Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam * - Daftar isi terjemahan


Terjemahan makna Ayah: (25) Surah: Surah Al-Ḥadīd
لَقَدْ اَرْسَلْنَا رُسُلَنَا بِالْبَیِّنٰتِ وَاَنْزَلْنَا مَعَهُمُ الْكِتٰبَ وَالْمِیْزَانَ لِیَقُوْمَ النَّاسُ بِالْقِسْطِ ۚ— وَاَنْزَلْنَا الْحَدِیْدَ فِیْهِ بَاْسٌ شَدِیْدٌ وَّمَنَافِعُ لِلنَّاسِ وَلِیَعْلَمَ اللّٰهُ مَنْ یَّنْصُرُهٗ وَرُسُلَهٗ بِالْغَیْبِ ؕ— اِنَّ اللّٰهَ قَوِیٌّ عَزِیْزٌ ۟۠
തീർച്ചയായും നാം നമ്മുടെ ദൂതന്മാരെ വ്യക്തമായ തെളിവുകളും പ്രകടമായ പ്രമാണങ്ങളുമായി അയച്ചിരിക്കുന്നു. അവരോടൊപ്പം വേദഗ്രന്ഥങ്ങളും നാം ഇറക്കിയിരിക്കുന്നു. ജനങ്ങൾ നീതിപൂർവ്വം നിലകൊള്ളുന്നതിനായി നീതിയുടെ തുലാസും നാം അവർക്കൊപ്പം ഇറക്കി. ഇരുമ്പും നാം അവർക്ക് നൽകി; അതിൽ കടുത്ത ശക്തിയുണ്ട്. ആയുധങ്ങൾ അതിൽ നിന്നാണുണ്ടാക്കുന്നത്. തൊഴിലിലും മറ്റു നിർമ്മാണങ്ങളിലും മനുഷ്യർക്ക് അതു കൊണ്ട് ഉപകാരവുമുണ്ട്. അദൃശ്യമായി അല്ലാഹുവിനെ സഹായിക്കുന്നത് ആരാണ് എന്ന് തൻ്റെ ദാസന്മാർക്ക് ബോധ്യപ്പെടുന്ന രൂപത്തിൽ അറിയുന്നതിന് വേണ്ടിയാണത്. തീർച്ചയായും അല്ലാഹു അങ്ങേയറ്റം ശക്തിയുള്ളവനും, മഹാപ്രതാപമുള്ളവനുമാകുന്നു. ആർക്കും അവനെ പരാജയപ്പെടുത്തുക സാധ്യമല്ല. അവന് കഴിയാത്ത ഒന്നും തന്നെയില്ല.
Tafsir berbahasa Arab:
Beberapa Faedah Ayat-ayat di Halaman Ini:
• الحق لا بد له من قوة تحميه وتنشره.
* സത്യത്തെ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഭൗതികശക്തിയും അനിവാര്യമാണ്.

• بيان مكانة العدل في الشرائع السماوية.
* അല്ലാഹുവിങ്കൽ നിന്ന് അവതരിക്കപ്പെട്ട എല്ലാ മതനിയമങ്ങളിലും നീതി പുലർത്തുക എന്നതിന് നൽകപ്പെട്ട സ്ഥാനം.

• صلة النسب بأهل الإيمان والصلاح لا تُغْنِي شيئًا عن الإنسان ما لم يكن هو مؤمنًا.
* (അല്ലാഹുവിൽ) വിശ്വസിക്കുകയും നന്മ പ്രവർത്തിക്കുകയും ചെയ്തവരുമായുള്ള കുടുംബബന്ധം ഒരു മനുഷ്യനും യാതൊരു ഉപകാരവും ചെയ്യില്ല; അവൻ സ്വയം വിശ്വസിച്ചിട്ടുണ്ടെങ്കിലല്ലാതെ.

• بيان تحريم الابتداع في الدين.
* അല്ലാഹുവിൻ്റെ മതത്തിൽ പുതിയ നിയമങ്ങൾ നിർമ്മിക്കുന്നതിൻ്റെ ഗൗരവം.

 
Terjemahan makna Ayah: (25) Surah: Surah Al-Ḥadīd
Daftar surah Nomor Halaman
 
Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam - Daftar isi terjemahan

Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam, diterbitkan oleh Markaz Tafsīr Li Ad-Dirasāt Al-Qur`āniyyah

Tutup