Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano * - Indice Traduzioni


Traduzione dei significati Versetto: (13) Sura: An-Nisâ’
تِلْكَ حُدُوْدُ اللّٰهِ ؕ— وَمَنْ یُّطِعِ اللّٰهَ وَرَسُوْلَهٗ یُدْخِلْهُ جَنّٰتٍ تَجْرِیْ مِنْ تَحْتِهَا الْاَنْهٰرُ خٰلِدِیْنَ فِیْهَا ؕ— وَذٰلِكَ الْفَوْزُ الْعَظِیْمُ ۟
അനാഥകളുടെയും മറ്റും കാര്യത്തിൽ പറയപ്പെട്ട ഈ വിധിവിലക്കുകൾ അല്ലാഹുവിൻ്റെ മതനിയമങ്ങളാകുന്നു. അവൻ തൻ്റെ അടിമകൾ പ്രാവർത്തികമാക്കുന്നതിനായി അവ നിയമമാക്കിയിരിക്കുന്നു. ആരെങ്കിലും അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും (അല്ലാഹുവിൻ്റെ) കൽപ്പനകൾ പാലിച്ചു കൊണ്ടും അവൻ വിലക്കിയവ ഉപേക്ഷിച്ചുകൊണ്ടും അനുസരിച്ചാൽ അല്ലാഹു അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്. അതിലെ കൊട്ടാരങ്ങളുടെ താഴ്ഭാഗത്ത് കൂടെ അരുവികളൊഴുകുന്നു. എന്നെന്നും അവർ അതിൽ ശാശ്വതവാസികളായിരിക്കും. ഒരിക്കലും അവർ നശിച്ചു പോകുന്നതല്ല. അല്ലാഹുവിൽ നിന്നുള്ള ഈ പ്രതിഫലം; അതാകുന്നു ഒരു വിജയവും സമാനമാകാത്ത തരത്തിലുള്ള മഹത്തരമായ വിജയം.
Esegesi in lingua araba:
Alcuni insegnamenti da trarre da questi versi sono:
• لا تقسم الأموال بين الورثة حتى يقضى ما على الميت من دين، ويخرج منها وصيته التي لا يجوز أن تتجاوز ثلث ماله.
• മരിച്ച വ്യക്തിയുടെ മേലുള്ള കടം കൊടുത്തു തീർക്കുകയും, തൻ്റെ സമ്പത്തിൻ്റെ മൂന്നിലൊന്നിൽ അധികരിക്കാത്ത അദ്ദേഹത്തിൻ്റെ വസ്വിയ്യത്ത് നടപ്പിലാക്കുകയും ചെയ്യാതെ അനന്തരസ്വത്ത് വീതിക്കാൻ പാടില്ല.

• التحذير من التهاون في قسمة المواريث؛ لأنها عهد الله ووصيته لعباده المؤمنين؛ فلا يجوز تركها أو التهاون فيها.
• അനന്തരസ്വത്ത് വിഹിതം വെക്കുന്നതിലുള്ള അശ്രദ്ധയെ ഈ ആയത്തുകൾ ശക്തമായി താക്കീത് ചെയ്യുന്നു. കാരണം, ഈ വിധിവിലക്കുകൾ അല്ലാഹുവിൽ നിന്നുള്ള കരാറും, അവൻ്റെ വിശ്വാസികളായ ദാസന്മാരോടുള്ള നിർദേശവുമാണ്. അതിനാൽ അത് ഉപേക്ഷിക്കുകയോ, അതിൽ ഉദാസീനത കാണിക്കുകയോ ചെയ്യുന്നത് അനുവദനീയമല്ല.

• من علامات الإيمان امتثال أوامر الله، وتعظيم نواهيه، والوقوف عند حدوده.
• അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും, അവൻ നിഷിദ്ധമാക്കിയതിനെ ഗൗരവത്തോടെ കാണുകയും, അല്ലാഹുവിൻ്റെ വിധിവിലക്കുകൾ പാലിക്കുകയും ചെയ്യുക എന്നത് അല്ലാഹുവിലുള്ള വിശ്വാസത്തിൻ്റെ അടയാളത്തിൽ പെട്ടതാണ്.

• من عدل الله تعالى وحكمته أن من أطاعه وعده بأعظم الثواب، ومن عصاه وتعدى حدوده توعده بأعظم العقاب.
• അല്ലാഹുവിനെ അനുസരിച്ചവർക്ക് അവൻ ഏറ്റവും മഹത്തരമായ പ്രതിഫലം വാഗ്ദാനം ചെയ്തുവെന്നതും, അവനെ ധിക്കരിക്കുകയും അവൻ്റെ വിധിവിലക്കുകൾ ലംഘിക്കുകയും ചെയ്തവർക്ക് ഏറ്റവും കടുത്ത ശിക്ഷ താക്കീത് നൽകുകയും ചെയ്തു എന്നത് അല്ലാഹുവിൻ്റെ നീതിയുടെയും അവൻ്റെ യുക്തിയുടെയും ഭാഗമാണ്.

 
Traduzione dei significati Versetto: (13) Sura: An-Nisâ’
Indice delle Sure Numero di pagina
 
Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano - Indice Traduzioni

Traduzione in malayalam dell'Esegesi Abbreviata del Nobile Corano, edita da Tafseer Center for Quranic Studies

Chiudi