Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam * - Daftar isi terjemahan


Terjemahan makna Ayah: (124) Surah: Surah Al-A'rāf
لَاُقَطِّعَنَّ اَیْدِیَكُمْ وَاَرْجُلَكُمْ مِّنْ خِلَافٍ ثُمَّ لَاُصَلِّبَنَّكُمْ اَجْمَعِیْنَ ۟
നിങ്ങളിൽ ഓരോരുത്തരുടെയും വലതു കൈയും ഇടതു കാലും -അല്ലെങ്കിൽ ഇടതു കയ്യും വലതു കാലും- ഞാൻ മുറിച്ചെടുക്കുക തന്നെ ചെയ്യും. ശേഷം നിങ്ങളെയെല്ലാം ഈത്തപ്പന തടികൾക്ക് മുകളിൽ ഞാൻ ക്രൂശിക്കുകയും ചെയ്യും; അതിലൂടെ നിങ്ങൾക്ക് കടുത്ത വേദനയുള്ള ശിക്ഷയും, നിങ്ങളെ ആ അവസ്ഥയിൽ കാണുന്നവർക്കുള്ള താക്കീതും ഒരുമിച്ചു സാധിക്കും.
Tafsir berbahasa Arab:
Beberapa Faedah Ayat-ayat di Halaman Ini:
• موقف السّحرة وإعلان إيمانهم بجرأة وصراحة يدلّ على أنّ الإنسان إذا تجرّد عن هواه، وأذعن للعقل والفكر السّليم بادر إلى الإيمان عند ظهور الأدلّة عليه.
• അല്ലാഹുവിലുള്ള വിശ്വാസം ധൈര്യത്തോടെയും വ്യക്തതയോടെയും പരസ്യമാക്കിയ മാരണക്കാരുടെ സമീപനം ഒരു കാര്യം അറിയിക്കുന്നുണ്ട്. മനുഷ്യൻ അവൻ്റെ ദേഹേഛ ഉപേക്ഷിക്കുകയും, ശരിയായ ബുദ്ധിയും വിമലമായ ചിന്തയും ഉപയോഗപ്പെടുത്തുകയും ചെയ്താൽ തെളിവുകൾ വ്യക്തമായ ഉടനെ അവൻ അല്ലാഹുവിൽ വിശ്വസിക്കാൻ തയ്യാറാകും എന്നതാണത്.

• أهل الإيمان بالله واليوم الآخر هم أشدّ الناس حزمًا، وأكثرهم شجاعة وصبرًا في أوقات الأزمات والمحن والحروب.
• അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിച്ചവർക്കാണ് മനുഷ്യരിൽ ഏറ്റവും ശക്തമായ ദൃഢനിശ്ചയമുണ്ടായിരിക്കുക. ദുരിതത്തിൻ്റെയും പരീക്ഷണങ്ങളുടെയും യുദ്ധത്തിൻ്റെയും വേളകളിൽ അങ്ങേയറ്റം ധീരതയും ക്ഷമയും പുലർത്തുന്നവർ അവരായിരിക്കും.

• المنتفعون من السّلطة يُحرِّضون ويُهيِّجون السلطان لمواجهة أهل الإيمان؛ لأن في بقاء السلطان بقاء لمصالحهم.
• ഭരണകേന്ദ്രങ്ങളിൽ നിന്ന് പ്രയോജനമെടുക്കുന്നവർ അല്ലാഹുവിൽ വിശ്വസിക്കുന്നവർക്കെതിരെ ഭരണാധികാരികളെ ഇളക്കിവിട്ടു കൊണ്ടിരിക്കും. കാരണം ആ ഭരണാധികാരി നിലകൊള്ളുന്നതിൽ അവർക്ക് ചില സ്വാർത്ഥനേട്ടങ്ങളുണ്ട്.

• من أسباب حبس الأمطار وغلاء الأسعار: الظلم والفساد.
• അനീതി പ്രവർത്തിക്കലും നാട്ടിൽ കുഴപ്പം സൃഷ്ടിക്കലും മഴ പിടിച്ചു വെക്കപ്പെടാനും, അവശ്യസാധനങ്ങളുടെ വില വർദ്ധിക്കാനുമുള്ള കാരണങ്ങളിൽ പെട്ടതാണ്.

 
Terjemahan makna Ayah: (124) Surah: Surah Al-A'rāf
Daftar surah Nomor Halaman
 
Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam - Daftar isi terjemahan

Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam, diterbitkan oleh Markaz Tafsīr Li Ad-Dirasāt Al-Qur`āniyyah

Tutup