Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano * - Indice Traduzioni


Traduzione dei significati Versetto: (67) Sura: Al-Baqarah
وَاِذْ قَالَ مُوْسٰی لِقَوْمِهٖۤ اِنَّ اللّٰهَ یَاْمُرُكُمْ اَنْ تَذْبَحُوْا بَقَرَةً ؕ— قَالُوْۤا اَتَتَّخِذُنَا هُزُوًا ؕ— قَالَ اَعُوْذُ بِاللّٰهِ اَنْ اَكُوْنَ مِنَ الْجٰهِلِیْنَ ۟
നിങ്ങളുടെ പൂർവ്വികരുടെ ചരിത്രത്തിൽ നിന്ന് ഒരു സംഭവം നിങ്ങളോർക്കുക. മൂസാ നബി(عليه السلام)ക്കും അവർക്കുമിടയിൽ നടന്ന ഒരു സംഭവം. ഏതെങ്കിലുമൊരു പശുവിനെ അറുക്കാൻ അല്ലാഹുവിൻറെ കൽപ്പനയുണ്ടെന്ന് മൂസാ (عليه السلام) അവരെ അറിയിച്ചു. റബ്ബിന്റെ കൽപ്പന വേഗം നടപ്പിലാക്കുന്നതിനു പകരം 'നീ ഞങ്ങളെ പരിഹസിക്കുകയാണോ' എന്ന് ധിക്കാരത്തോടെ ചോദിക്കുകയാണവർ ചെയ്തത്. മൂസാ നബി (عليه السلام) പറഞ്ഞു: ഞാൻ അല്ലാഹുവിനോട് അഭയം തേടുന്നു. അല്ലാഹുവിൻറെ പേരിൽ കളവ് പറയുകയും ജനങ്ങളെ പരിഹസിക്കുകയും ചെയ്യുന്നവരിൽ ഉൾപ്പെടുന്നതിൽ നിന്ന് അവനോട് ഞാൻ കാവൽ ചോദിക്കുന്നു.
Esegesi in lingua araba:
Alcuni insegnamenti da trarre da questi versi sono:
• الحُكم المذكور في الآية الأولى لِمَا قبل بعثة النبي صلى الله عليه وسلم، وأما بعد بعثته فإن الدين المَرْضِيَّ عند الله هو الإسلام، لا يقبل غيره، كما قال الله تعالى: ﴿ وَمَنْ يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَنْ يُقْبَلَ مِنْه ﴾ (آل عمران: 85).
• ഒന്നാമത്തെ (62) ആയത്തിൽ പരാമർശിക്കപ്പെട്ടത് മുഹമ്മദ് നബി (ﷺ) നിയോഗിക്കപ്പെടുന്നതിന് മുമ്പുള്ള വിധിയാണ്. മുഹമ്മദ് നബി നിയോഗിക്കപ്പെട്ട ശേഷം അല്ലാഹുവിൽ സ്വീകാര്യവും തൃപ്തികരവുമായ മതം ഇസ്ലാം മാത്രമാകുന്നു. മറ്റൊന്നും അല്ലാഹു സ്വീകരിക്കുകയില്ല. അല്ലാഹു പറയുന്നു: "ആരെങ്കിലും ഇസ്ലാം അല്ലാത്തതിനെ മതമായി തേടുന്ന പക്ഷം, അത് അവനിൽ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുകയില്ല" (ആലു ഇമ്രാൻ: 85)

• قد يُعَجِّلُ الله العقوبة على بعض المعاصي في الدنيا قبل الآخرة؛ لتكون تذكرة يتعظ بها الناس فيحذروا مخالفة أمر الله تعالى.
• ചില പാപങ്ങൾക്ക്, ആഖിറത്തിനു മുൻപ് ഇഹലോകത്ത് വെച്ച് തന്നെ അല്ലാഹു ശിക്ഷ നൽകും. ആ ശിക്ഷ ഒരു ഓർമപ്പെടുത്തലാണ്. മനുഷ്യർ ഗുണപാഠമുൾക്കൊള്ളാനും അല്ലാഹുവിൻറെ കൽപ്പനകൾ ധിക്കരിക്കുകയെന്നതിനെ അങ്ങേയറ്റം അവർ സൂക്ഷിക്കാനുമുള്ള ഓർമപ്പെടുത്തൽ.

• أنّ من ضيَّق على نفسه وشدّد عليها فيما ورد موسَّعًا في الشريعة، قد يُعاقَبُ بالتشديد عليه.
• മതത്തിൽ വിശാലതയുള്ള വിഷയങ്ങളിൽ ആരെങ്കിലും കാഠിന്യം കാണിക്കുകയോ കുടുസ്സാക്കുകയോ ചെയ്താൽ കടുത്ത നിയമങ്ങൾ മുഖേന അവൻ ശിക്ഷിക്കപ്പെട്ടേക്കാം.

 
Traduzione dei significati Versetto: (67) Sura: Al-Baqarah
Indice delle Sure Numero di pagina
 
Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano - Indice Traduzioni

Traduzione in malayalam dell'Esegesi Abbreviata del Nobile Corano, edita da Tafseer Center for Quranic Studies

Chiudi