Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam * - Daftar isi terjemahan


Terjemahan makna Ayah: (6) Surah: Surah Al-Jumu'ah
قُلْ یٰۤاَیُّهَا الَّذِیْنَ هَادُوْۤا اِنْ زَعَمْتُمْ اَنَّكُمْ اَوْلِیَآءُ لِلّٰهِ مِنْ دُوْنِ النَّاسِ فَتَمَنَّوُا الْمَوْتَ اِنْ كُنْتُمْ صٰدِقِیْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! പറയുക: മനുഷ്യരുടെ കൈകടത്തലുകൾ സംഭവിച്ച ശേഷവും യഹൂദ മതത്തിൽ തുടരുന്നവരേ! എല്ലാ മനുഷ്യരിൽ നിന്നും നിങ്ങൾ മാത്രമാണ് അല്ലാഹുവിൻ്റെ ഇഷ്ടദാസന്മാരെന്ന് നിങ്ങൾ ജൽപ്പിക്കുന്നെങ്കിൽ നിങ്ങൾ മരണം കൊതിക്കുക. -നിങ്ങളുടെ ജൽപ്പനപ്രകാരം- അല്ലാഹു നിങ്ങൾക്ക് മാത്രം പ്രത്യേകമാക്കി വെച്ചിരിക്കുന്ന ആദരവ് ഉടനെ ലഭിക്കാൻ അതാണല്ലോ ഒരു വഴിയുള്ളത്. എല്ലാവർക്കുമിടയിൽ നിങ്ങൾ മാത്രമാണ് അല്ലാഹുവിൻ്റെ ഇഷ്ടദാസന്മാരെന്ന നിങ്ങളുടെ വാദം സത്യസന്ധമാണെങ്കിൽ അതാണല്ലോ വേണ്ടത്.
Tafsir berbahasa Arab:
Beberapa Faedah Ayat-ayat di Halaman Ini:
• عظم منة النبي صلى الله عليه وسلم على البشرية عامة وعلى العرب خصوصًا، حيث كانوا في جاهلية وضياع.
* നബി -ﷺ- യുടെ നിയോഗം കൊണ്ട് വഴികേടിലും അസ്ഥിരതയിലുമായിരുന്ന അറബികൾക്ക് പ്രത്യേകമായും, മറ്റെല്ലാ ജനങ്ങൾക്ക് പൊതുവെയും ലഭിച്ച മഹത്തരമായ ഔദാര്യം.

• الهداية فضل من الله وحده، تطلب منه وتستجلب بطاعته.
* സന്മാർഗം സ്വീകരിക്കാൻ കഴിയുക എന്നത് അല്ലാഹുവിൻ്റെ ഔദാര്യം മാത്രമാണ്; അത് അവനോടാണ് ചോദിക്കേണ്ടത്. അവനെ അനുസരിച്ച് കൊണ്ടാണ് നേടിയെടുക്കാൻ ശ്രമിക്കേണ്ടത്.

• تكذيب دعوى اليهود أنهم أولياء الله؛ بتحدّيهم أن يتمنوا الموت إن كانوا صادقين في دعواهم لأن الولي يشتاق لحبيبه.
* അല്ലാഹുവിൻ്റെ ഇഷ്ടദാസന്മാർ തങ്ങളാണ് എന്ന യഹൂദരുടെ ജൽപ്പനം കളവാണെന്ന് വ്യക്തമാക്കൽ. അവരുടെ വാദം സത്യസന്ധമായിരുന്നെങ്കിൽ അവർ മരണം ആഗ്രഹിക്കട്ടെ എന്നാണ് അല്ലാഹുവിൻ്റെ വെല്ലുവിളി. കാരണം ഇഷ്ടക്കാർ തങ്ങളെ സ്നേഹിക്കുന്നവനെ കാണാൻ ആഗ്രഹിക്കുമല്ലോ?!

 
Terjemahan makna Ayah: (6) Surah: Surah Al-Jumu'ah
Daftar surah Nomor Halaman
 
Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam - Daftar isi terjemahan

Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam, diterbitkan oleh Markaz Tafsīr Li Ad-Dirasāt Al-Qur`āniyyah

Tutup