Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano * - Indice Traduzioni


Traduzione dei significati Versetto: (255) Sura: Al-Baqarah
اَللّٰهُ لَاۤ اِلٰهَ اِلَّا هُوَ ۚ— اَلْحَیُّ الْقَیُّوْمُ ۚ۬— لَا تَاْخُذُهٗ سِنَةٌ وَّلَا نَوْمٌ ؕ— لَهٗ مَا فِی السَّمٰوٰتِ وَمَا فِی الْاَرْضِ ؕ— مَنْ ذَا الَّذِیْ یَشْفَعُ عِنْدَهٗۤ اِلَّا بِاِذْنِهٖ ؕ— یَعْلَمُ مَا بَیْنَ اَیْدِیْهِمْ وَمَا خَلْفَهُمْ ۚ— وَلَا یُحِیْطُوْنَ بِشَیْءٍ مِّنْ عِلْمِهٖۤ اِلَّا بِمَا شَآءَ ۚ— وَسِعَ كُرْسِیُّهُ السَّمٰوٰتِ وَالْاَرْضَ ۚ— وَلَا یَـُٔوْدُهٗ حِفْظُهُمَا ۚ— وَهُوَ الْعَلِیُّ الْعَظِیْمُ ۟
അല്ലാഹു; ആരാധിക്കപ്പെടാൻ അർഹതയുള്ള ആരാധ്യനായി അവനല്ലാതെ മറ്റൊരാളുമില്ല. മരണമോ എന്തെങ്കിലുമൊരു ന്യൂനതയോ ഇല്ലാത്ത പരിപൂർണ്ണമായ ജീവിതമുള്ളവൻ (ഹയ്യ്). മറ്റൊരു സൃഷ്ടിയുടെയും ആശ്രയമില്ലാതെ സ്വയം നിലനിൽക്കുന്ന, സർവ്വ സൃഷ്ടികൾക്കും അവരുടെ എല്ലാ അവസ്ഥാന്തരങ്ങളിലും ആശ്രയമായിട്ടുള്ള, അവരെ നിലനിർത്തുന്നവനായ നിയന്താവ് (ഖയ്യൂം). പരിപൂർണ്ണമായ ജീവിതവും സർവ്വതിനെയും നിയന്ത്രിക്കുന്നവനുമായ അവന് ഉറക്കമോ മയക്കമോ ബാധിക്കുകയില്ല. ഭൂമിയിലുള്ളതിൻ്റെയും ആകാശത്തുള്ളതിൻ്റെയും ആധിപത്യം അവന് മാത്രമാണ്. അവൻ്റെ അനുമതിയും തൃപ്തിയുമില്ലാതെ ഒരാൾക്കും മറ്റൊരാൾക്ക് വേണ്ടി അവങ്കൽ ശുപാർശ പറയാൻ കഴിയുകയില്ല. സംഭവിച്ചു കഴിഞ്ഞ ഭൂതകാല കാര്യങ്ങളും വരാനിരിക്കുന്ന ഭാവി കാര്യങ്ങളും അവൻ അറിയുന്നു. അവൻ്റെ ജ്ഞാനത്തിൽ നിന്ന് അവനുദ്ദേശിക്കുന്നവർക്ക് അവനറിയിച്ചു കൊടുത്തതല്ലാതെ ഒരു കാര്യവും ആർക്കും ചൂഴ്ന്നറിയുക സാധ്യമല്ല. അല്ലാഹുവിൻ്റെ പാദപീഠം ആകാശങ്ങളെയും ഭൂമിയെയും -മഹത്തരമായ വിശാലതയും വലിപ്പവുമുള്ളതാണ് അവയെന്നിരിക്കെ- അവയെ മുഴുവനായി വലയം ചെയ്തിരിക്കുന്നു. അവ സംരക്ഷിക്കുന്നത് അവന് പ്രയാസമുണ്ടാക്കുകയോ ബുദ്ധിമുട്ട് സൃഷ്ടിക്കുകയോ ചെയ്യുന്നില്ല. തൻ്റെ അസ്തിത്വത്തിലും വിശേഷണങ്ങളിലും അധീശത്വത്തിലും അവൻ പരമോന്നതനാകുന്നു. തൻ്റെ അധികാരത്തിലും ആധിപത്യത്തിലും അവൻ അങ്ങേയറ്റം മഹത്വമുള്ളവനാകുന്നു.
Esegesi in lingua araba:
Alcuni insegnamenti da trarre da questi versi sono:
• أن الله تعالى قد فاضل بين رسله وأنبيائه، بعلمه وحكمته سبحانه.
• അല്ലാഹു അവൻ്റെ യുക്തിയുടെയും അറിവിൻ്റെയും അടിസ്ഥാനത്തിൽ നബിമാരിൽ നിന്നും റസൂലുകളിൽ നിന്നും ചിലർക്ക് മറ്റുള്ളവരെക്കാൾ ശ്രേഷ്ഠത നൽകിയിരിക്കുന്നു.

