Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam * - Daftar isi terjemahan


Terjemahan makna Ayah: (274) Surah: Surah Al-Baqarah
اَلَّذِیْنَ یُنْفِقُوْنَ اَمْوَالَهُمْ بِالَّیْلِ وَالنَّهَارِ سِرًّا وَّعَلَانِیَةً فَلَهُمْ اَجْرُهُمْ عِنْدَ رَبِّهِمْ ۚ— وَلَا خَوْفٌ عَلَیْهِمْ وَلَا هُمْ یَحْزَنُوْنَ ۟ؔ
ലോകമാന്യതയോ പ്രശസ്തിയോ ആഗ്രഹിക്കാതെ രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കൾ ചെലവഴിച്ചു കൊണ്ടിരിക്കുന്നവർക്ക് ഖിയാമത്ത് നാളിൽ അവരുടെ രക്ഷിതാവിങ്കൽ അവരുടെ പ്രതിഫലമുണ്ടായിരിക്കുന്നതാണ്. വരാനിരിക്കുന്നതിനെക്കുറിച്ച് അവർ യാതൊന്നും ഭയപ്പെടേണ്ടതില്ല. ഇഹലോകത്ത് നഷ്ടപ്പെട്ടതിനെക്കുറിച്ച് അവർ ദുഃഖിക്കേണ്ടി വരികയുമില്ല. അല്ലാഹുവിങ്കൽ നിന്നുള്ള ഔദാര്യവും അനുഗ്രഹവുമത്രെ അത്.
Tafsir berbahasa Arab:
Beberapa Faedah Ayat-ayat di Halaman Ini:
• إذا أخلص المؤمن في نفقاته وصدقاته فلا حرج عليه في إظهارها وإخفائها بحسب المصلحة، وإن كان الإخفاء أعظم أجرًا وثوابًا لأنها أقرب للإخلاص.
• തൻ്റെ ദാനങ്ങളിലും ധർമ്മങ്ങളിലും ഒരാൾ അല്ലാഹുവിൻ്റെ പ്രീതി മാത്രമാണ് കാംക്ഷിക്കുന്നത് എങ്കിൽ അത് -സാഹചര്യത്തിൻ്റെ ആവശ്യം അനുസരിച്ച്- രഹസ്യമാക്കുകയോ പരസ്യമാക്കുകയോ ചെയ്യുന്നതിൽ തെറ്റില്ല. രഹസ്യമാക്കലാണ് ഏറ്റവും പ്രതിഫലാർഹം എന്നതിൽ സംശയമില്ല; അതാണ് അല്ലാഹുവിന് വേണ്ടി മാത്രം നിഷ്കളങ്കമാക്കുക എന്നതിനോട് കൂടുതൽ അടുത്തു നിൽക്കുന്നത്.

• دعوة المؤمنين إلى الالتفات والعناية بالمحتاجين الذين تمنعهم العفة من إظهار حالهم وسؤال الناس.
• ജനങ്ങളോട് ചോദിക്കുകയോ, തങ്ങളുടെ അവസ്ഥ മറ്റുള്ളവർക്ക് മുന്നിൽ പ്രകടിപ്പിക്കുകയോ ചെയ്യുന്നതിൽ നിന്ന് അകന്നു നിൽക്കുന്ന ആവശ്യക്കാരായ ജനങ്ങളെ പ്രത്യേകം പരിഗണിക്കാനും ശ്രദ്ധിക്കാനും ഈ ആയത്തുകളിലൂടെ അല്ലാഹു മുഅ്മിനീങ്ങളെ ഓർമ്മപ്പെടുത്തുന്നു.

• مشروعية الإنفاق في سبيل الله تعالى في كل وقت وحين، وعظم ثوابها، حيث وعد تعالى عليها بعظيم الأجر في الدنيا والآخرة.
• എല്ലാ സമയങ്ങളിലും സന്ദർഭങ്ങളിലും അല്ലാഹുവിൻറെ മാർഗ്ഗത്തിൽ ചിലവഴിക്കൽ പുണ്യകരമാണ്. അതിന് മഹത്തായ പ്രതിഫലമുണ്ട്. അതിന് ഇഹലോകത്തും പരലോകത്തും ധാരാളം പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു.

 
Terjemahan makna Ayah: (274) Surah: Surah Al-Baqarah
Daftar surah Nomor Halaman
 
Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam - Daftar isi terjemahan

Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam, diterbitkan oleh Markaz Tafsīr Li Ad-Dirasāt Al-Qur`āniyyah

Tutup