Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam * - Daftar isi terjemahan


Terjemahan makna Ayah: (25) Surah: Surah Al-Isrā`
رَبُّكُمْ اَعْلَمُ بِمَا فِیْ نُفُوْسِكُمْ ؕ— اِنْ تَكُوْنُوْا صٰلِحِیْنَ فَاِنَّهٗ كَانَ لِلْاَوَّابِیْنَ غَفُوْرًا ۟
ജനങ്ങളേ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് നന്നായി അറിയുന്നവനാകുന്നു. അല്ലാഹുവിനുള്ള ആരാധനകളിലും സൽകർമ്മങ്ങളിലും, മാതാപിതാക്കളോട് നന്മയിൽ വർത്തിക്കുന്നതിലും നിങ്ങൾ അല്ലാഹുവിന് നിഷ്കളങ്കതയുള്ളവരാണോ എന്നത് അവൻ അറിയുന്നു. നിങ്ങളുടെ ആരാധനകളിലും, മാതാപിതാക്കളോടുള്ള പെരുമാറ്റത്തിലും മറ്റുമെല്ലാം നിങ്ങളുടെ ഉദ്ദേശങ്ങൾ നല്ലതാണെങ്കിൽ തീർച്ചയായും അല്ലാഹു അവനിലേക്ക് പശ്ചാത്തപിച്ചു കൊണ്ട് ധാരാളമായി മടങ്ങുന്നവർക്ക് അങ്ങേയറ്റം പൊറുത്തു നൽകുന്നവനാകുന്നു. തൻ്റെ രക്ഷിതാവിനെ അനുസരിക്കുന്നതിലോ, മാതാപിതാക്കളോടുള്ള പെരുമാറ്റത്തിലോ സംഭവിച്ച കുറവുകളിൽ നിന്ന് ആരെങ്കിലും പശ്ചാത്തപിച്ചു മടങ്ങുന്നെങ്കിൽ അല്ലാഹു അവന് പൊറുത്ത് കൊടുക്കുന്നതാണ്.
Tafsir berbahasa Arab:
Beberapa Faedah Ayat-ayat di Halaman Ini:
• ينبغي للإنسان أن يفعل ما يقدر عليه من الخير وينوي فعل ما لم يقدر عليه؛ ليُثاب على ذلك.
• മനുഷ്യൻ അവന് സാധിക്കുന്ന നന്മകളെല്ലാം പ്രവർത്തിക്കുകയും, അവന് സാധിക്കാത്ത നന്മകൾ ചെയ്യാൻ ഉദ്ദേശിക്കുകയും വേണം. കാരണം, അവൻ്റെ ഉദ്ദേശത്തിനും പ്രതിഫലം ലഭിക്കുന്നതാണ്.

• أن النعم في الدنيا لا ينبغي أن يُسْتَدل بها على رضا الله تعالى؛ لأنها قد تحصل لغير المؤمن، وتكون عاقبته المصير إلى عذاب الله.
ഇഹലോകത്തുള്ള അനുഗ്രഹങ്ങൾ അല്ലാഹുവിൻ്റെ തൃപ്തിയുടെ തെളിവായി പരിഗണിക്കാൻ പാടില്ല. കാരണം ഇഹലോകം ചിലപ്പോൾ വിശ്വാസിയല്ലാത്തവർക്കും ലഭിച്ചേക്കാം; പക്ഷേ അതിൻ്റെ പര്യവസാനം അല്ലാഹുവിൻ്റെ ശിക്ഷയായിരിക്കും.

• الإحسان إلى الوالدين فرض لازم واجب، وقد قرن الله شكرهما بشكره لعظيم فضلهما.
• മാതാപിതാക്കളോട് നന്മയിൽ വർത്തിക്കുക എന്നത് വളരെ അനിവാര്യമായ നിർബന്ധകർമ്മമാണ്. അവരോട് നന്ദി കാണിക്കുക എന്നത് അല്ലാഹുവിനോട് നന്ദി കാണിക്കുന്നതിനോടൊപ്പമാണ് അവൻ എടുത്തു പറഞ്ഞത്. അതിൻ്റെ മഹത്തരമായ ശ്രേഷ്ഠത കാരണത്താലാണത്.

• يحرّم الإسلام التبذير، والتبذير إنفاق المال في غير حقه.
• ഇസ്ലാം ദുർവ്യയം വിലക്കുന്നു. സമ്പാദ്യം അനർഹമായ വഴികളിൽ ചിലവഴിക്കലാണ് ദുർവ്യയം.

 
Terjemahan makna Ayah: (25) Surah: Surah Al-Isrā`
Daftar surah Nomor Halaman
 
Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam - Daftar isi terjemahan

Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam, diterbitkan oleh Markaz Tafsīr Li Ad-Dirasāt Al-Qur`āniyyah

Tutup