Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam * - Daftar isi terjemahan


Terjemahan makna Ayah: (77) Surah: Surah Al-Furqān
قُلْ مَا یَعْبَؤُا بِكُمْ رَبِّیْ لَوْلَا دُعَآؤُكُمْ ۚ— فَقَدْ كَذَّبْتُمْ فَسَوْفَ یَكُوْنُ لِزَامًا ۟۠
അല്ലാഹുവിൻ്റെ റസൂലേ! തങ്ങളുടെ നിഷേധത്തിൽ ഉറച്ചു നിൽക്കുന്ന (അല്ലാഹുവിനെ) നിഷേധിച്ചവരോട് താങ്കൾ പറയുക: നിങ്ങൾ സൽകർമ്മം പ്രവർത്തിക്കുന്നത് കൊണ്ട് അല്ലാഹുവിന് എന്തെങ്കിലും ഉപകാരമുള്ളതു കൊണ്ടല്ല അവൻ നിങ്ങളെ പരിഗണിക്കുന്നത്. അല്ലാഹുവിനെ വിളിച്ചു പ്രാർഥിക്കുകയും അവനെ ആരാധിക്കുകയും ചെയ്യുന്ന ചില ദാസന്മാർ ഇല്ലായിരുന്നെങ്കിൽ അല്ലാഹു നിങ്ങളെ പരിഗണിക്കുകയേ ചെയ്യുമായിരുന്നില്ല. നിങ്ങളുടെ രക്ഷിതാവിൽ നിന്ന് അല്ലാഹുവിൻ്റെ ദൂതർ കൊണ്ടുവന്നതിനെ നിങ്ങൾ നിഷേധിച്ചു തള്ളിയിരിക്കുന്നു. അതിനാൽ നിഷേധത്തിൻ്റെ ഫലം നിങ്ങളെ നിർബന്ധമായും ബാധിക്കുന്നതാണ്.
Tafsir berbahasa Arab:
Beberapa Faedah Ayat-ayat di Halaman Ini:
• من صفات عباد الرحمن: البعد عن الشرك، وتجنُّب قتل الأنفس بغير حق، والبعد عن الزنى، والبعد عن الباطل، والاعتبار بآيات الله، والدعاء.
• ബഹുദൈവാരാധനയിൽ നിന്ന് വിട്ടുനിൽക്കുക, ന്യായമില്ലാതെ ജീവൻ ഹനിക്കുന്നതിൽ നിന്ന് അകന്നു നിൽക്കുക, വ്യഭിചാരത്തിൽ നിന്ന് അകൽച്ച പാലിക്കുക, നിരർത്ഥകമായ കാര്യങ്ങളിൽ നിന്ന് മാറിനിൽക്കുക, അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുക, അവനോട് പ്രാർഥിക്കുക എന്നതെല്ലാം സർവ്വവിശാലമായ കാരുണ്യമുള്ളവനായ (റഹ്മാനായ അല്ലാഹുവിൻ്റെ) അടിമകളുടെ ഗുണങ്ങളിൽ പെട്ടതാണ്.

• التوبة النصوح تقتضي ترك المعصية وفعل الطاعة.
• സത്യസന്ധമായ പശ്ചാത്താപമാണ് ഒരാൾ ചെയ്തിട്ടുള്ളതെങ്കിൽ (അതിന് ശേഷം അവൻ) തിന്മകൾ ഉപേക്ഷിക്കുകയും നന്മകൾ പ്രവർത്തിക്കുകയും ചെയ്യും.

• الصبر سبب في دخول الفردوس الأعلى من الجنة.
• സ്വർഗത്തിലെ ഏറ്റവും ഉന്നതമായ ഫിർദൗസിൽ പ്രവേശിക്കാൻ കാരണമാകുന്ന പ്രവൃത്തിയാണ് ക്ഷമ.

• غنى الله عن إيمان الكفار.
• നിഷേധികളുടെ വിശ്വാസത്തിൽ നിന്ന് അല്ലാഹു പരിപൂർണ്ണ ധന്യനാണ്. (അവന് അവർ വിശ്വസിച്ചില്ലെങ്കിൽ ഒരു ഉപദ്രവവും ഏൽക്കാനില്ല).

 
Terjemahan makna Ayah: (77) Surah: Surah Al-Furqān
Daftar surah Nomor Halaman
 
Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam - Daftar isi terjemahan

Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam, diterbitkan oleh Markaz Tafsīr Li Ad-Dirasāt Al-Qur`āniyyah

Tutup