Check out the new design

Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam * - Daftar isi terjemahan


Terjemahan makna Surah: Al-Māidah   Ayah:
سَمّٰعُوْنَ لِلْكَذِبِ اَكّٰلُوْنَ لِلسُّحْتِ ؕ— فَاِنْ جَآءُوْكَ فَاحْكُمْ بَیْنَهُمْ اَوْ اَعْرِضْ عَنْهُمْ ۚ— وَاِنْ تُعْرِضْ عَنْهُمْ فَلَنْ یَّضُرُّوْكَ شَیْـًٔا ؕ— وَاِنْ حَكَمْتَ فَاحْكُمْ بَیْنَهُمْ بِالْقِسْطِ ؕ— اِنَّ اللّٰهَ یُحِبُّ الْمُقْسِطِیْنَ ۟
ഈ പറയപ്പെട്ട യഹൂദർ ധാരാളമായി കള്ളം ചെവികൊടുത്തു കേൾക്കുന്നവരും, ധാരാളം നിഷിദ്ധമായ സമ്പാദ്യം -പലിശയും മറ്റും പോലെ- തിന്നവരുമാകുന്നു. അല്ലാഹുവിൻ്റെ റസൂലേ! അവർ താങ്കളുടെ അരികിൽ വിധിതേടിവന്നാൽ -താങ്കൾ ഉദ്ദേശിക്കുന്നെങ്കിൽ- അവർക്കിടയിൽ വിധി കൽപ്പിക്കുക. -താങ്കൾ ഉദ്ദേശിക്കുന്നെങ്കിൽ- വിധി കൽപ്പിക്കാതെ വിട്ടേക്കുക. താങ്കൾക്ക് ഈ രണ്ടിലൊന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അവർക്കിടയിൽ വിധി കൽപ്പിക്കുന്നത് താങ്കൾ ഉപേക്ഷിച്ചാൽ താങ്കളെ യാതൊരു ഉപദ്രവവും ഏൽപ്പിക്കാൻ അവർക്ക് കഴിയില്ല. ഇനി അവർക്കിടയിൽ -അതിനി അവർ അതിക്രമികളോ താങ്കളുടെ ശത്രുക്കളോ ആയാൽ പോലും- താങ്കൾ വിധി കൽപ്പിക്കുകയാണെങ്കിൽ അത് നീതിപൂർവ്വകമായിരിക്കുക. തീർച്ചയായും അല്ലാഹു തങ്ങളുടെ വിധികൽപ്പനകളിൽ -ശത്രുക്കളുടെ മേലാണ് വിധിക്കുന്നതെങ്കിൽ പോലും- നീതി പുലർത്തുന്നവരെ ഇഷ്ടപ്പെടുന്നു.
Tafsir berbahasa Arab:
وَكَیْفَ یُحَكِّمُوْنَكَ وَعِنْدَهُمُ التَّوْرٰىةُ فِیْهَا حُكْمُ اللّٰهِ ثُمَّ یَتَوَلَّوْنَ مِنْ بَعْدِ ذٰلِكَ ؕ— وَمَاۤ اُولٰٓىِٕكَ بِالْمُؤْمِنِیْنَ ۟۠
ഇവരുടെ കാര്യം അത്ഭുതം തന്നെ. അവർ നിന്നെ നിഷേധിക്കുന്നു; അതോടൊപ്പം അവരുടെ ദേഹേഛക്ക് യോജിച്ച വല്ലതും ലഭിക്കുമെന്ന പ്രതീക്ഷയിൽ അവർ നിൻ്റെ അടുക്കൽ വിധിതേടി വരികയും ചെയ്യുന്നു. തങ്ങൾ വിശ്വസിച്ചിട്ടുള്ള ഗ്രന്ഥം എന്ന് അവർ അവകാശപ്പെടുന്ന തൗറാത്ത് അവരുടെ പക്കൽ ഉണ്ട് താനും. അതിൽ അല്ലാഹുവിൻ്റെ വിധിയുണ്ട്. ഇതിനെല്ലാം ശേഷം താങ്കളുടെ വിധി അവരുടെ ദേഹേഛകൾക്ക് യോജിച്ചില്ലെങ്കിൽ അവരതാ താങ്കളുടെ വിധിയിൽ നിന്ന് തിരിഞ്ഞു കളയുന്നു. ഇതോടെ തങ്ങളുടെ വേദഗ്രന്ഥത്തിലുള്ളത് അവർ നിഷേധിക്കുകയും, താങ്കളുടെ വിധിയിൽ നിന്ന് അവർ തിരിഞ്ഞു കളയുകയും ചെയ്തിരിക്കുന്നു. ഇക്കൂട്ടരുടെ പ്രവർത്തനം (അല്ലാഹുവിൽ) വിശ്വസിക്കുന്നവരുടെ പ്രവർത്തനമേയല്ല. അതിനാൽ അവർ താങ്കളിലോ താങ്കൾ കൊണ്ടുവന്നതിലോ വിശ്വസിക്കുന്നവരുമല്ല.
