Check out the new design

Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano * - Indice Traduzioni


Traduzione dei significati Sura: An-Nisâ’   Versetto:
مَنْ یُّطِعِ الرَّسُوْلَ فَقَدْ اَطَاعَ اللّٰهَ ۚ— وَمَنْ تَوَلّٰی فَمَاۤ اَرْسَلْنٰكَ عَلَیْهِمْ حَفِیْظًا ۟ؕ
ആരെങ്കിലും അല്ലാഹുവിൻ്റെ റസൂൽ (ﷺ) കൽപ്പിക്കുന്നത് പ്രാവർത്തികമാക്കി കൊണ്ടും, അവിടുന്ന് വിലക്കിയത് ഉപേക്ഷിച്ചു കൊണ്ടും അവിടുത്തെ അനുസരിച്ചാൽ അവൻ അല്ലാഹുവിൻ്റെ കൽപ്പനക്ക് ഉത്തരം നൽകിയിരിക്കുന്നു. ആരെങ്കിലും -അല്ലാഹുവിൻ്റെ റസൂലേ!- താങ്കളുടെ കൽപ്പനയിൽ നിന്ന് തിരിഞ്ഞു കളഞ്ഞാൽ അതിൻ്റെ പേരിൽ താങ്കൾ ദുഃഖിക്കേണ്ടതില്ല. അവരുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുന്ന ഒരു നിരീക്ഷകനായല്ല താങ്കളെ നാം നിയോഗിച്ചിരിക്കുന്നത്. അവരുടെ പ്രവർത്തനങ്ങൾ ക്ലിപ്തപ്പെടുത്തുകയും, അവ വിചാരണ നടത്തുകയും ചെയ്യുന്നത് നാം മാത്രമാകുന്നു.
Esegesi in lingua araba:
وَیَقُوْلُوْنَ طَاعَةٌ ؗ— فَاِذَا بَرَزُوْا مِنْ عِنْدِكَ بَیَّتَ طَآىِٕفَةٌ مِّنْهُمْ غَیْرَ الَّذِیْ تَقُوْلُ ؕ— وَاللّٰهُ یَكْتُبُ مَا یُبَیِّتُوْنَ ۚ— فَاَعْرِضْ عَنْهُمْ وَتَوَكَّلْ عَلَی اللّٰهِ ؕ— وَكَفٰی بِاللّٰهِ وَكِیْلًا ۟
ഞങ്ങൾ താങ്കളുടെ കൽപ്പന അനുസരിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്തിരിക്കുന്നു എന്ന് കപടവിശ്വാസികൾ അവരുടെ നാവുകൾ കൊണ്ട് താങ്കളോട് പറയും. എന്നാൽ താങ്കളുടെ അരികിൽ നിന്ന് പുറത്തു പോയാൽ അവരിൽ ഒരു കൂട്ടർ താങ്കളുടെ മുൻപിൽ പ്രകടമാക്കിയതിന് വിരുദ്ധമായ ഗൂഢാലോചന നടത്തുകയും ചെയ്യും. അവരുടെ ഗൂഢതന്ത്രങ്ങൾ അല്ലാഹു അറിയുന്നുണ്ട്. അവരുടെ ഈ കുതന്ത്രത്തിനുള്ള പ്രതിഫലം അവൻ അവർക്ക് നൽകുകയും ചെയ്യുന്നതാണ്. അതിനാൽ താങ്കൾ അവരെ ശ്രദ്ധിക്കേണ്ടതില്ല. അവർ താങ്കൾക്ക് ഒരു ഉപദ്രവവും ബാധിപ്പിക്കുന്നതല്ല. താങ്കളുടെ എല്ലാ കാര്യങ്ങളും അല്ലാഹുവിൽ ഭരമേൽപ്പിക്കുകയും, അവനെ അവലംബമാക്കുകയും ചെയ്യുക. താങ്കൾ ഭരമേൽപ്പിക്കാനുള്ള രക്ഷാധികാരിയായി അല്ലാഹു മതി.
Esegesi in lingua araba:
اَفَلَا یَتَدَبَّرُوْنَ الْقُرْاٰنَ ؕ— وَلَوْ كَانَ مِنْ عِنْدِ غَیْرِ اللّٰهِ لَوَجَدُوْا فِیْهِ اخْتِلَافًا كَثِیْرًا ۟
