Check out the new design

Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano * - Indice Traduzioni


Traduzione dei significati Sura: Al-Fath   Versetto:
قُلْ لِّلْمُخَلَّفِیْنَ مِنَ الْاَعْرَابِ سَتُدْعَوْنَ اِلٰی قَوْمٍ اُولِیْ بَاْسٍ شَدِیْدٍ تُقَاتِلُوْنَهُمْ اَوْ یُسْلِمُوْنَ ۚ— فَاِنْ تُطِیْعُوْا یُؤْتِكُمُ اللّٰهُ اَجْرًا حَسَنًا ۚ— وَاِنْ تَتَوَلَّوْا كَمَا تَوَلَّیْتُمْ مِّنْ قَبْلُ یُعَذِّبْكُمْ عَذَابًا اَلِیْمًا ۟
അല്ലാഹുവിൻ്റെ റസൂലേ! നിന്നോടൊപ്പം മക്കയിലേക്ക് പുറപ്പെടുന്നതിൽ നിന്ന് പിന്തിനിന്ന ഗ്രാമീണ അറബികളോട് - ഒരു പരീക്ഷണമെന്ന നിലക്ക് - നീ ചോദിക്കുക: കനത്ത അക്രമണശേഷിയുള്ള ഒരു ജനതയോട് യുദ്ധം ചെയ്യാൻ നിങ്ങൾ ക്ഷണിക്കപ്പെടുന്നതാണ്. അല്ലാഹുവിൻ്റെ മാർഗത്തിൽ അവരുമായി നിങ്ങൾ യുദ്ധം ചെയ്യും, അല്ലെങ്കിൽ യുദ്ധമില്ലാതെ അവർ ഇസ്ലാമിൽ പ്രവേശിക്കും. അല്ലാഹു നിങ്ങളെ ക്ഷണിക്കുന്ന ഈ യുദ്ധത്തിൻ്റെ വിഷയത്തിൽ അവനെ നിങ്ങൾ അനുസരിച്ചാൽ, ഉത്തമമായ പ്രതിഫലം - സ്വർഗം - അവൻ നിങ്ങൾക്ക് നൽകും. മക്കയിലേക്ക് നബി -ﷺ- യോടൊപ്പം പുറപ്പെടാതെ പിന്തിനിന്നതു പോലെ, ഇത്തവണയും നിങ്ങൾ പിന്തിനിന്നാൽ, വേദനയേറിയ ശിക്ഷ അവൻ നിങ്ങൾക്ക് നൽകുന്നതാണ്.
Esegesi in lingua araba:
لَیْسَ عَلَی الْاَعْمٰی حَرَجٌ وَّلَا عَلَی الْاَعْرَجِ حَرَجٌ وَّلَا عَلَی الْمَرِیْضِ حَرَجٌ ؕ— وَمَنْ یُّطِعِ اللّٰهَ وَرَسُوْلَهٗ یُدْخِلْهُ جَنّٰتٍ تَجْرِیْ مِنْ تَحْتِهَا الْاَنْهٰرُ ۚ— وَمَنْ یَّتَوَلَّ یُعَذِّبْهُ عَذَابًا اَلِیْمًا ۟۠
അന്ധതയോ, മുടന്തോ, രോഗമോ കാരണത്താൽ അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് യുദ്ധം ചെയ്യുന്നതിൽ നിന്ന് ഒഴിഞ്ഞു നിന്നവർക്ക് മേൽ യാതൊരു തെറ്റുമില്ല. ആരെങ്കിലും അല്ലാഹുവിനെയും അവൻ്റെ ദൂതനെയും അനുസരിച്ചാൽ അവരെ കൊട്ടാരങ്ങൾക്കും വൃക്ഷങ്ങൾക്കും താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്ന സ്വർഗത്തോപ്പുകളിൽ അവൻ പ്രവേശിപ്പിക്കുന്നതാണ്. എന്നാൽ ആരെങ്കിലും അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നതിൽ നിന്ന് പിന്തിരിഞ്ഞാൽ അവർക്ക് വേദനയേറിയ ശിക്ഷ അവൻ നൽകുന്നതാണ്.
Esegesi in lingua araba:
لَقَدْ رَضِیَ اللّٰهُ عَنِ الْمُؤْمِنِیْنَ اِذْ یُبَایِعُوْنَكَ تَحْتَ الشَّجَرَةِ فَعَلِمَ مَا فِیْ قُلُوْبِهِمْ فَاَنْزَلَ السَّكِیْنَةَ عَلَیْهِمْ وَاَثَابَهُمْ فَتْحًا قَرِیْبًا ۟ۙ
(ഇസ്ലാമിൽ) വിശ്വസിച്ച (സ്വഹാബികൾ) ആ മരത്തിന് താഴെ വെച്ച് നീയുമായി 'ബൈഅത്തു രിദ്വ്വാൻ' ഉടമ്പടിയിൽ ഏർപ്പെടുന്ന വേളയിൽ അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ള വിശ്വാസവും നിഷ്കളങ്കതയും സത്യസന്ധതയും അവൻ അറിഞ്ഞിരിക്കുന്നു. അപ്പോൾ അവരുടെ ഹൃദയങ്ങളിലേക്ക് അവൻ മനശാന്തി ഇറക്കി നൽകി. മക്കയിൽ പ്രവേശിക്കാൻ സാധിക്കാതെ മടങ്ങേണ്ടി വന്നതിന് പകരമായി, സമീപസ്ഥമായ ഒരു വിജയം -ഖൈബറിലെ വിജയം- അവർക്കവൻ പ്രതിഫലമായി നൽകുകയും ചെയ്തു.
