Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam * - Daftar isi terjemahan


Terjemahan makna Ayah: (17) Surah: Surah Al-An'ām
وَاِنْ یَّمْسَسْكَ اللّٰهُ بِضُرٍّ فَلَا كَاشِفَ لَهٗۤ اِلَّا هُوَ ؕ— وَاِنْ یَّمْسَسْكَ بِخَیْرٍ فَهُوَ عَلٰی كُلِّ شَیْءٍ قَدِیْرٌ ۟
ആദമിൻ്റെ സന്താനമേ! അല്ലാഹുവിൽ നിന്ന് നിനക്ക് വല്ല പ്രയാസവും ബാധിക്കുകയാണെങ്കിൽ ആ പ്രയാസം നിന്നിൽ നിന്ന് തടുത്തു വെക്കാൻ അല്ലാഹുവല്ലാതെ മറ്റാരുമില്ല. അല്ലാഹുവിൽ നിന്ന് നിനക്ക് വല്ല നന്മയും ലഭിച്ചാൽ അത് അവനിൽ നിന്ന് തടഞ്ഞുവെക്കാനും ആരുമില്ല. അവൻ്റെ ഔദാര്യത്തെ തടുക്കുന്ന ഒരാളുമില്ല. അവൻ എല്ലാത്തിനും കഴിവുള്ളവനാകുന്നു; യാതൊരു കാര്യവും അവന് അസാധ്യമാവുകയില്ല.
Tafsir berbahasa Arab:
Beberapa Faedah Ayat-ayat di Halaman Ini:
• بيان حكمة الله تعالى في إرسال كل رسول من جنس من يرسل إليهم؛ ليكون أبلغ في السماع والوعي والقبول عنه.
• ദൂതന്മാർ നിയോഗിക്കപ്പെടുന്നത് ഏത് വർഗത്തിലേക്കാണോ; അവരിൽ പെട്ട ഒരാളെ ദൂതനായി നിയോഗിക്കുക എന്നതിന് പിന്നിലുള്ള അല്ലാഹുവിൻ്റെ ഉദ്ദേശം ഇവിടെ വിശദീകരിച്ചിരിക്കുന്നു. അവരിൽ നിന്ന് തന്നെയുള്ള ദൂതനാണ് വരുന്നത് എന്നാകുമ്പോൾ കാര്യങ്ങൾ കേട്ടുമനസ്സിലാക്കാനും, ഗ്രഹിക്കാനും സ്വീകരിക്കാനും അതാണ് കൂടുതൽ സഹായകരമായിട്ടുള്ളത്.

• الدعوة للتأمل في أن تكرار سنن الأوّلين في العصيان قد يقابله تكرار سنن الله تعالى في العقاب.
• ആദ്യകാലക്കാർ അല്ലാഹുവിനെ ധിക്കരിക്കുന്നത് ആവർത്തിച്ചപ്പോൾ അവർക്ക് മേൽ ശിക്ഷാനടപടി സ്വീകരിക്കുന്നതും അല്ലാഹു ആവർത്തിച്ചു എന്ന കാര്യത്തെ കുറിച്ച് ചിന്തിക്കുവാൻ അല്ലാഹു ഓർമ്മപ്പെടുത്തുന്നു.

• وجوب الخوف من المعصية ونتائجها.
• തിന്മയിൽ നിന്നും, അതിൻ്റെ ദുഷ്ഫലങ്ങളിൽ നിന്നും ഭയമുണ്ടായിരിക്കുക എന്നത് നിർബന്ധമാകുന്നു.

• أن ما يصيب البشر من بلاء ليس له صارف إلا الله، وأن ما يصيبهم من خير فلا مانع له إلا الله، فلا رَادَّ لفضله، ولا مانع لنعمته.
• മനുഷ്യരെ ബാധിക്കുന്ന കുഴപ്പങ്ങൾ നീക്കുവാൻ അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവർക്ക് ലഭിക്കുന്ന നന്മകളെ തടുക്കുവാനും അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവൻ്റെ ഔദാര്യം തടുത്തു വെക്കാനോ, അവൻ്റെ അനുഗ്രഹത്തെ ഇല്ലാതെയാക്കുവാനോ ആരും തന്നെയില്ല.

 
Terjemahan makna Ayah: (17) Surah: Surah Al-An'ām
Daftar surah Nomor Halaman
 
Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam - Daftar isi terjemahan

Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam, diterbitkan oleh Markaz Tafsīr Li Ad-Dirasāt Al-Qur`āniyyah

Tutup