Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano * - Indice Traduzioni


Traduzione dei significati Versetto: (127) Sura: An-Nisâ’
وَیَسْتَفْتُوْنَكَ فِی النِّسَآءِ ؕ— قُلِ اللّٰهُ یُفْتِیْكُمْ فِیْهِنَّ ۙ— وَمَا یُتْلٰی عَلَیْكُمْ فِی الْكِتٰبِ فِیْ یَتٰمَی النِّسَآءِ الّٰتِیْ لَا تُؤْتُوْنَهُنَّ مَا كُتِبَ لَهُنَّ وَتَرْغَبُوْنَ اَنْ تَنْكِحُوْهُنَّ وَالْمُسْتَضْعَفِیْنَ مِنَ الْوِلْدَانِ ۙ— وَاَنْ تَقُوْمُوْا لِلْیَتٰمٰی بِالْقِسْطِ ؕ— وَمَا تَفْعَلُوْا مِنْ خَیْرٍ فَاِنَّ اللّٰهَ كَانَ بِهٖ عَلِیْمًا ۟
അല്ലാഹുവിൻ്റെ റസൂലേ! സ്ത്രീകളുടെ കാര്യത്തിൽ എന്താണ് അവരോടുള്ള ബാധ്യതകളെന്നും, അവരുടെ മേലുള്ള ബാധ്യതകളെന്തെല്ലാമാണെന്നും അവർ താങ്കളോട് മതവിധി ചോദിക്കുന്നു. പറയുക: നിങ്ങൾ ചോദിച്ചതിനെ കുറിച്ച് അല്ലാഹു നിങ്ങൾക്കിതാ വിശദീകരിച്ചു നൽകുന്നു. നിങ്ങളുടെ മേൽനോട്ടത്തിൽ കഴിയുന്ന അനാഥകളായ സ്ത്രീകളുടെ കാര്യത്തിൽ ഖുർആനിൽ നിങ്ങൾക്ക് പാരായണം ചെയ്തു കേൾപ്പിക്കപ്പെടുന്നതും അവനിതാ വിശദീകരിച്ചു നൽകുന്നു. അല്ലാഹു അവർക്ക് നിശ്ചയിച്ചു നൽകിയ മഹ്റോ (വിവാഹമൂല്യം) അനന്തരസ്വത്തോ അവർക്ക് നിങ്ങൾ നൽകുന്നില്ല. (സൗന്ദര്യം കുറവാണെങ്കിൽ) അവരെ വിവാഹം കഴിക്കാൻ നിങ്ങൾക്ക് താല്പര്യവുമില്ല. അവരുടെ സമ്പത്തിനോട് നിങ്ങൾക്ക് മോഹമുള്ളതിനാൽ മറ്റുള്ളവർക്ക് അവരെ വിവാഹം ചെയ്തുകൊടുക്കാതെ തടഞ്ഞു വെക്കുകയും ചെയ്യുന്നു. (അങ്ങനെയുള്ള സ്ത്രീകളുടെ കാര്യത്തിലുള്ള മതവിധി അല്ലാഹു നിങ്ങൾക്ക് വിശദീകരിച്ചു നൽകുന്നു.) നിരാലംബരായ ചെറിയ കുട്ടികളുടെ കാര്യത്തിൽ നിങ്ങൾക്ക് മേൽ ബാധ്യതയായിട്ടുള്ള കാര്യവും അല്ലാഹു നിങ്ങൾക്ക് വിശദീകരിച്ചു നൽകുന്നു. അതായത് അവരുടെ അനന്തര സ്വത്തിലെ അവകാശം നൽകുകയും, അവരുടെ സമ്പത്തിൽ അന്യായമായി കൈകടത്തരുതെന്നും (അല്ലാഹു നിങ്ങളോട് ഓർമ്മപ്പെടുത്തുന്നു). അനാഥരുടെ കാര്യത്തിൽ നീതിപൂർവ്വമായി -അവരുടെ ഐഹികവും പാരത്രികവുമായ നന്മ ഉദ്ദേശിച്ചു കൊണ്ട്- നിങ്ങൾ നിലകൊള്ളുക എന്നത് നിർബന്ധമാണെന്നും അവൻ ഓർമ്മപ്പെടുത്തുന്നു. അനാഥകൾക്ക് നിങ്ങൾ ചെയ്തു നൽകുന്ന ഏതൊരു നന്മയാകട്ടെ, അല്ലാഹു അതിനെ കുറിച്ച് നന്നായി അറിയുന്നവനാകുന്നു. അവക്കുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്.
Esegesi in lingua araba:
Alcuni insegnamenti da trarre da questi versi sono:
• ما عند الله من الثواب لا يُنال بمجرد الأماني والدعاوى، بل لا بد من الإيمان والعمل الصالح.
• അല്ലാഹുവിൻ്റെ അരികിലുള്ള പ്രതിഫലം കേവലം വ്യാമോഹങ്ങളോ അവകാശവാദങ്ങളോ കൊണ്ട് നേടിയെടുക്കാവുന്നതല്ല. മറിച്ച് അത് നേടിയെടുക്കാൻ (അല്ലാഹുവിലുള്ള) വിശ്വാസവും സൽകർമ്മങ്ങളും നിർബന്ധമായും വേണ്ടതുണ്ട്.

• الجزاء من جنس العمل، فمن يعمل سوءًا يُجْز به، ومن يعمل خيرًا يُجْز بأحسن منه.
• പ്രതിഫലം പ്രവർത്തനത്തിന് യോജിച്ച രൂപത്തിൽ തന്നെയായിരിക്കും. ആരെങ്കിലും ഒരു തിന്മ പ്രവർത്തിച്ചാൽ അതിനുള്ള പ്രതിഫലം അവന് നൽകപ്പെടുന്നതാണ്. ആരെങ്കിലും നന്മ പ്രവർത്തിച്ചാൽ അവന് അതിനേക്കാൾ നല്ലത് പ്രതിഫലമായി നൽകപ്പെടുന്നതാണ്.

• الإخلاص والاتباع هما مقياس قبول العمل عند الله تعالى.
• അല്ലാഹുവിന് മാത്രം നിഷ്കളങ്കമായി ഇബാദത്ത് ചെയ്യുകയും, അല്ലാഹുവിൻ്റെ റസൂലിനെ പിൻപറ്റുകയും ചെയ്യുക എന്നതാണ് അല്ലാഹുവിൻ്റെ അരികിൽ ഇബാദത്തുകൾ സ്വീകരിക്കപ്പെടാനുള്ള അളവുകോൽ.

• عَظّمَ الإسلام حقوق الفئات الضعيفة من النساء والصغار، فحرم الاعتداء عليهم، وأوجب رعاية مصالحهم في ضوء ما شرع.
• സ്ത്രീകളും കുട്ടികളും പോലുള്ള ദുർബല ജനവിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നത് ഇസ്ലാം ഗൗരവത്തിൽ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. അവരോട് അതിക്രമം ചെയ്യുന്നത് അല്ലാഹു നിഷിദ്ധമാക്കുകയും, ഇസ്ലാമിക നിയമങ്ങളുടെ വെളിച്ചത്തിൽ അവർക്ക് പ്രയോജനകരമായ നിലയിൽ അവരെ പരിചരിക്കുന്നത് നിർബന്ധമാക്കുകയും ചെയ്തു.

 
Traduzione dei significati Versetto: (127) Sura: An-Nisâ’
Indice delle Sure Numero di pagina
 
Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano - Indice Traduzioni

Traduzione in malayalam dell'Esegesi Abbreviata del Nobile Corano, edita da Tafseer Center for Quranic Studies

Chiudi