Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano * - Indice Traduzioni


Traduzione dei significati Versetto: (34) Sura: Al-Baqarah
وَاِذْ قُلْنَا لِلْمَلٰٓىِٕكَةِ اسْجُدُوْا لِاٰدَمَ فَسَجَدُوْۤا اِلَّاۤ اِبْلِیْسَ ؕ— اَبٰی وَاسْتَكْبَرَ وَكَانَ مِنَ الْكٰفِرِیْنَ ۟
ബഹുമാനത്തിൻറെയും ആദരവിൻറെയും സുജൂദ് നിങ്ങൾ ആദമിന് ചെയ്യുക എന്ന് അല്ലാഹു മലക്കുകളോട് കൽപ്പിച്ച കാര്യം അല്ലാഹു വിവരിക്കുന്നു. ജിന്നുകളിൽ പെട്ട ഇബ്'ലീസ് ഒഴികെ മറ്റെല്ലാവരും ഉടനെ അല്ലാഹുവിൻറെ കൽപ്പന അനുസരിച്ചു. അല്ലാഹുവിന്റെ കൽപനയോട് ധിക്കാരം നടിച്ചും ആദമിനേക്കാൾ വലിയവനാണ് താനെന്ന അഹങ്കാരത്തോടെയും അവൻ അത് നിരസിച്ചു. അങ്ങനെ അവൻ അല്ലാഹുവിനെ നിഷേധിച്ച കാഫിറായിത്തീർന്നു.
Esegesi in lingua araba:
Alcuni insegnamenti da trarre da questi versi sono:
• الواجب على المؤمن إذا خفيت عليه حكمة الله في بعض خلقه وأَمْرِهِ أن يسلِّم لله في خلقه وأَمْرِهِ.
• അല്ലാഹുവിൻറെ ഏതെങ്കിലും ചില സൃഷ്ടിപ്പിലോ കൽപ്പനയിലോ ഉള്ള യുക്തി നമുക്ക് അവ്യക്തമായാൽ അതിൽ പൂർണമായി അല്ലാഹുവിന് കീഴ്പ്പെടുക എന്നതാണ് ഒരു മുഅ്മിനിന്റെ ബാധ്യത.

• رَفَعَ القرآن الكريم منزلة العلم، وجعله سببًا للتفضيل بين الخلق.
• വിശുദ്ധ ഖുർആൻ വിജ്ഞാനത്തിൻറെ സ്ഥാനം ഉയർത്തുകയും, സൃഷ്ടികൾക്കിടയിൽ മുൻഗണന നൽകപ്പെടാനുള്ള കാരണമായി വിജ്ഞാനത്തെ നിശ്ചയിക്കുകയും ചെയ്തു.

• الكِبْرُ هو رأس المعاصي، وأساس كل بلاء ينزل بالخلق، وهو أول معصية عُصِيَ الله بها.
• പാപങ്ങളുടെ തലവനും, സൃഷ്ടികൾക്കുണ്ടാവുന്ന എല്ലാ പരീക്ഷണത്തിൻറെയും അടിസ്ഥാനവും അഹങ്കാരമാണ്. അല്ലാഹുവിനോടുള്ള ആദ്യത്തെ അനുസരണക്കേട് സംഭവിക്കാനുള്ള കാരണവും അഹങ്കാരമായിരുന്നു.

 
Traduzione dei significati Versetto: (34) Sura: Al-Baqarah
Indice delle Sure Numero di pagina
 
Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano - Indice Traduzioni

Traduzione in malayalam dell'Esegesi Abbreviata del Nobile Corano, edita da Tafseer Center for Quranic Studies

Chiudi