Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam * - Daftar isi terjemahan


Terjemahan makna Ayah: (4) Surah: Surah Al-Ḥadīd
هُوَ الَّذِیْ خَلَقَ السَّمٰوٰتِ وَالْاَرْضَ فِیْ سِتَّةِ اَیَّامٍ ثُمَّ اسْتَوٰی عَلَی الْعَرْشِ ؕ— یَعْلَمُ مَا یَلِجُ فِی الْاَرْضِ وَمَا یَخْرُجُ مِنْهَا وَمَا یَنْزِلُ مِنَ السَّمَآءِ وَمَا یَعْرُجُ فِیْهَا ؕ— وَهُوَ مَعَكُمْ اَیْنَ مَا كُنْتُمْ ؕ— وَاللّٰهُ بِمَا تَعْمَلُوْنَ بَصِیْرٌ ۟
ആകാശങ്ങളെയും ഭൂമിയെയും ആറ് ദിവസങ്ങളിലായി സൃഷ്ടിച്ചവൻ അവനാകുന്നു. ഞായറാഴ്ച്ച ദിവസം അവയുടെ സൃഷ്ടിപ്പ് ആരംഭിക്കുകയും, വെള്ളിയാഴ്ച്ച അവസാനിക്കുകയും ചെയ്തു. കണ്ണിമ വെട്ടുന്നതിനെക്കാൾ കുറഞ്ഞ സമയം കൊണ്ട് അവ സൃഷ്ടിക്കാൻ കഴിവുള്ളവനാണ് അവൻ. ശേഷം അവൻ തൻ്റെ സിംഹാസനത്തിന് മുകളിൽ അവന് യോജിക്കുന്ന രൂപത്തിൽ ആരോഹിതനായി. ഭൂമിയിൽ പ്രവേശിക്കുന്ന മഴയെ കുറിച്ചും, വിത്തുകളെ കുറിച്ചും മറ്റുമെല്ലാം അവൻ അറിയുന്നു. ഭൂമിയിൽ നിന്ന് പുറത്തേക്ക് വരുന്ന ചെടികളെ കുറിച്ചും, ധാതുക്കളെ കുറിച്ചും മറ്റുമെല്ലാം അവൻ അറിയുന്നു. ആകാശത്ത് നിന്നിറങ്ങുന്ന മഴയെ കുറിച്ചും, അല്ലാഹുവിൻ്റെ സന്ദേശത്തെ കുറിച്ചും മറ്റുമെല്ലാം അവൻ അറിയുന്നു. ആകാശത്തിലേക്ക് കയറിപ്പോകുന്ന മലക്കുകളെ കുറിച്ചും സൃഷ്ടികളുടെ പ്രവർത്തനങ്ങളെ കുറിച്ചും, ആത്മാവുകളെ കുറിച്ചും അവൻ അറിയുന്നു. അല്ലയോ ജനങ്ങളേ! നിങ്ങൾ എവിടെയായിരുന്നാലും അവൻ നിങ്ങളെ അറിഞ്ഞു കൊണ്ട് കൂടെയുണ്ട്. നിങ്ങളുടെ ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു. നിങ്ങളുടെ ഒരു പ്രവർത്തനവും അവന് അവ്യക്തമാവുകയില്ല. അവക്കുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്.
Tafsir berbahasa Arab:
Beberapa Faedah Ayat-ayat di Halaman Ini:
• المال مال الله، والإنسان مُسْتَخْلَف فيه.
* സമ്പത്തെല്ലാം അല്ലാഹുവിൻ്റെ സമ്പാദ്യമാണ്. മനുഷ്യന് അത് നിശ്ചിത കാലയളവിലേക്ക് ഏൽപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് മാത്രം.

• تفاوت درجات المؤمنين بحسب السبق إلى الإيمان وأعمال البر.
* (ഇസ്ലാമിൽ) ആദ്യം വിശ്വസിക്കുകയും, സൽകർമ്മങ്ങൾ ആദ്യം ചെയ്യുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ വിശ്വാസികളുടെ പദവികളിൽ വ്യത്യാസമുണ്ടായിരിക്കും.

• الإنفاق في سبيل الله سبب في بركة المال ونمائه.
* അല്ലാഹുവിൻ്റെ മാർഗത്തിൽ ദാനം ചെയ്യുന്നത് സമ്പാദ്യത്തിൽ വർദ്ധനവും അല്ലാഹുവിൻ്റെ അനുഗ്രഹവും ഉണ്ടാകാനുള്ള കാരണവുമാണ്.

 
Terjemahan makna Ayah: (4) Surah: Surah Al-Ḥadīd
Daftar surah Nomor Halaman
 
Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam - Daftar isi terjemahan

Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam, diterbitkan oleh Markaz Tafsīr Li Ad-Dirasāt Al-Qur`āniyyah

Tutup