Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam * - Daftar isi terjemahan


Terjemahan makna Ayah: (18) Surah: Surah Al-An'ām
وَهُوَ الْقَاهِرُ فَوْقَ عِبَادِهٖ ؕ— وَهُوَ الْحَكِیْمُ الْخَبِیْرُ ۟
തൻ്റെ അടിമകളെ അടക്കിഭരിക്കുന്ന, അവരെ തനിക്ക് കീഴ്പ്പെടുത്തിയവനാകുന്നു അവൻ. എല്ലാ നിലക്കും അവൻ അവർക്ക് മേൽ ഔന്നത്യമുള്ളവനാകുന്നു. യാതൊരു കാര്യവും അവന് അസാധ്യമാവുകയില്ല. അവനെ ആർക്കും പരാജയപ്പെടുത്തുക സാധ്യവുമല്ല. സർവ്വരും അവൻ്റെ മുന്നിൽ കീഴൊതുങ്ങിയവരത്രെ. അവൻ്റെ (മഹത്വത്തിന്) യോജിച്ച നിലയിൽ തൻ്റെ എല്ലാ അടിമകൾക്കും മുകളിലാകുന്നു അവൻ. തൻ്റെ സൃഷ്ടിപ്പിലും നിയന്ത്രണത്തിലും മതനിയമങ്ങളിലും ഏറ്റവും യുക്തമായത് പ്രവർത്തിക്കുന്നവനത്രെ അവൻ (ഹകീം). എല്ലാം സൂക്ഷ്മമായി അറിയുന്നവനുമത്രെ (ഖബീർ) അവൻ; യാതൊരു കാര്യവും അവന് അവ്യക്തമാവുകയില്ല.
Tafsir berbahasa Arab:
Beberapa Faedah Ayat-ayat di Halaman Ini:
• بيان حكمة الله تعالى في إرسال كل رسول من جنس من يرسل إليهم؛ ليكون أبلغ في السماع والوعي والقبول عنه.
• ദൂതന്മാർ നിയോഗിക്കപ്പെടുന്നത് ഏത് വർഗത്തിലേക്കാണോ; അവരിൽ പെട്ട ഒരാളെ ദൂതനായി നിയോഗിക്കുക എന്നതിന് പിന്നിലുള്ള അല്ലാഹുവിൻ്റെ ഉദ്ദേശം ഇവിടെ വിശദീകരിച്ചിരിക്കുന്നു. അവരിൽ നിന്ന് തന്നെയുള്ള ദൂതനാണ് വരുന്നത് എന്നാകുമ്പോൾ കാര്യങ്ങൾ കേട്ടുമനസ്സിലാക്കാനും, ഗ്രഹിക്കാനും സ്വീകരിക്കാനും അതാണ് കൂടുതൽ സഹായകരമായിട്ടുള്ളത്.

• الدعوة للتأمل في أن تكرار سنن الأوّلين في العصيان قد يقابله تكرار سنن الله تعالى في العقاب.
• ആദ്യകാലക്കാർ അല്ലാഹുവിനെ ധിക്കരിക്കുന്നത് ആവർത്തിച്ചപ്പോൾ അവർക്ക് മേൽ ശിക്ഷാനടപടി സ്വീകരിക്കുന്നതും അല്ലാഹു ആവർത്തിച്ചു എന്ന കാര്യത്തെ കുറിച്ച് ചിന്തിക്കുവാൻ അല്ലാഹു ഓർമ്മപ്പെടുത്തുന്നു.

• وجوب الخوف من المعصية ونتائجها.
• തിന്മയിൽ നിന്നും, അതിൻ്റെ ദുഷ്ഫലങ്ങളിൽ നിന്നും ഭയമുണ്ടായിരിക്കുക എന്നത് നിർബന്ധമാകുന്നു.

• أن ما يصيب البشر من بلاء ليس له صارف إلا الله، وأن ما يصيبهم من خير فلا مانع له إلا الله، فلا رَادَّ لفضله، ولا مانع لنعمته.
• മനുഷ്യരെ ബാധിക്കുന്ന കുഴപ്പങ്ങൾ നീക്കുവാൻ അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവർക്ക് ലഭിക്കുന്ന നന്മകളെ തടുക്കുവാനും അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവൻ്റെ ഔദാര്യം തടുത്തു വെക്കാനോ, അവൻ്റെ അനുഗ്രഹത്തെ ഇല്ലാതെയാക്കുവാനോ ആരും തന്നെയില്ല.

 
Terjemahan makna Ayah: (18) Surah: Surah Al-An'ām
Daftar surah Nomor Halaman
 
Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam - Daftar isi terjemahan

Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam, diterbitkan oleh Markaz Tafsīr Li Ad-Dirasāt Al-Qur`āniyyah

Tutup