Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam * - Daftar isi terjemahan


Terjemahan makna Ayah: (5) Surah: Surah At-Tagābun
اَلَمْ یَاْتِكُمْ نَبَؤُا الَّذِیْنَ كَفَرُوْا مِنْ قَبْلُ ؗ— فَذَاقُوْا وَبَالَ اَمْرِهِمْ وَلَهُمْ عَذَابٌ اَلِیْمٌ ۟
അല്ലയോ ബഹുദൈവാരാധകരേ! നിങ്ങൾക്ക് മുൻപ് നിഷേധിച്ചു തള്ളിയ സമൂഹങ്ങളുടെ വാർത്തകൾ നിങ്ങൾക്ക് എത്തിയിട്ടില്ലേ?! നൂഹിൻ്റെ സമൂഹത്തിൻ്റെയും ആദ്-ഥമൂദ് ഗോത്രങ്ങളുടെയും മറ്റുമെല്ലാം ചരിത്രം?! അവർ ചെയ്തു വെച്ച നിഷേധത്തിൻ്റെ ശിക്ഷ ഭൂമിയിൽ തന്നെ അവർ രുചിച്ചു. ഇനി പരലോകത്താകട്ടെ; വേദനയേറിയ ശിക്ഷ അവർക്കുണ്ട് താനും. അതെ! ഈ വാർത്തകളെല്ലാം നിങ്ങൾക്ക് അറിയാവുന്നത് തന്നെ. അതിനാൽ അവരുടെ പര്യവസാനത്തിൽ നിന്ന് നിങ്ങൾ ഗുണപാഠം ഉൾക്കൊള്ളുക. അവർക്ക് സംഭവിച്ചതു പോലുള്ള ശിക്ഷ നിങ്ങൾക്കും വന്നു ഭവിക്കുന്നതിന് മുൻപ് അല്ലാഹുവിനോട് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുക.
Tafsir berbahasa Arab:
Beberapa Faedah Ayat-ayat di Halaman Ini:
• من قضاء الله انقسام الناس إلى أشقياء وسعداء.
* ജനങ്ങൾ സൗഭാഗ്യവാന്മാരും ദൗർഭാഗ്യവാന്മാരുമായി വേർതിരിക്കപ്പെട്ടു എന്നത് അല്ലാഹുവിൻ്റെ വിധിയിൽ പെട്ടതാണ്.

• من الوسائل المعينة على العمل الصالح تذكر خسارة الناس يوم القيامة.
* സൽകർമ്മങ്ങൾ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്ന കാര്യങ്ങളിൽ പെട്ടതാണ് പരലോകത്ത് ജനങ്ങൾക്ക് സംഭവിച്ചേക്കാവുന്ന നഷ്ടത്തെ കുറിച്ചുള്ള ചിന്ത.

 
Terjemahan makna Ayah: (5) Surah: Surah At-Tagābun
Daftar surah Nomor Halaman
 
Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam - Daftar isi terjemahan

Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam, diterbitkan oleh Markaz Tafsīr Li Ad-Dirasāt Al-Qur`āniyyah

Tutup