എന്തു കൊണ്ടാണ് ഈ കൂട്ടർ ഖുർആനിനെ കുറിച്ച് ചിന്തിക്കുകയോ, അത് പഠനവിധേയമാക്കുകയോ ചെയ്യാത്തത്?! അങ്ങനെ അവർ ചെയ്തിരുന്നെങ്കിൽ ഖുർആനിൽ യാതൊരു വൈരുദ്ധ്യമോ യോജിപ്പില്ലായ്മയോ ഇല്ലെന്ന് അവർക്ക് മനസ്സിലാവുകയും, താങ്കൾ കൊണ്ടുവന്ന മതം സത്യമാണെന്ന് അവർക്ക് ബോധ്യപ്പെടുകയും ചെയ്യുമായിരുന്നു. കാരണം, ഈ ഖുർആനെങ്ങാനും അല്ലാഹു അല്ലാത്തവരിൽ നിന്ന് ഉള്ളതായിരുന്നെങ്കിൽ അതിലെ വിധിവിലക്കുകളിൽ ധാരാളം അസ്ഥിരതയും, അതിലെ ആശയത്തിൽ അനേകം വൈരുദ്ധ്യങ്ങളും അവർക്ക് കണ്ടെത്താൻ കഴിയുമായിരുന്നു.
Esegesi in lingua araba:
وَاِذَا جَآءَهُمْ اَمْرٌ مِّنَ الْاَمْنِ اَوِ الْخَوْفِ اَذَاعُوْا بِهٖ ؕ— وَلَوْ رَدُّوْهُ اِلَی الرَّسُوْلِ وَاِلٰۤی اُولِی الْاَمْرِ مِنْهُمْ لَعَلِمَهُ الَّذِیْنَ یَسْتَنْۢبِطُوْنَهٗ مِنْهُمْ ؕ— وَلَوْلَا فَضْلُ اللّٰهِ عَلَیْكُمْ وَرَحْمَتُهٗ لَاتَّبَعْتُمُ الشَّیْطٰنَ اِلَّا قَلِیْلًا ۟
മുസ്ലിംകൾക്ക് നിർഭയത്വമേകുകയും, അവർക്ക് സന്തോഷം ജനിപ്പിക്കുകയും ചെയ്യുന്നതോ, അതല്ലെങ്കിൽ അവരെ ഭയപ്പെടുത്തുന്നതോ അവർക്ക് ദുഃഖം വരുത്തുന്നതോ ആയ എന്തെങ്കിലും വാർത്ത വന്നെത്തിയാൽ ഈ കപടവിശ്വാസികൾ അത് കൊട്ടിഘോഷിക്കുകയും നാട്ടിലാകെ പ്രചരിപ്പിക്കുകയും ചെയ്യും. അവർ അവധാനത പുലർത്തുകയും, ആ കാര്യം അല്ലാഹുവിൻ്റെ റസൂലിൻ്റെ (ﷺ) അരികിലേക്കും അറിവും ഗുണകാംക്ഷയും കാര്യബോധവുമുള്ളവരിലേക്കും മടക്കിയിരുന്നെങ്കിൽ ആ വിഷയം പ്രചരിപ്പിക്കുകയാണോ മറച്ചു വെക്കുകയാണോ ചെയ്യേണ്ടത് എന്ന് ബുദ്ധിയും വസ്തുതാബോധവുമുള്ളവർക്ക് മനസ്സിലാകുമായിരുന്നു. അല്ലാഹുവിൽ വിശ്വസിച്ചവരേ! അല്ലാഹു ഇസ്ലാം നൽകിക്കൊണ്ട് നിങ്ങളുടെ മേൽ ഔദാര്യം ചൊരിയുകയും, ഖുർആൻ അവതരിപ്പിച്ചു കൊണ്ട് കാരുണ്യം വർഷിക്കുകയും ചെയ്തില്ലായിരുന്നെങ്കിൽ -ഈ കപടവിശ്വാസികൾക്ക് ബാധിച്ച പ്രശ്നങ്ങളിൽ നിന്ന് അവൻ നിങ്ങളെ രക്ഷിച്ചില്ലായിരുന്നെങ്കിൽ- നിങ്ങളിൽ വളരെ കുറച്ച് പേരൊഴികെ മറ്റെല്ലാവരും പിശാചിൻ്റെ ദുർബോധനങ്ങളെ പിൻപറ്റിയേനേ.
Esegesi in lingua araba:
فَقَاتِلْ فِیْ سَبِیْلِ اللّٰهِ ۚ— لَا تُكَلَّفُ اِلَّا نَفْسَكَ وَحَرِّضِ الْمُؤْمِنِیْنَ ۚ— عَسَی اللّٰهُ اَنْ یَّكُفَّ بَاْسَ الَّذِیْنَ كَفَرُوْا ؕ— وَاللّٰهُ اَشَدُّ بَاْسًا وَّاَشَدُّ تَنْكِیْلًا ۟
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൻ്റെ മാർഗത്തിൽ അവൻ്റെ വചനം ഉന്നതമാക്കുന്നതിനായി താങ്കൾ യുദ്ധം ചെയ്യുക. താങ്കൾക്ക് പുറമെയുള്ളവരെ കുറിച്ച് താങ്കൾ ചോദ്യം ചെയ്യപ്പെടുകയോ, അവരുടെ കാര്യം താങ്കളുടെ മേൽ ബാധ്യതയാക്കപ്പെടുകയോ ഇല്ല. കാരണം. താങ്കൾ സ്വയം യുദ്ധത്തിന് ഇറങ്ങുക എന്നതല്ലാതെ താങ്കളുടെ മേൽ ബാധ്യതയില്ല. അല്ലാഹുവിൽ വിശ്വസിച്ചവരെ യുദ്ധത്തിന് പ്രേരിപ്പിക്കുകയും, അതിന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. അല്ലാഹു താങ്കളുടെ യുദ്ധം മുഖേന (അല്ലാഹുവിനെ) നിഷേധിച്ചവരുടെ ശക്തിയെ തടുത്തു നിർത്തുന്നതാണ്. അല്ലാഹുവാണ് ഏറ്റവും ശക്തിയുള്ളവനും, കടുത്ത ശിക്ഷ നൽകുന്നവനും.
