Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam * - Daftar isi terjemahan


Terjemahan makna Ayah: (72) Surah: Surah An-Naḥl
وَاللّٰهُ جَعَلَ لَكُمْ مِّنْ اَنْفُسِكُمْ اَزْوَاجًا وَّجَعَلَ لَكُمْ مِّنْ اَزْوَاجِكُمْ بَنِیْنَ وَحَفَدَةً وَّرَزَقَكُمْ مِّنَ الطَّیِّبٰتِ ؕ— اَفَبِالْبَاطِلِ یُؤْمِنُوْنَ وَبِنِعْمَتِ اللّٰهِ هُمْ یَكْفُرُوْنَ ۟ۙ
ജനങ്ങളേ! അല്ലാഹു നിങ്ങളുടെ കൂട്ടത്തിൽ നിന്ന് തന്നെ നിങ്ങൾക്ക് ഇണകളെ നൽകിയിരിക്കുന്നു; നിങ്ങൾക്ക് അവരിൽ ഇണക്കം കണ്ടെത്താനത്രെ അത്. നിങ്ങളുടെ ഇണകളിൽ നിന്ന് മക്കളെയും പേരമക്കളെയും നിങ്ങൾക്കവൻ നൽകുന്നു. ഭക്ഷണ വിഭവങ്ങളിൽ ഏറ്റവും ശുദ്ധമായത് -മാംസവും ധാന്യവും ഫലങ്ങളും- അവൻ നിങ്ങൾക്ക് ഉപജീവനമായി നൽകുകയും ചെയ്തിരിക്കുന്നു. അപ്പോൾ നിരർത്ഥകമായ വിഗ്രഹങ്ങളിലും ആരാധ്യവസ്തുക്കളിലും അവർ വിശ്വസിക്കുകയും, അല്ലാഹുവിൻ്റെ എണ്ണിക്കണക്കാക്കാൻ കഴിയാത്ത അനേകം അനുഗ്രഹങ്ങളെ അവർ നിഷേധിക്കുകയുമാണോ?! അവർ നന്ദികേട് കാണിക്കുകയാണോ? അല്ലാഹുവിൽ മാത്രം വിശ്വസിച്ച് കൊണ്ട് അനുഗ്രഹങ്ങൾ നൽകിയതിന് അവന് നന്ദി ചെയ്യാതിരിക്കുകയാണോ അവർ?!
Tafsir berbahasa Arab:
Beberapa Faedah Ayat-ayat di Halaman Ini:
• جعل تعالى لعباده من ثمرات النخيل والأعناب منافع للعباد، ومصالح من أنواع الرزق الحسن الذي يأكله العباد طريًّا ونضيجًا وحاضرًا ومُدَّخَرًا وطعامًا وشرابًا.
• ഈത്തപ്പഴത്തിൽ നിന്നും മുന്തിരിയിൽ നിന്നും അല്ലാഹു അവൻ്റെ അടിമകൾക്ക് അനേകം ഉപകാരങ്ങൾ നൽകുന്നു. പച്ചയായും, പാകമായ നിലക്കും, അപ്പപ്പോൾ തന്നെയോ അല്ലെങ്കിൽ സൂക്ഷിച്ചുവെച്ച ശേഷമോ ഭക്ഷണമായും പാനീയമായും അവരതിൽ നിന്ന് വ്യത്യസ്ത തരം ഭക്ഷണങ്ങൾ കഴിക്കുന്നു.

• في خلق النحلة الصغيرة وما يخرج من بطونها من عسل لذيذ مختلف الألوان بحسب اختلاف أرضها ومراعيها، دليل على كمال عناية الله تعالى، وتمام لطفه بعباده، وأنه الذي لا ينبغي أن يوحَّد غيره ويُدْعى سواه.
ചെറിയ തേനീച്ചയുടെ സൃഷ്ടിപ്പിലും, അതിൻ്റെ വയറ്റിൽ നിന്ന് പുറത്തു വരുന്ന -നാടിനും മേച്ചിൽ പുറങ്ങൾക്കും അനുസരിച്ച് മാറ്റമുണ്ടാകുന്ന- രുചികരമായ വ്യത്യസ്ത നിറങ്ങളിലുള്ള തേനിലും അല്ലാഹുവിൻ്റെ സൃഷ്ടിപ്പിലെ അതീവശ്രദ്ധയുടെയും അവൻ്റെ അടിമകളോടുള്ള അനുകമ്പയുടെയും തെളിവുണ്ട്. അതിനാൽ അല്ലാഹുവിനെപ്പോലെ മറ്റാരെയും ആരാധിച്ചുകൂടാ. അവനല്ലാത്ത മറ്റൊരാളോടും പ്രാർഥിച്ചുകൂടാ.

• من منن الله العظيمة على عباده أن جعل لهم أزواجًا ليسكنوا إليها، وجعل لهم من أزواجهم أولادًا تقرُّ بهم أعينهم، ويخدمونهم ويقضون حوائجهم، وينتفعون بهم من وجوه كثيرة.
• അല്ലാഹു അവൻ്റെ ദാസന്മാർക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങളിൽ പെട്ടതാണ് അവർക്ക് സമാധാനം കണ്ടെത്താൻ കഴിയുന്ന ഇണകളെ അല്ലാഹു അവർക്ക് നൽകിയെന്നത്. അവരുടെ കൺകുളിർപ്പിക്കുന്ന സന്താനങ്ങളെയും ആ ഇണകളിലൂടെ അല്ലാഹു അവർക്ക് നൽകി. അവർ ഇവരെ സേവിക്കുകയും, ഇവരുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുകയും ചെയ്യുന്നു. മറ്റനേകം വഴികളിലൂടെ അവർക്ക് സന്താനങ്ങൾ പ്രയോജനപ്പെടുകയും ചെയ്യുന്നു.

 
Terjemahan makna Ayah: (72) Surah: Surah An-Naḥl
Daftar surah Nomor Halaman
 
Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam - Daftar isi terjemahan

Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam, diterbitkan oleh Markaz Tafsīr Li Ad-Dirasāt Al-Qur`āniyyah

Tutup