Tafsir berbahasa Arab:
اِنَّاۤ اَنْزَلْنَا التَّوْرٰىةَ فِیْهَا هُدًی وَّنُوْرٌ ۚ— یَحْكُمُ بِهَا النَّبِیُّوْنَ الَّذِیْنَ اَسْلَمُوْا لِلَّذِیْنَ هَادُوْا وَالرَّبّٰنِیُّوْنَ وَالْاَحْبَارُ بِمَا اسْتُحْفِظُوْا مِنْ كِتٰبِ اللّٰهِ وَكَانُوْا عَلَیْهِ شُهَدَآءَ ۚ— فَلَا تَخْشَوُا النَّاسَ وَاخْشَوْنِ وَلَا تَشْتَرُوْا بِاٰیٰتِیْ ثَمَنًا قَلِیْلًا ؕ— وَمَنْ لَّمْ یَحْكُمْ بِمَاۤ اَنْزَلَ اللّٰهُ فَاُولٰٓىِٕكَ هُمُ الْكٰفِرُوْنَ ۟
തീർച്ചയായും നാം മൂസായുടെ മേൽ തൗറാത്ത് അവതരിപ്പിച്ചിരിക്കുന്നു. അതിൽ നന്മയിലേക്കുള്ള മാർഗദർശനവും അടയാളങ്ങളും, പ്രകാശം നൽകുന്ന വെളിച്ചവുമുണ്ട്. അല്ലാഹുവിനെ അനുസരിച്ച് കൊണ്ട് അവന് കീഴൊതുങ്ങിയ, ഇസ്രാഈൽ സന്തതികളിലെ നബിമാർ അതനുസരിച്ച് വിധികൽപ്പിക്കുന്നു. ജനങ്ങളെ വഴിനടത്തുന്ന പണ്ഡിതന്മാരും ജ്ഞാനികളും -അല്ലാഹു അവൻ്റെ ഗ്രന്ഥത്തിൻ്റെ സംരക്ഷണം അവരെ ഏൽപ്പിച്ചതിനാൽ- അത് കൊണ്ട് വിധിനടപ്പിലാക്കുന്നു. തൗറാത്തിനെ ഭേദഗതികളിൽ നിന്നും മാറ്റത്തിരുത്തലുകളിൽ നിന്നും സംരക്ഷിക്കാനായി അല്ലാഹു അവരെയാണ് ഉത്തരവാദിത്തമേൽപ്പിച്ചത്. അത് സത്യമാണ് എന്നതിന് അവർ സാക്ഷികളാണ്. അതിൻ്റെ കാര്യത്തിൽ ജനങ്ങൾ അവരിലേക്കാണ് മടങ്ങിച്ചെല്ലുന്നതും. അതിനാൽ -യഹൂദരേ!- നിങ്ങൾ ജനങ്ങളെ ഭയപ്പെടാതെ എന്നെ മാത്രം ഭയപ്പെടുവിൻ! അല്ലാഹു അവതരിപ്പിച്ച വിധിക്ക് പകരമായി അധികാരമോ സ്ഥാനമാനങ്ങളോ സമ്പത്തോ പോലുള്ള തുഛമായ വിഭവങ്ങൾ നിങ്ങൾ സ്വീകരിക്കരുത്. ആരെങ്കിലും അല്ലാഹു അവതരിപ്പിച്ച സന്ദേശം അല്ലാത്തത് അനുസരിച്ച് വിധിക്കുന്നത് അനുവദനീയമാണെന്ന് വിശ്വസിച്ചു കൊണ്ടോ, അല്ലാഹുവിൻ്റെ വിധിയെക്കാൾ മറ്റു വിധികളെ ശ്രേഷ്ഠപ്പെടുത്തി കൊണ്ടോ, അല്ലെങ്കിൽ അവയെ അല്ലാഹുവിൻ്റെ വിധിയോട് സമപ്പെടുത്തി കൊണ്ടോ അല്ലാഹു അവതരിപ്പിച്ചത് കൊണ്ട് വിധിക്കുന്നില്ലെങ്കിൽ അവർ തന്നെയാകുന്നു യഥാർഥത്തിൽ (അല്ലാഹുവിനെ) നിഷേധിച്ചവർ.
