Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano * - Indice Traduzioni


Traduzione dei significati Versetto: (102) Sura: Al-Baqarah
وَاتَّبَعُوْا مَا تَتْلُوا الشَّیٰطِیْنُ عَلٰی مُلْكِ سُلَیْمٰنَ ۚ— وَمَا كَفَرَ سُلَیْمٰنُ وَلٰكِنَّ الشَّیٰطِیْنَ كَفَرُوْا یُعَلِّمُوْنَ النَّاسَ السِّحْرَ ۗ— وَمَاۤ اُنْزِلَ عَلَی الْمَلَكَیْنِ بِبَابِلَ هَارُوْتَ وَمَارُوْتَ ؕ— وَمَا یُعَلِّمٰنِ مِنْ اَحَدٍ حَتّٰی یَقُوْلَاۤ اِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ؕ— فَیَتَعَلَّمُوْنَ مِنْهُمَا مَا یُفَرِّقُوْنَ بِهٖ بَیْنَ الْمَرْءِ وَزَوْجِهٖ ؕ— وَمَا هُمْ بِضَآرِّیْنَ بِهٖ مِنْ اَحَدٍ اِلَّا بِاِذْنِ اللّٰهِ ؕ— وَیَتَعَلَّمُوْنَ مَا یَضُرُّهُمْ وَلَا یَنْفَعُهُمْ ؕ— وَلَقَدْ عَلِمُوْا لَمَنِ اشْتَرٰىهُ مَا لَهٗ فِی الْاٰخِرَةِ مِنْ خَلَاقٍ ۫ؕ— وَلَبِئْسَ مَا شَرَوْا بِهٖۤ اَنْفُسَهُمْ ؕ— لَوْ كَانُوْا یَعْلَمُوْنَ ۟
അവർ അല്ലാഹുവിൻറെദീനിനെ ഉപേക്ഷിച്ചപ്പോൾ പകരം അവർ പിൻപറ്റിയത് സുലൈമാൻ നബി (عليه السلام) യുടെ രാജാധികാരത്തെ സംബന്ധിച്ച് പിശാചുക്കൾ കെട്ടിച്ചമച്ച കളവിനെയാണ്. മാരണം കൊണ്ടാണ് അദ്ദേഹം തൻറെ രാജാധികാരം ഉറപ്പിച്ചത് എന്നവർ ജൽപ്പിച്ചു. യഹൂദികൾ ജൽപ്പിക്കുന്നത് പോലെ സിഹ്ർ ചെയ്ത് കൊണ്ട് സുലൈമാൻ നബി (عليه السلام) കാഫിറായിട്ടില്ല. ജനങ്ങളെ സിഹ്ർ പഠിപ്പിച്ച് കൊണ്ട് പിശാചുക്കളാണ് കാഫിറായത്. ഇറാഖിലെ ബാബിൽ പട്ടണത്തിൽ ഹാറൂത്ത്, മാറൂത്ത് എന്നീ പേരുകളുള്ള രണ്ട് മലക്കുകൾക്ക് ഇറക്കപ്പെട്ട സിഹ്ർ പിശാചുക്കൾ അവരെ പഠിപ്പിച്ചു. അത് മനുഷ്യർക്കുള്ള ഒരു പരീക്ഷണമായിരുന്നു. ഞങ്ങൾ ജനങ്ങൾക്കുള്ള ഒരു പരീക്ഷണം മാത്രമാണ്, അതിനാൽ സിഹ്ർ പഠിച്ചുകൊണ്ട് നീ കാഫിറായിപ്പോകരുത് എന്ന് പറയുകയും താക്കീത് നൽകുകയും ചെയ്യാതെ ആ രണ്ടു മലക്കുകൾ ആരെയും സിഹ്ർ പഠിപ്പിക്കുമായിരുന്നില്ല. എന്നാൽ അവരുടെ ഉപദേശം സ്വീകരിക്കാത്തവർ അവരിൽ നിന്ന് സിഹ്ർ പഠിച്ചു. അന്യോന്യം ശത്രുതയുണ്ടാക്കി ഭാര്യാഭർത്താക്കന്മാരെ പരസ്പരം ഭിന്നിപ്പിക്കുന്നത് സിഹ്റിന്റെ ഇനങ്ങളിലൊന്നാണ്. എന്നാൽ അല്ലാഹുവിൻറെ ഉദ്ദേശവും അവന്റെ അനുമതിയും ഇല്ലാതെ ഒരാൾക്കും ഉപദ്രവം വരുത്താൻ ആ മാരണക്കാർക്ക് സാധ്യമല്ല. അവർക്ക് തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവർ പഠിച്ചു കൊണ്ടിരുന്നത്. അല്ലാഹുവിൻറെ ഗ്രന്ഥത്തിന് പകരം സിഹ്റിനെ സ്വീകരിച്ചവർക്ക് പരലോകത്ത് യാതൊരു ഓഹരിയും വിഹിതവുമില്ലെന്ന് യഹൂദികൾക്കറിയാം. അവർ അല്ലാഹുവിൻറെ മതത്തിനും ബോധനത്തിനും പകരം സിഹ്റിനെ വിലക്ക് വാങ്ങി സ്വന്തത്തെ വിറ്റുകളഞ്ഞത് എത്ര ചീത്ത! അവർക്ക് ഉപകാരപ്പെടുന്നത് അവർക്കറിയുന്ന പക്ഷം ഈ വ്യക്തമായ വഴികേടിലേക്കും വൃത്തികെട്ട പ്രവർത്തനത്തിലേക്കും അവർ ഒരുമ്പിട്ടിറങ്ങുമായിരുന്നില്ല.
Esegesi in lingua araba:
Alcuni insegnamenti da trarre da questi versi sono:
• سوء أدب اليهود مع أنبياء الله حيث نسبوا إلى سليمان عليه السلام تعاطي السحر، فبرّأه الله منه، وأَكْذَبَهم في زعمهم.
• യഹൂദന്മാർക്ക് അല്ലാഹുവിന്റെ നബിമാരോടുള്ള മര്യാദകേട് വ്യക്തമാക്കുന്നു. കാരണം അവർ സിഹ്ർ സുലൈമാൻ നബിയിലേക്ക് ചേർത്തിപ്പറഞ്ഞു. എന്നാൽ അല്ലാഹു അതിൽ നിന്ന് അദ്ദേഹത്തെ മുക്തനാക്കുകയും യഹൂദരുടെ ജൽപ്പനങ്ങൾ കളവാണെന്ന് സ്ഥാപിക്കുകയും ചെയ്തു.

