Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano * - Indice Traduzioni


Traduzione dei significati Versetto: (142) Sura: Al-Baqarah
سَیَقُوْلُ السُّفَهَآءُ مِنَ النَّاسِ مَا وَلّٰىهُمْ عَنْ قِبْلَتِهِمُ الَّتِیْ كَانُوْا عَلَیْهَا ؕ— قُلْ لِّلّٰهِ الْمَشْرِقُ وَالْمَغْرِبُ ؕ— یَهْدِیْ مَنْ یَّشَآءُ اِلٰی صِرَاطٍ مُّسْتَقِیْمٍ ۟
മുമ്പ് ഖിബ്'ലയായിരുന്ന ബൈത്തുൽ മുഖദ്ദസിൽ നിന്ന് മുസ്ലിംകളെ തിരിച്ചുവിട്ട കാരണമെന്താണെന്ന് ബുദ്ധി കുറഞ്ഞ മൂഢന്മാരായ ജൂതന്മാരും അവരെപോലുള്ള മുനാഫിഖുകളും ചോദിക്കും. നബിയേ, അവരോട് മറുപടി പറയുക : കിഴക്കിൻറെയും പടിഞ്ഞാറിൻറെയും അതല്ലാത്ത മറ്റ് ദിശകളുടെയും ആധിപത്യം അല്ലാഹുവിനു മാത്രമാണ്. തൻറെ അടിമകളിൽ നിന്ന് അവനുദ്ദേശിക്കുന്നവരെ അവനുദ്ദേശിക്കുന്ന ഭാഗത്തേക്ക് അവൻ തിരിക്കും. അവൻ ഉദ്ദേശിക്കുന്ന തൻറെ അടിമകളെ അവൻ വളവോ വ്യതിയാനമോ ഇല്ലാത്ത നേരായ മാർഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
Esegesi in lingua araba:
Alcuni insegnamenti da trarre da questi versi sono:
• أن الاعتراض على أحكام الله وشرعه والتغافل عن مقاصدها دليل على السَّفَه وقلَّة العقل.
• അല്ലാഹുവിൻറെ മതനിയമങ്ങളോടും വിധികളോടും എതിരു പ്രകടിപ്പിക്കലും അതിൻറെ മഹത്തായ ഉദ്ദേശങ്ങളെക്കുറിച്ച് അശ്രദ്ധ നടിക്കലും വിഡ്ഢിത്വത്തിന്റെയും ബുദ്ധി ശൂന്യതയുടെയും തെളിവാണ്.

• فضلُ هذه الأمة وشرفها، حيث أثنى عليها الله ووصفها بالوسطية بين سائر الأمم.
• മറ്റ് സമുദായങ്ങളേക്കാൾ ഈ സമുദായം മധ്യമനിലപാടുള്ള ഉത്തമസമുദായമാണെന്ന അല്ലാഹുവിൻറെ പുകഴ്ത്തൽ ഈ സമുദായത്തിൻറെ ശ്രേഷ്ഠതയും മഹത്വവും വ്യക്തമാക്കുന്നു.

• التحذير من متابعة أهل الكتاب في أهوائهم؛ لأنهم أعرضوا عن الحق بعد معرفته.
• അഹ്ലുൽ കിതാബിനെ (മുൻപുള്ള കിതാബുകൾ നൽകപ്പെട്ട യഹൂദി-നസ്റാനികളെ) അവരുടെ തോന്നിവാസങ്ങൾ പിൻപറ്റുന്നതിൽ നിന്നും താക്കീത് നൽകുന്നു. കാരണം അവർ സത്യമറിഞ്ഞ ശേഷം സത്യത്തിൽ നിന്ന് പിന്തിരിയുകയാണ് ചെയ്തത്.

• جواز نَسْخِ الأحكام الشرعية في الإسلام زمن نزول الوحي، حيث نُسِخَ التوجه إلى بيت المقدس، وصار إلى المسجد الحرام.
• വഹ്'യിറങ്ങുന്ന കാലത്ത് മത നിയമങ്ങളിൽ ചിലത് അല്ലാഹു ദുർബലപ്പെടുത്തുകയുണ്ടായിട്ടുണ്ട്. നിസ്കരിക്കുമ്പോൾ മുഖം തിരിക്കേണ്ടുന്ന ഖിബ്'ല ബൈത്തുൽ മുഖദ്ദസിൽ നിന്ന് മസ്ജിദുൽ ഹറമിലേക്ക് മാറ്റിയത് അതിൽ പെട്ടതാണ്.

 
Traduzione dei significati Versetto: (142) Sura: Al-Baqarah
Indice delle Sure Numero di pagina
 
Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano - Indice Traduzioni

Traduzione in malayalam dell'Esegesi Abbreviata del Nobile Corano, edita da Tafseer Center for Quranic Studies

Chiudi