Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam * - Daftar isi terjemahan


Terjemahan makna Ayah: (33) Surah: Surah Ar-Ra'd
اَفَمَنْ هُوَ قَآىِٕمٌ عَلٰی كُلِّ نَفْسٍ بِمَا كَسَبَتْ ۚ— وَجَعَلُوْا لِلّٰهِ شُرَكَآءَ ؕ— قُلْ سَمُّوْهُمْ ؕ— اَمْ تُنَبِّـُٔوْنَهٗ بِمَا لَا یَعْلَمُ فِی الْاَرْضِ اَمْ بِظَاهِرٍ مِّنَ الْقَوْلِ ؕ— بَلْ زُیِّنَ لِلَّذِیْنَ كَفَرُوْا مَكْرُهُمْ وَصُدُّوْا عَنِ السَّبِیْلِ ؕ— وَمَنْ یُّضْلِلِ اللّٰهُ فَمَا لَهٗ مِنْ هَادٍ ۟
എല്ലാ ജീവജാലങ്ങളുടെയും ഉപജീവനം ഏറ്റെടുക്കുകയും, ഓരോ വ്യക്തിയും സമ്പാദിച്ചു കൂട്ടുന്ന പ്രവർത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും, അവക്ക് പ്രതിഫലം നൽകുകയും ചെയ്യുന്നവനാണോ, അതല്ല ആരാധിക്കപ്പെടാൻ യാതൊരു അർഹതയുമില്ലാത്ത ഈ വിഗ്രഹങ്ങളാണോ ആരാധിക്കപ്പെടാൻ അർഹതയുള്ളത്? അല്ലാഹുവിൻ്റെ പങ്കാളികളായി -കെട്ടിച്ചമച്ചും അതിക്രമം പ്രവർത്തിച്ചും- ബഹുദൈവാരാധകർ നിശ്ചയിച്ചവയാണ് ആ വിഗ്രഹങ്ങൾ. (നബിയേ,) പറയുക: നിങ്ങൾ സത്യവാന്മാരാണെങ്കിൽ അല്ലാഹുവോടൊപ്പം നിങ്ങൾ ആരാധിക്കുന്ന പങ്കാളികളുടെ പേരൊന്നു ഞങ്ങൾക്ക് പറഞ്ഞുതരൂ, അതല്ല, ഭൂമിയിൽ അല്ലാഹു അറിയാത്ത പങ്കാളികളെപ്പറ്റി നിങ്ങൾ അവന്ന് പറഞ്ഞറിയിച്ച് കൊടുക്കുകയാണോ? അതല്ല, നിങ്ങൾ പറയുന്നത് ഉപരിപ്ലവമായ യാഥാർഥ്യമില്ലാത്ത ഒരു സംസാരമാണോ? അല്ല, സത്യനിഷേധികൾക്ക് അവരുടെ കുതന്ത്രം പിശാച് അലംകൃതമായി തോന്നിച്ചിരിക്കുന്നു. അങ്ങിനെ അവർ അല്ലാഹുവിൽ അവിശ്വസിച്ചു. ശരിയായ സാന്മാർഗ്ഗത്തിൻ്റെ പാതയിൽ നിന്ന് അവരെ അവൻ തിരിച്ചുവിടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും ദുർമാർഗ്ഗത്തിലാക്കുന്ന പക്ഷം അവനെ നേർവഴിയിലാക്കാൻ ആരുമില്ല.
Tafsir berbahasa Arab:
Beberapa Faedah Ayat-ayat di Halaman Ini:
• أن الأصل في كل كتاب منزل أنه جاء للهداية، وليس لاستنزال الآيات، فذاك أمر لله تعالى يقدره متى شاء وكيف شاء.
• വേദഗ്രന്ഥങ്ങൾ സന്മാർഗ്ഗത്തിലേക്ക് നയിക്കുന്നതിന് വേണ്ടി ഇറക്കപ്പെടുന്നതാണ് എന്നതാണ് അടിസ്ഥാനം. അത്ഭുതസംഭവങ്ങൾക്ക് വേണ്ടിയല്ല അല്ലാഹു ഗ്രന്ഥങ്ങൾ അവതരിപ്പിക്കുന്നത്. അത്തരം അത്ഭുതങ്ങൾ അല്ലാഹുവിൻ്റെ തീരുമാനപ്രകാരം അവൻ ഉദ്ദേശിക്കുന്ന സമയത്തും ഉദ്ദേശിക്കുന്ന രൂപത്തിലും സംഭവിക്കുകയാണ് ചെയ്യുക.

• تسلية الله تعالى للنبي صلى الله عليه وسلم، وإحاطته علمًا أن ما يسلكه معه المشركون من طرق التكذيب، واجهه أنبياء سابقون.
• മുശ്രിക്കുകൾ നബി (സ) യെ കളവാക്കുന്നതിന് സ്വീകരിച്ച വ്യത്യസ്ത രീതികൾ മുൻകഴിഞ്ഞ നബിമാരും അഭിമുഖീകരിച്ചിരുന്നു എന്ന് അറിയിച്ചു കൊണ്ട് അല്ലാഹു നബി (സ) യെ ആശ്വസിപ്പിക്കുന്നു.

• يصل الشيطان في إضلال بعض العباد إلى أن يزين لهم ما يعملونه من المعاصي والإفساد.
• മനുഷ്യരിൽ ചിലർക്ക് തങ്ങൾ ചെയ്യുന്ന തിന്മകളും നശീകരണവും മനോഹരമായി തോന്നുന്നത്ര പിശാച് അവരെ വഴിപിഴപ്പിക്കുന്നതാണ്.

 
Terjemahan makna Ayah: (33) Surah: Surah Ar-Ra'd
Daftar surah Nomor Halaman
 
Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam - Daftar isi terjemahan

Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam, diterbitkan oleh Markaz Tafsīr Li Ad-Dirasāt Al-Qur`āniyyah

Tutup