• أن السحر له حقيقة وتأثير في العقول والأبدان، والساحر كافر، وحكمه القتل.
• സിഹ്റിന് യാഥാർത്ഥ്യമുണ്ട്. അതിന് മനുഷ്യ ബുദ്ധിയിലും ശരീരത്തിലും സ്വാധീനം ചെലുത്താൻ കഴിയും. സിഹ്ർ ചെയ്യുന്നവൻ കാഫിറാണ്. അവനെ വധിക്കുക എന്നതാണ് ഇസ്ലാമിക വിധി.

• لا يقع في ملك الله تعالى شيء من الخير والشر إلا بإذنه وعلمه تعالى.
• അല്ലാഹുവിന്റെ സാമ്രാജ്യമാണ് ഈ ലോകം മുഴുവൻ. ഇവിടെ, അല്ലാഹുവിൻറെ അനുമതിയും അറിവും കൂടാതെ ഒരു നന്മയോ തിന്മയോ സംഭവിക്കുകയില്ല.

• سد الذرائع من مقاصد الشريعة، فكل قول أو فعل يوهم أمورًا فاسدة يجب تجنبه والبعد عنه.
• തെറ്റുകളിലേക്കുള്ള വഴിയടക്കുക ഇസ്ലാമിക ശരീഅത്തിൻറെ ലക്ഷ്യങ്ങളിൽ പെട്ടതാണ്. അതിനാൽ ചീത്ത കാര്യങ്ങൾ ദ്യോതിപ്പിക്കുന്ന പ്രവർത്തനങ്ങളും വാക്കുകളും വെടിയൽ നിർബന്ധമാണ്. അവയിൽ നിന്ന് അകന്നുനിൽക്കൽ അനിവാര്യമാണ്.

• أن الفضل بيد الله تعالى وهو الذي يختص به من يشاء برحمته وحكمته.
• അനുഗ്രഹങ്ങളെല്ലാം അല്ലാഹുവിന്റെ കൈയിലാണ്. അവനുദ്ദേശിക്കുന്നവർക്ക് അവൻറെ കാരുണ്യം കൊണ്ടും അവന്റെ മഹത്തായ യുക്തിക്കനുസൃതമായും അവനത് പ്രത്യേകമായി നൽകും.

 
Traduzione dei significati Versetto: (102) Sura: Al-Baqarah
Indice delle Sure Numero di pagina
 
Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano - Indice Traduzioni

Traduzione in malayalam dell'Esegesi Abbreviata del Nobile Corano, edita da Tafseer Center for Quranic Studies

Chiudi