Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano * - Indice Traduzioni


Traduzione dei significati Versetto: (270) Sura: Al-Baqarah
وَمَاۤ اَنْفَقْتُمْ مِّنْ نَّفَقَةٍ اَوْ نَذَرْتُمْ مِّنْ نَّذْرٍ فَاِنَّ اللّٰهَ یَعْلَمُهٗ ؕ— وَمَا لِلظّٰلِمِیْنَ مِنْ اَنْصَارٍ ۟
അല്ലാഹുവിൻറെ പ്രീതി ആഗ്രഹിച്ച് ചെറുതോ വലുതോ ആയ എന്തെങ്കിലും നിങ്ങൾ ചെലവഴിക്കുകയോ, അല്ലാഹുവിന് വേണ്ടി -മതത്തിൽ നിർബന്ധമില്ലാത്ത- ഏതെങ്കിലും പുണ്യകർമ്മം ചെയ്യാമെന്ന് നിങ്ങൾ സ്വയം നിർബന്ധമാക്കുകയോ (നേർച്ച നേരുക) ചെയ്തുവെങ്കിൽ തീർച്ചയായും അല്ലാഹു അതെല്ലാം അറിയുന്നതാണ്. അതിൽ നിന്ന് ഒന്നും അവങ്കൽ പാഴായിപ്പോവുകയില്ല തന്നെ. അതിനവൻ മഹത്തായ പ്രതിഫലം നൽകുകയും ചെയ്യും. തങ്ങളുടെ മേൽ നിർബന്ധമായിട്ടുള്ളത് തടഞ്ഞു വെക്കുകയും, അല്ലാഹുവിൻറെ പരിധികൾ ലംഘിക്കുകയും ചെയ്യുന്ന അക്രമകാരികളിൽ നിന്ന് ഖിയാമത്ത് നാളിലെ ശിക്ഷ തടയുന്ന സഹായികളാരും അവർക്ക് ഉണ്ടായിരിക്കുന്നതല്ല.
Esegesi in lingua araba:
Alcuni insegnamenti da trarre da questi versi sono:
• إذا أخلص المؤمن في نفقاته وصدقاته فلا حرج عليه في إظهارها وإخفائها بحسب المصلحة، وإن كان الإخفاء أعظم أجرًا وثوابًا لأنها أقرب للإخلاص.
• തൻ്റെ ദാനങ്ങളിലും ധർമ്മങ്ങളിലും ഒരാൾ അല്ലാഹുവിൻ്റെ പ്രീതി മാത്രമാണ് കാംക്ഷിക്കുന്നത് എങ്കിൽ അത് -സാഹചര്യത്തിൻ്റെ ആവശ്യം അനുസരിച്ച്- രഹസ്യമാക്കുകയോ പരസ്യമാക്കുകയോ ചെയ്യുന്നതിൽ തെറ്റില്ല. രഹസ്യമാക്കലാണ് ഏറ്റവും പ്രതിഫലാർഹം എന്നതിൽ സംശയമില്ല; അതാണ് അല്ലാഹുവിന് വേണ്ടി മാത്രം നിഷ്കളങ്കമാക്കുക എന്നതിനോട് കൂടുതൽ അടുത്തു നിൽക്കുന്നത്.

• دعوة المؤمنين إلى الالتفات والعناية بالمحتاجين الذين تمنعهم العفة من إظهار حالهم وسؤال الناس.
• ജനങ്ങളോട് ചോദിക്കുകയോ, തങ്ങളുടെ അവസ്ഥ മറ്റുള്ളവർക്ക് മുന്നിൽ പ്രകടിപ്പിക്കുകയോ ചെയ്യുന്നതിൽ നിന്ന് അകന്നു നിൽക്കുന്ന ആവശ്യക്കാരായ ജനങ്ങളെ പ്രത്യേകം പരിഗണിക്കാനും ശ്രദ്ധിക്കാനും ഈ ആയത്തുകളിലൂടെ അല്ലാഹു മുഅ്മിനീങ്ങളെ ഓർമ്മപ്പെടുത്തുന്നു.

• مشروعية الإنفاق في سبيل الله تعالى في كل وقت وحين، وعظم ثوابها، حيث وعد تعالى عليها بعظيم الأجر في الدنيا والآخرة.
• എല്ലാ സമയങ്ങളിലും സന്ദർഭങ്ങളിലും അല്ലാഹുവിൻറെ മാർഗ്ഗത്തിൽ ചിലവഴിക്കൽ പുണ്യകരമാണ്. അതിന് മഹത്തായ പ്രതിഫലമുണ്ട്. അതിന് ഇഹലോകത്തും പരലോകത്തും ധാരാളം പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു.

 
Traduzione dei significati Versetto: (270) Sura: Al-Baqarah
Indice delle Sure Numero di pagina
 
Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano - Indice Traduzioni

Traduzione in malayalam dell'Esegesi Abbreviata del Nobile Corano, edita da Tafseer Center for Quranic Studies

Chiudi