• إثبات صفة الكلام لله تعالى على ما يليق بجلاله، وأنه قد كلم بعض رسله كموسى ومحمد عليهما الصلاة والسلام.
• കലാം (സംസാരം) എന്ന അല്ലാഹുവിൻ്റെ വിശേഷണം അവൻ്റെ മഹത്വത്തിന് യോജിക്കുന്ന തരത്തിൽ സ്ഥിരപ്പെടുത്തുന്നു. മൂസാ നബി (അ), മുഹമ്മദ് നബി (സ) പോലുള്ള ചില റസൂലുകളോട് അല്ലാഹു സംസാരിച്ചിട്ടുണ്ട്.

• الإيمان والهدى والكفر والضلال كلها بمشيئة الله وتقديره، فله الحكمة البالغة، ولو شاء لهدى الخلق جميعًا.
• (അല്ലാഹുവിലുള്ള) വിശ്വാസവും സന്മാർഗ്ഗവും, (അല്ലാഹുവിനെ) നിഷേധിക്കുന്നതും വഴികേടുമെല്ലാം അല്ലാഹുവിൻ്റെ ഉദ്ദേശത്താലും വിധിയാലുമാണ്. അതിൽ അവന് തികഞ്ഞ യുക്തിയുമുണ്ട്. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ എല്ലാവരെയും അവൻ സന്മാർഗ്ഗത്തിലാക്കുമായിരുന്നു.

• آية الكرسي هي أعظم آية في كتاب الله، لما تضمنته من ربوبية الله وألوهيته وبيان أوصافه .
• അല്ലാഹുവിൻ്റെ ഗ്രന്ഥത്തിലെ ഏറ്റവും ശ്രേഷ്ഠമായ ആയത്താണ് ആയത്തുൽ കുർസിയ്യ്. അല്ലാഹുവാണ് സർവ്വരുടെയും രക്ഷിതാവെന്നും, അവൻ മാത്രമാണ് ആരാധനക്ക് അർഹതയുള്ളവനെന്നും അറിയിക്കുകയും, അവൻ്റെ വിശേഷണങ്ങൾ വിശദീകരിക്കുകയും ചെയ്യുന്നതിനാലാണ് ഈ ശ്രേഷ്ഠത ആയത്തിന് ഉണ്ടായത്.

• اتباع الإسلام والدخول فيه يجب أن يكون عن رضًا وقَبول، فلا إكراه في دين الله تعالى.
• ഇസ്ലാം പിൻപറ്റുന്നതും സ്വീകരിക്കുന്നതുമെല്ലാം സ്വേഛപ്രകാരവും സ്വയം ഉൾക്കൊണ്ടു കൊണ്ടുമായിരിക്കണം എന്നത് നിർബന്ധമാണ്. അല്ലാഹുവിൻ്റെ മതത്തിൽ ബലാൽക്കാരമില്ല.

• الاستمساك بكتاب الله وسُنَّة رسوله أعظم وسيلة للسعادة في الدنيا، والفوز في الآخرة.
• ഐഹിക സൗഭാഗ്യത്തിനും പരലോക വിജയത്തിനുമുള്ള ഏറ്റവും വലിയ വഴി അല്ലാഹുവിൻ്റെ കിതാബും അവൻ്റെ പ്രവാചകൻറെ സുന്നത്തും മുറുകെ പിടിക്കലാകുന്നു.

 
Traduzione dei significati Versetto: (255) Sura: Al-Baqarah
Indice delle Sure Numero di pagina
 
Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano - Indice Traduzioni

Traduzione in malayalam dell'Esegesi Abbreviata del Nobile Corano, edita da Tafseer Center for Quranic Studies

Chiudi