Esegesi in lingua araba:
مَنْ یَّشْفَعْ شَفَاعَةً حَسَنَةً یَّكُنْ لَّهٗ نَصِیْبٌ مِّنْهَا ۚ— وَمَنْ یَّشْفَعْ شَفَاعَةً سَیِّئَةً یَّكُنْ لَّهٗ كِفْلٌ مِّنْهَا ؕ— وَكَانَ اللّٰهُ عَلٰی كُلِّ شَیْءٍ مُّقِیْتًا ۟
ആരെങ്കിലും മറ്റൊരാൾക്ക് നന്മ ലഭിക്കാൻ പരിശ്രമിച്ചാൽ അവന് അതിൻ്റെ പ്രതിഫലത്തിൽ നിന്ന് ഒരു പങ്കുണ്ടായിരിക്കുന്നതാണ്. ആരെങ്കിലും മറ്റൊരാൾക്ക് തിന്മ വരുത്താൻ പരിശ്രമിച്ചാൽ അതിൻ്റെ പാപഭാരത്തിൽ നിന്നൊരു പങ്കും അവനുണ്ടായിരിക്കും. മനുഷ്യൻ പ്രവർത്തിക്കുന്നതിനെല്ലാം അല്ലാഹു സാക്ഷിയാണ്. അവരുടെ പ്രവർത്തനങ്ങൾക്ക് അവൻ പ്രതിഫലം നൽകുകയും ചെയ്യുന്നതാണ്. നിങ്ങളിൽ ആരെങ്കിലും ഒരു നന്മ നേടിയെടുക്കാനുള്ള കാരണമായി വർത്തിച്ചാൽ അവന് അതിൽ നിന്നൊരു പങ്കും വിഹിതവും ഉണ്ടായിരിക്കും. ആരെങ്കിലും തിന്മ വന്നുഭവിക്കാനുള്ള കാരണമായാണ് വർത്തിച്ചതെങ്കിൽ അതിൽ നിന്നൊരു പങ്കും അവന് ഉണ്ടായിരിക്കുന്നതാണ്.
Esegesi in lingua araba:
وَاِذَا حُیِّیْتُمْ بِتَحِیَّةٍ فَحَیُّوْا بِاَحْسَنَ مِنْهَاۤ اَوْ رُدُّوْهَا ؕ— اِنَّ اللّٰهَ كَانَ عَلٰی كُلِّ شَیْءٍ حَسِیْبًا ۟
ആരെങ്കിലും നിങ്ങളോട് സലാം പറഞ്ഞാൽ (അസ്സലാമു അലൈക്കും എന്ന് അഭിവാദ്യം ചെയ്താൽ) അവർ നിങ്ങളോട് ചെയ്തതിനെക്കാൾ നല്ല രൂപത്തിൽ ആ സലാം (വ അലൈക്കുമുസ്സലാം വ റഹ്മതുല്ലാഹി വ ബറകാതുഹു എന്ന് പറഞ്ഞു കൊണ്ട്) നിങ്ങൾ മടക്കുക. അതല്ലെങ്കിൽ അവർ പറഞ്ഞതിന് തുല്ല്യമായതെങ്കിലും പറയുക. ലഭിച്ചതിനേക്കാൾ നല്ല അഭിവാദ്യം തിരിച്ചു നൽകുന്നതാണ് കൂടുതൽ ഉത്തമം. തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം സൂക്ഷിച്ചു വെക്കുന്നവനാകുന്നു. എല്ലാവർക്കും അവരുടെ പ്രവർത്തനത്തിനുള്ള പ്രതിഫലം അവൻ നൽകുന്നതാണ്.
Esegesi in lingua araba:
Alcuni insegnamenti da trarre da questi versi sono:
• تدبر القرآن الكريم يورث اليقين بأنه تنزيل من الله؛ لسلامته من الاضطراب، ويظهر عظيم ما تضمنه من الأحكام.
• ഖുർആനിലെ ആയത്തുകളെ കുറിച്ച് ഉറ്റാലോചിക്കുന്നത് ഈ ഗ്രന്ഥം അല്ലാഹുവിൽ നിന്ന് തന്നെയുള്ളതാണെന്ന ദൃഢബോധ്യം നൽകുന്നതാണ്. കാരണം, ഖുർആൻ എല്ലാ നിലക്കും വൈരുദ്ധ്യങ്ങളിൽ നിന്ന് മുക്തമാണ്. അതിൽ അടങ്ങിയിട്ടുള്ള കൽപ്പനകളുടെ മഹത്വവും അക്കാര്യം അവന് ബോധ്യപ്പെടുത്തി നൽകുന്നതാണ്.

