷം അവൻ അപ്രകാരം തന്നെ മരിക്കുകയും ചെയ്തു.

• صِحَّة أنكحة الكفار.
* അമുസ്ലിംകൾ പരസ്പരമുള്ള വിവാഹം സാധുവാണ്.

 
Terjemahan makna Surah: Surah An-Naṣr
Daftar surah Nomor Halaman
 
Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam - Daftar isi terjemahan

Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam, diterbitkan oleh Markaz Tafsīr Li Ad-Dirasāt Al-Qur`āniyyah

Tutup