Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano * - Indice Traduzioni


Traduzione dei significati Versetto: (40) Sura: An-Naml
قَالَ الَّذِیْ عِنْدَهٗ عِلْمٌ مِّنَ الْكِتٰبِ اَنَا اٰتِیْكَ بِهٖ قَبْلَ اَنْ یَّرْتَدَّ اِلَیْكَ طَرْفُكَ ؕ— فَلَمَّا رَاٰهُ مُسْتَقِرًّا عِنْدَهٗ قَالَ هٰذَا مِنْ فَضْلِ رَبِّیْ ۫— لِیَبْلُوَنِیْۤ ءَاَشْكُرُ اَمْ اَكْفُرُ ؕ— وَمَنْ شَكَرَ فَاِنَّمَا یَشْكُرُ لِنَفْسِهٖ ۚ— وَمَنْ كَفَرَ فَاِنَّ رَبِّیْ غَنِیٌّ كَرِیْمٌ ۟
സുലൈമാൻ്റെ അരികിൽ ഉണ്ടായിരുന്ന പണ്ഡിതനും സച്ചരിതനുമായിരുന്ന, വേദഗ്രന്ഥത്തിലെ വിജ്ഞാനമുണ്ടായിരുന്ന, അല്ലാഹു വിളിച്ചു പ്രാർത്ഥിക്കപ്പെട്ടാൽ ഉത്തരം നൽകുന്ന അവൻ്റെ 'ഏറ്റവും മഹത്തരമായ നാമം (ഇസ്മുൽ അഅ്ദ്വം)' അറിയുമായിരുന്ന ഒരാൾ പറഞ്ഞു: താങ്കളുടെ കണ്ണിമ വെട്ടുന്നതിന് മുൻപ് ഞാൻ അവളുടെ സിംഹാസനം കൊണ്ടു വന്നുതരാം. അതിനായി ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കേണ്ട താമസം അവൻ അത് കൊണ്ടുവന്നു തരും. അങ്ങനെ അദ്ദേഹം വിളിച്ചു പ്രാർത്ഥിക്കുകയും, അല്ലാഹു അദ്ദേഹത്തിൻ്റെ പ്രാർത്ഥനക്ക് ഉത്തരം നൽകുകയും ചെയ്തു. തൻ്റെ അരികിലായി അവളുടെ സിംഹാസനം എത്തിനിൽക്കുന്നത് കണ്ടപ്പോൾ സുലൈമാൻ പറഞ്ഞു: ഇത് എൻ്റെ രക്ഷിതാവിൻ്റെ ഔദാര്യമാകുന്നു. ഞാൻ അവൻ്റെ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കുമോ, അതല്ല നന്ദികേട് കാണിക്കുകയാണോ ചെയ്യുക എന്ന് അവൻ എന്നെ പരീക്ഷിക്കുന്നതിന് വേണ്ടിയാകുന്നു ഇത്. ആരെങ്കിലും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിച്ചാൽ അവൻ്റെ നന്ദിപ്രകടനത്തിൻ്റെ ഗുണഫലം അവന് തന്നെയാണ് ലഭിക്കുക. അല്ലാഹു അതിൽ നിന്നെല്ലാം പരമധന്യനാണ്; അടിമകളുടെ നന്ദി അവന് എന്തെങ്കിലും വർദ്ധിപ്പിക്കുന്നില്ല. ആരെങ്കിലും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ നിഷേധിക്കുകയും അതിന് നന്ദി പ്രകടിപ്പിക്കാതിരിക്കുകയും ചെയ്താൽ തീർച്ചയായും എൻ്റെ രക്ഷിതാവ് അവൻ്റെ നന്ദിയിൽ നിന്ന് ധന്യനാണ്. അവൻ അങ്ങേയറ്റം ഉൽകൃഷ്ടതയുള്ളവനുമാണ്; അതു കൊണ്ടാണ് അവൻ്റെ അനുഗ്രഹങ്ങൾ നിഷേധിക്കുന്നവർക്ക് മേലും അവൻ അവ ചൊരിഞ്ഞു നൽകുന്നത്.
Esegesi in lingua araba:
Alcuni insegnamenti da trarre da questi versi sono:
• عزة الإيمان تحصّن المؤمن من التأثر بحطام الدنيا.
• (അല്ലാഹുവിലുള്ള) വിശ്വാസത്തിൻ്റെ പ്രതാപം ഓരോ മുസ്ലിമിനെയും ഐഹികജീവിതത്തിൻ്റെ വിഭവങ്ങളിൽ മയങ്ങിപ്പോകുന്നതിൽ നിന്ന് രക്ഷപ്പെടുത്തുന്നു.

• الفرح بالماديات والركون إليها صفة من صفات الكفار.
• ഐഹികവിഭവങ്ങളിൽ സന്തോഷിക്കലും, അതിലേക്ക് ചാഞ്ഞു പോകലും (അല്ലാഹുവിനെ) നിഷേധിച്ചവരുടെ വിശേഷണങ്ങളാകുന്നു.

• يقظة شعور المؤمن تجاه نعم الله.
• അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെക്കുറിച്ചുള്ള മുഅ്മിനിൻ്റെ ബോധം എന്നും ഉണർന്നിരിക്കണം.

• اختبار ذكاء الخصم بغية التعامل معه بما يناسبه.
• എതിരാളിക്ക് യോജിച്ച നിലയിൽ അയാളുമായി ഇടപഴകുന്നതിനായി അവരുടെ ബുദ്ധിനിലവാരം പരീക്ഷിക്കുന്നത് (സുലൈമാൻ്റെ -عَلَيْهِ السَّلَامُ- പ്രവർത്തനത്തിൽ കാണാം).

• إبراز التفوق على الخصم للتأثير فيه.
• എതിരാളിയിൽ സ്വാധീനമുണ്ടാക്കണമെന്ന ലക്ഷ്യത്തിൽ, അയാളെക്കാൾ തനിക്കുള്ള മേന്മ എടുത്തുകാണിക്കുന്നത് (സുലൈമാൻ്റെ -عَلَيْهِ السَّلَامُ- പ്രവർത്തനത്തിൽ കാണാം).

 
Traduzione dei significati Versetto: (40) Sura: An-Naml
Indice delle Sure Numero di pagina
 
Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano - Indice Traduzioni

Traduzione in malayalam dell'Esegesi Abbreviata del Nobile Corano, edita da Tafseer Center for Quranic Studies

Chiudi