Tafsir berbahasa Arab:
وَكَتَبْنَا عَلَیْهِمْ فِیْهَاۤ اَنَّ النَّفْسَ بِالنَّفْسِ ۙ— وَالْعَیْنَ بِالْعَیْنِ وَالْاَنْفَ بِالْاَنْفِ وَالْاُذُنَ بِالْاُذُنِ وَالسِّنَّ بِالسِّنِّ ۙ— وَالْجُرُوْحَ قِصَاصٌ ؕ— فَمَنْ تَصَدَّقَ بِهٖ فَهُوَ كَفَّارَةٌ لَّهٗ ؕ— وَمَنْ لَّمْ یَحْكُمْ بِمَاۤ اَنْزَلَ اللّٰهُ فَاُولٰٓىِٕكَ هُمُ الظّٰلِمُوْنَ ۟
ആരെങ്കിലും മനഃപൂർവ്വം ഒരാളെ അന്യായമായി കൊലപ്പെടുത്തിയാൽ ആ കൊലപാതകി കൊല്ലപ്പെടണമെന്നും, ആരെങ്കിലും മനഃപൂർവ്വം മറ്റൊരാളുടെ കണ്ണ് പൊട്ടിച്ചാൽ അവൻ്റെ കണ്ണ് എടുക്കണമെന്നും, ആരെങ്കിലും മനഃപൂർവ്വം ഒരാളുടെ മൂക്ക് മുറിച്ചാൽ അപ്രകാരം ചെയ്തവൻ്റെ മൂക്ക് മുറിക്കണമെന്നും, ആരെങ്കിലും മനഃപൂർവ്വം ഒരാളുടെ ചെവി മുറിച്ചാൽ അവൻ്റെ ചെവി എടുക്കണമെന്നും, ആരെങ്കിലും മനഃപൂർവ്വം ഒരാളുടെ പല്ല് കൊഴിച്ചാൽ അവൻ്റെ പല്ല് കൊഴിക്കണമെന്നും തൗറാത്തിൽ യഹൂദർക്ക് മേൽ നാം നിയമമാക്കിയിരിക്കുന്നു. ശരീരത്തിൽ മുറിവുകൾ വരുത്തുന്ന കാര്യത്തിലാണെങ്കിൽ അതിക്രമിച്ചവൻ്റെ അതിക്രമത്തിന് തുല്ല്യമായ ശിക്ഷ നൽകണമെന്നും നാം വിധിച്ചിരിക്കുന്നു. ആരെങ്കിലും അതിക്രമിക്ക് സ്വേഛപ്രകാരം മാപ്പു നൽകിയാൽ അവൻ്റെ തിന്മകൾക്ക് പശ്ചാത്താപമായി ഈ മാപ്പു നൽകൽ മാറുന്നതാണ്; കാരണം തന്നോട് അതിക്രമം ചെയ്തവന് അവൻ പൊറുത്തു നൽകിയിരിക്കുന്നു. ആരെങ്കിലും ശിക്ഷാവിധികളുടെ കാര്യത്തിലും മറ്റു കാര്യങ്ങളിലും അല്ലാഹു അവതരിപ്പിച്ചത് കൊണ്ട് വിധിക്കുന്നില്ലെങ്കിൽ അവൻ അല്ലാഹുവിൻ്റെ അതിർവരമ്പുകൾ ലംഘിച്ചവനാകുന്നു.
Tafsir berbahasa Arab:
Beberapa Faedah Ayat-ayat di Halaman Ini:
• تعداد بعض صفات اليهود، مثل الكذب وأكل الربا ومحبة التحاكم لغير الشرع؛ لبيان ضلالهم وللتحذير منها.
• ഈ ആയത്തുകളിൽ യഹൂദരുടെ ചില സ്വഭാവഗുണങ്ങൾ എണ്ണിപ്പറഞ്ഞിരിക്കുന്നു. കളവ്, പലിശ ഭക്ഷിക്കൽ, മതനിയമങ്ങളല്ലാത്തവയിലേക്ക് വിധി തേടിപ്പോകാനുള്ള അവരുടെ പ്രിയം എന്നിവ ഉദാഹരണം. അവരുടെ വഴികേട് വിശദീകരിക്കുന്നതോടൊപ്പം അതിൽ നിന്ന് താക്കീത് നൽകുക എന്നതിനും വേണ്ടിയാണിത്.