• لا يجوز نشر الأخبار التي تنشأ عنها زعزعة أمن المؤمنين، أو دبُّ الرعب بين صفوفهم.
• മുസ്ലിംകളുടെ നിർഭയത്വം തകരാറിലാക്കുകയോ, അവരുടെ ഇടയിൽ ഭയം അരിച്ചു കയറാൻ വഴിയൊരുക്കുകയോ ചെയ്യുന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് അനുവദനീയമല്ല.

• التحدث بقضايا المسلمين والشؤون العامة المتصلة بهم يجب أن يصدر من أهل العلم وأولي الأمر منهم.
• മുസ്ലിംകളുടെ കാര്യങ്ങളിൽ സംസാരിക്കുകയും, അവരുടെ പൊതുവിഷയങ്ങളിൽ ഇടപെടുകയും ചെയ്യുക എന്നത് അറിവും അധികാരവുമുള്ളവർ മാത്രം ചെയ്യേണ്ട കാര്യമാണ്.

• مشروعية الشفاعة الحسنة التي لا إثم فيها ولا اعتداء على حقوق الناس، وتحريم كل شفاعة فيها إثم أو اعتداء.
• തിന്മയോ ജനങ്ങളുടെ അവകാശങ്ങളിൽ കൈകടത്തലോ ഉണ്ടാക്കാത്ത നല്ല ശുപാർശകൾ ചെയ്യുന്നത് അനുവദനീയമാണ്. എന്നാൽ തിന്മയോ ജനങ്ങൾക്ക് അർഹതപ്പെട്ടതിൽ അതിക്രമമോ ഉണ്ടാക്കുന്ന ശുപാർശകൾ നിഷിദ്ധവുമാണ്.

 
Traduzione dei significati Sura: An-Nisâ’
Indice delle Sure Numero di pagina
 
Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano - Indice Traduzioni

Emesso dal Tafseer Center per gli Studi Coranici.

Chiudi