Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam * - Daftar isi terjemahan


Terjemahan makna Ayah: (153) Surah: Surah Al-A'rāf
وَالَّذِیْنَ عَمِلُوا السَّیِّاٰتِ ثُمَّ تَابُوْا مِنْ بَعْدِهَا وَاٰمَنُوْۤا ؗ— اِنَّ رَبَّكَ مِنْ بَعْدِهَا لَغَفُوْرٌ رَّحِیْمٌ ۟
അല്ലാഹുവിൽ പങ്കുചേർക്കുകയോ, തിന്മകൾ പ്രവർത്തിക്കുകയോ ചെയ്തു കൊണ്ട് തെറ്റു പ്രവർത്തിക്കുകയും, ശേഷം അല്ലാഹുവിൽ വിശ്വസിച്ചു കൊണ്ട് അവനിലേക്ക് ഖേദിച്ചു മടങ്ങുകയും, തങ്ങൾ ചെയ്തുവന്നിരുന്ന തിന്മകൾ അവസാനിപ്പിക്കുകയും ചെയ്തവർ; അവർ തങ്ങളുടെ ബഹുദൈവാരാധന ഉപേക്ഷിച്ച് അല്ലാഹുവിൽ മാത്രം വിശ്വസിക്കുകയും, തിന്മകൾ ഉപേക്ഷിച്ച് നന്മകൾ പ്രവർത്തിക്കുകയും ചെയ്തു കൊണ്ട് ഈ പശ്ചാത്താപം നിർവ്വഹിച്ചാൽ -അല്ലാഹുവിൻ്റെ റസൂലേ!- നിൻ്റെ റബ്ബ് അവരുടെ തിന്മകൾ മറച്ചു വെക്കുകയും, മാപ്പുനൽകുകയും ചെയ്തുകൊണ്ട് അവർക്ക് ധാരാളമായി പൊറുത്തു നൽകുന്നവനാകുന്നു. അവരോട് ധാരാളമായി കാരുണ്യം ചൊരിയുന്നവനുമാണവൻ.
Tafsir berbahasa Arab:
Beberapa Faedah Ayat-ayat di Halaman Ini:
• في الآيات دليل على أن الخطأ في الاجتهاد مع وضوح الأدلة لا يعذر فيه صاحبه عند إجراء الأحكام عليه، وهو ما يسميه الفقهاء بالتأويل البعيد.
• തെളിവുകൾ വ്യക്തമായി നിലനിൽക്കെ ഗവേഷണം നടത്തുകയും, അതിൽ അബദ്ധം സംഭവിക്കുകയും ചെയ്താൽ ശിക്ഷാനടപടികൾ സ്വീകരിക്കാതിരിക്കാനുള്ള ഒഴിവുകഴിവല്ല അത് എന്ന് ഈ ആയത്തുകൾ അറിയിക്കുന്നു. അടിസ്ഥാനമില്ലാത്ത ദുർവ്യാഖ്യാനം (തഅ്'വീൽ ഫാസിദ്) എന്ന് പണ്ഡിതന്മാർ പറയുന്നത് ഇതേ കുറിച്ചാണ്.

• من آداب الدعاء البدء بالنفس، حيث بدأ موسى عليه السلام دعاءه فطلب المغفرة لنفسه تأدُّبًا مع الله فيما ظهر عليه من الغضب، ثم طلب المغفرة لأخيه فيما عسى أن يكون قد ظهر منه من تفريط أو تساهل في رَدْع عَبَدة العجل عن ذلك.
• പ്രാർത്ഥനയുടെ മര്യാദയിൽ പെട്ടതാണ് ആദ്യം സ്വന്തത്തിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ആരംഭിക്കുക എന്നത്. മൂസാ -عَلَيْهِ السَّلَامُ- തൻ്റെ പ്രാർത്ഥന ആരംഭിച്ചത് ആദ്യം സ്വന്തത്തിന് വേണ്ടി പാപമോചനം ചോദിച്ചു കൊണ്ടാണ്; അതിലൂടെ തൻ്റെ പക്കൽ നിന്നുണ്ടായ കോപത്തിൽ അല്ലാഹുവിനോട് മര്യാദപാലിക്കുന്നു അദ്ദേഹം. ശേഷം തൻ്റെ സഹോദരന് വേണ്ടിയും അദ്ദേഹം പാപമോചനം തേടുന്നു; കാളക്കുട്ടിയെ ആരാധിച്ചവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിൽ അദ്ദേഹത്തിന് സംഭവിച്ചിട്ടുണ്ടായേക്കാവുന്ന അശ്രദ്ധയും കുറവുമാണ് അദ്ദേഹത്തിന് വേണ്ടി പാപമോചനം തേടിയതിൻ്റെ കാരണം.

• التحذير من الغضب وسلطته على عقل الشخص؛ ولذلك نسب الله للغضب فعل السكوت كأنه هو الآمر والناهي.
കോപത്തിൽ നിന്നും, അത് മനുഷ്യൻ്റെ ബുദ്ധിയെ കീഴടക്കുന്നതിൽ നിന്നുമുള്ള താക്കീത്. അതു കൊണ്ടാണ് "നിശബ്ദമായി" എന്നർത്ഥം വരുന്ന "സകന" എന്ന പദം അല്ലാഹു കോപത്തിലേക്ക് ചേർത്തി പറഞ്ഞത്. ഇവിടെ കോപത്തെയാണ് കർത്താവായി അല്ലാഹു വിശേഷിപ്പിച്ചത്. കോപം പലതും കൽപ്പിക്കുകയും വിലക്കുകയും ചെയ്യും എന്ന സൂചന അതിലുണ്ട്.

• ضرورة التوقي من غضب الله، وخوف بطشه، فانظر إلى مقام موسى عليه السلام عند ربه، وانظر خشيته من غضب ربه.
• അല്ലാഹുവിൻ്റെ കോപത്തിൽ നിന്നും, ശിക്ഷ കൊണ്ട് അവൻ പിടികൂടുന്നതിൽ നിന്നുമുള്ള സൂക്ഷ്മത വളരെ അനിവാര്യമാകുന്നു. അല്ലാഹുവുമായി മൂസാ -عَلَيْهِ السَّلَامُ- സ്വീകരിച്ച സമീപനം നോക്കുക. തൻ്റെ രക്ഷിതാവ് കോപിക്കുമോ എന്ന അദ്ദേഹത്തിൻ്റെ ഭയം ശ്രദ്ധിക്കുക.

 
Terjemahan makna Ayah: (153) Surah: Surah Al-A'rāf
Daftar surah Nomor Halaman
 
Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam - Daftar isi terjemahan

Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam, diterbitkan oleh Markaz Tafsīr Li Ad-Dirasāt Al-Qur`āniyyah

Tutup