• بيان شرعة القصاص العادل في الأنفس والجراحات، وهي أمر فرضه الله تعالى على من قبلنا.
• മനുഷ്യജീവൻ്റെ കാര്യത്തിലും, ശാരീരികോപദ്രവങ്ങളുടെ കാര്യത്തിലും നീതിപൂർവകമായ പ്രതിക്രിയ നടപ്പിലാക്കുക എന്നത് നിയമമാക്കപ്പെട്ടിരിക്കുന്നു. നമുക്ക് മുൻപുള്ള സമൂഹങ്ങളിൽ വരെ അല്ലാഹു നിയമമാക്കിയ കാര്യമാകുന്നു അത്.

• الحث على فضيلة العفو عن القصاص، وبيان أجرها العظيم المتمثّل في تكفير الذنوب.
• പകരത്തിന് പകരം ചെയ്യുക എന്നത് ആരെങ്കിലും ഒഴിവാക്കുകയും, മാപ്പ് നൽകുകയും ചെയ്യുന്നതിനുള്ള പ്രോത്സാഹനം. തിന്മകൾ പൊറുത്തു നൽകപ്പെടാൻ കാരണമാകുന്ന തരത്തിൽ മഹത്തരമായ പ്രതിഫലം അതിനുണ്ടായിരിക്കും.

• الترهيب من الحكم بغير ما أنزل الله في شأن القصاص وغيره.
• ശിക്ഷാവിധികളിലും മറ്റുമെല്ലാം അല്ലാഹു അവതരിപ്പിച്ചത് അല്ലാത്തതു കൊണ്ട് വിധിക്കുന്നതിൽ നിന്നുള്ള ശക്തമായ താക്കീത്.

 
Terjemahan makna Surah: Al-Māidah
Daftar surah Nomor Halaman
 
Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam - Daftar isi terjemahan

Diterbitkan oleh Markaz Tafsīr Li Ad-Dirasāt Al-Qur`āniyyah.

Tutup