Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam * - Daftar isi terjemahan


Terjemahan makna Ayah: (75) Surah: Surah Al-Māidah
مَا الْمَسِیْحُ ابْنُ مَرْیَمَ اِلَّا رَسُوْلٌ ۚ— قَدْ خَلَتْ مِنْ قَبْلِهِ الرُّسُلُ ؕ— وَاُمُّهٗ صِدِّیْقَةٌ ؕ— كَانَا یَاْكُلٰنِ الطَّعَامَ ؕ— اُنْظُرْ كَیْفَ نُبَیِّنُ لَهُمُ الْاٰیٰتِ ثُمَّ انْظُرْ اَنّٰی یُؤْفَكُوْنَ ۟
അനേകം ദൂതന്മാരിൽ (റസൂലുകൾ) പെട്ട ഒരു ദൂതനല്ലാതെ മർയമിൻ്റെ മകൻ ഈസ മറ്റൊന്നുമല്ല. അവർക്കെല്ലാം സംഭവിച്ചതു പോലെ മരണം അദ്ദേഹത്തിനും സംഭവിക്കും. സത്യസന്ധതയും സത്യത്തിലുള്ള വിശ്വാസവും നന്നായി ഉണ്ടായിരുന്നവരാണ് അദ്ദേഹത്തിൻ്റെ മാതാവ് മർയം. അവർ രണ്ട് പേരും ഭക്ഷണം കഴിക്കുന്നവരായിരുന്നു; കാരണം അവർക്ക് ഭക്ഷണം ആവശ്യമായിരുന്നു. ഭക്ഷണത്തിന് ആവശ്യമുള്ളവരാണ് അവരെന്നിരിക്കെ എങ്ങനെയാണ് അവർ ആരാധ്യന്മാരാവുക?! അല്ലാഹുവിൻ്റെ റസൂലേ! ചിന്തിച്ചു നോക്കൂ; നമ്മുടെ ഏകത്വം ബോധ്യപ്പെടുത്തുന്നതും, അല്ലാഹുവിന് പുറമെയുള്ളവർക്ക് ആരാധ്യത കൽപ്പിക്കുകയെന്ന അതിരുവിടലിൻ്റെ നിരർത്ഥകത ബോധ്യപ്പെടുത്തുന്നതുമായ തെളിവുകൾ എപ്രകാരമാണ് അവർക്ക് നാം വിശദീകരിച്ചു നൽകുന്നതെന്ന്?! എന്നാൽ ഇതെല്ലാമുണ്ടായിട്ടും അവർ ഈ ദൃഷ്ടാന്തങ്ങളെ കടുത്ത രൂപത്തിൽ നിഷേധിക്കുകയാണ്. വീണ്ടും നീ ചിന്തിച്ചു നോക്കുക! അല്ലാഹുവിൻ്റെ ഏകത്വം ബോധ്യപ്പെടുത്തുന്ന തെളിവുകൾ ഇപ്രകാരമെല്ലാമുണ്ടായിട്ടും എങ്ങനെയാണ് അവർ സത്യത്തിൽ നിന്ന് തെറ്റിക്കപ്പെടുന്നതെന്ന്?!
Tafsir berbahasa Arab:
Beberapa Faedah Ayat-ayat di Halaman Ini:
• بيان كفر النصارى في زعمهم ألوهية المسيح عليه السلام، وبيان بطلانها، والدعوةُ للتوبة منها.
• ഈസ -عَلَيْهِ السَّلَامُ- ന് ആരാധ്യതയുണ്ടെന്ന ജൽപ്പനത്തിൽ നസ്വാറാക്കൾ (അല്ലാഹുവിനെ) നിഷേധിച്ചിരിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുന്നു. അവരുടെ ആ വാദം നിരർത്ഥകമാണെന്ന് തെളിയിക്കുകയും, അതിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങാൻ അവരെ ക്ഷണിക്കുകയും ചെയ്യുന്നു.

• من أدلة بشرية المسيح وأمه: أكلهما للطعام، وفعل ما يترتب عليه.
• ഈസ -عَلَيْهِ السَّلَامُ- യും അദ്ദേഹത്തിൻ്റെ മാതാവും മനുഷ്യരാണെന്നതിനുള്ള തെളിവാണ് അവർ രണ്ടു പേരും ഭക്ഷണം കഴിക്കുകയും, അതിന് ശേഷം വേണ്ടിവരുന്നവ ചെയ്തിരുന്നുവെന്നതും.

• عدم القدرة على كف الضر وإيصال النفع من الأدلة الظاهرة على عدم استحقاق المعبودين من دون الله للألوهية؛ لكونهم عاجزين.
(അല്ലാഹുവിന് പുറമെയുള്ള) ആരാധ്യവസ്തുക്കൾക്ക് ഉപദ്രവം തടുക്കാനും നന്മ നേടിത്തരുവാനും കഴിയില്ല എന്നത് അവർക്ക് ആരാധിക്കപ്പെടാനുള്ള അർഹതയില്ലെന്ന് ബോധ്യപ്പെടുത്തുന്ന വ്യക്തമായ തെളിവുകളിൽ പെട്ടതാണ്. കാരണം അതവരുടെ ദുർബലത ബോധ്യപ്പെടുത്തുന്നു.

• النهي عن الغلو وتجاوز الحد في معاملة الصالحين من خلق الله تعالى.
• അല്ലാഹുവിൻ്റെ സച്ചരിതരായ ദാസന്മാരുമായുള്ള ബന്ധത്തിൽ അതിരുകവിയുകയും, പരിധി ലംഘിക്കുകയും ചെയ്യുന്നതിൽ നിന്നുള്ള താക്കീത്.

 
Terjemahan makna Ayah: (75) Surah: Surah Al-Māidah
Daftar surah Nomor Halaman
 
Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam - Daftar isi terjemahan

Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam, diterbitkan oleh Markaz Tafsīr Li Ad-Dirasāt Al-Qur`āniyyah

Tutup