Traduzione dei Significati del Sacro Corano - Traduzione in malayalam di Abdul-Hamid Haidar e Kunhi Muhammad * - Indice Traduzioni

XML CSV Excel API
Please review the Terms and Policies

Traduzione dei significati Versetto: (69) Sura: An-Nahl
ثُمَّ كُلِیْ مِنْ كُلِّ الثَّمَرٰتِ فَاسْلُكِیْ سُبُلَ رَبِّكِ ذُلُلًا ؕ— یَخْرُجُ مِنْ بُطُوْنِهَا شَرَابٌ مُّخْتَلِفٌ اَلْوَانُهٗ فِیْهِ شِفَآءٌ لِّلنَّاسِ ؕ— اِنَّ فِیْ ذٰلِكَ لَاٰیَةً لِّقَوْمٍ یَّتَفَكَّرُوْنَ ۟
പിന്നെ എല്ലാതരം ഫലങ്ങളില്‍ നിന്നും നീ ഭക്ഷിച്ച് കൊള്ളുക. എന്നിട്ട് നിന്‍റെ രക്ഷിതാവ് സൗകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാര്‍ഗങ്ങളില്‍ നീ പ്രവേശിച്ചുകൊള്ളുക.(24) അവയുടെ ഉദരങ്ങളില്‍ നിന്ന് വ്യത്യസ്ത വര്‍ണങ്ങളുള്ള പാനീയം പുറത്ത് വരുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനം ഉണ്ട്‌. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌.
24) ഇരതേടുന്ന കാര്യത്തിലും, പാര്‍പ്പിടമുണ്ടാക്കുന്ന കാര്യത്തിലും, ആത്മരക്ഷയ്ക്കുളള ഉപായങ്ങള്‍ സ്വീകരിക്കുന്നതിലും ജന്തുജാലങ്ങള്‍ക്ക് അതുല്യമായ വൈഭവമുണ്ട്. തേനീച്ച ഈ വിഷയത്തിലൊക്കെ വിസ്മയകരമായ സവിശേഷതകളുളള ഒരു ജീവിയത്രെ. അന്യാദൃശമായ സാമര്‍ത്ഥ്യത്തോടെ തേനീച്ചകള്‍ തേനും പൂമ്പൊടിയും ശേഖരിക്കുന്നു. അസാമാന്യമായ വൈദഗ്ധ്യത്തോടും അതീവ സൂക്ഷമതയോടും കൂടി അവ അറയുണ്ടാക്കുന്നു. ആരാണിതൊക്കെ പഠിപ്പിച്ചത്? പ്രപഞ്ചനാഥനായ അല്ലാഹുവല്ലാതെ മറ്റാരുമല്ല.
Esegesi in lingua araba:
 
Traduzione dei significati Versetto: (69) Sura: An-Nahl
Indice delle Sure Numero di pagina
 
Traduzione dei Significati del Sacro Corano - Traduzione in malayalam di Abdul-Hamid Haidar e Kunhi Muhammad - Indice Traduzioni

Traduzione dei significati del Nobile Corano in lingua malayalam di Abdul-Hamid Haidar e Kunhi Muhammad

Chiudi