Esegesi in lingua araba:
وَّمَغَانِمَ كَثِیْرَةً یَّاْخُذُوْنَهَا ؕ— وَكَانَ اللّٰهُ عَزِیْزًا حَكِیْمًا ۟
ഖൈബറിൽ നിന്ന് പിടിച്ചെടുക്കാൻ അനേകം യുദ്ധാർജ്ജിത സ്വത്തുകളും അവൻ അവർക്ക് നൽകി. അല്ലാഹു അങ്ങേയറ്റം പ്രതാപിയായ 'അസീസാ'കുന്നു; അവനെ ഒരാൾക്കും പരാജയപ്പെടുത്തുക സാധ്യമല്ല. തൻ്റെ സൃഷ്ടിപ്പിലും വിധിനിർണ്ണയത്തിലും നിയന്ത്രണത്തിലും ഏറ്റവും യുക്തമായത് പ്രവർത്തിക്കുന്ന 'ഹകീമു'മാകുന്നു.
Esegesi in lingua araba:
وَعَدَكُمُ اللّٰهُ مَغَانِمَ كَثِیْرَةً تَاْخُذُوْنَهَا فَعَجَّلَ لَكُمْ هٰذِهٖ وَكَفَّ اَیْدِیَ النَّاسِ عَنْكُمْ ۚ— وَلِتَكُوْنَ اٰیَةً لِّلْمُؤْمِنِیْنَ وَیَهْدِیَكُمْ صِرَاطًا مُّسْتَقِیْمًا ۟ۙ
(ഇസ്ലാമിൽ) വിശ്വസിച്ചവരേ! ഭാവിയിൽ നിങ്ങൾക്ക് ഇസ്ലാമിൻ്റെ വിജയങ്ങളിൽ നേടാനുള്ള അനേകം യുദ്ധാർജ്ജിത സ്വത്തുകൾ അല്ലാഹു നിങ്ങൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്നു. ഖൈബറിലെ യുദ്ധാർജ്ജിത സ്വത്തുകൾ അവൻ നിങ്ങൾക്ക് നേരത്തെ തന്നെ തന്നിരിക്കുന്നു. നിങ്ങൾക്ക് പിന്നിൽ, നിങ്ങളുടെ കുടുംബങ്ങളെ അക്രമിക്കാൻ യഹൂദർ തുനിഞ്ഞപ്പോൾ അവരുടെ കൈകളെ അവൻ തടഞ്ഞു വെക്കുകയും ചെയ്തു. നിങ്ങൾക്ക് നേരത്തെ ലഭിച്ചിരിക്കുന്ന ഈ യുദ്ധാർജ്ജിത സ്വത്തുകൾ അല്ലാഹു നിങ്ങളെ സഹായിക്കുകയും, നിങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുമെന്നതിനുള്ള ഒരു ദൃഷ്ടാന്തമായി മാറുന്നതിനും, വക്രതയില്ലാത്ത നേരായ മാർഗത്തിലേക്ക് അല്ലാഹു നിങ്ങൾക്ക് മാർഗദർശനം നൽകുന്നതിനുമത്രെ അത്.
Esegesi in lingua araba:
وَّاُخْرٰی لَمْ تَقْدِرُوْا عَلَیْهَا قَدْ اَحَاطَ اللّٰهُ بِهَا ؕ— وَكَانَ اللّٰهُ عَلٰی كُلِّ شَیْءٍ قَدِیْرًا ۟
അതോടൊപ്പം അല്ലാഹു നിങ്ങൾക്ക് ഇപ്പോൾ ലഭിച്ചിട്ടില്ലാത്ത, അനേകം യുദ്ധാർജ്ജിത സ്വത്തുകൾ വേറെയും വാഗ്ദാനം നൽകിയിരിക്കുന്നു. അല്ലാഹു മാത്രമാണ് (അത് നിങ്ങൾക്ക് നൽകാൻ) കഴിയുന്നവൻ. അവൻ്റെ പക്കൽ മാത്രമാണ് അതിനെ കുറിച്ചുള്ള അറിവും, അതിൻ്റെ നിയന്ത്രണവും ഉള്ളത്. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനായിരിക്കുന്നു; അവന് യാതൊന്നും തന്നെ അസാധ്യമാവുകയില്ല.
Esegesi in lingua araba:
وَلَوْ قَاتَلَكُمُ الَّذِیْنَ كَفَرُوْا لَوَلَّوُا الْاَدْبَارَ ثُمَّ لَا یَجِدُوْنَ وَلِیًّا وَّلَا نَصِیْرًا ۟
(ഇസ്ലാമിൽ) വിശ്വസിച്ചവരേ! അല്ലാഹുവിലും റസൂലിലും അവിശ്വസിച്ചവർ നിങ്ങളോട് യുദ്ധം ചെയ്താൽ തന്നെയും അവർ നിങ്ങൾക്ക് മുന്നിൽ പരാജിതരായി തിരിഞ്ഞോടുന്നതാണ്. ശേഷം അവരെ സഹായിക്കാൻ അവർക്കൊരു രക്ഷാധികാരിയെ നിങ്ങൾക്ക് കാണാൻ കഴിയില്ല. നിങ്ങളോട് യുദ്ധം ചെയ്യാൻ അവരെ സഹായിക്കുന്ന ഒരു സഹായിയെയും അവർ കണ്ടെത്തുകയുമില്ല.
Esegesi in lingua araba:
سُنَّةَ اللّٰهِ الَّتِیْ قَدْ خَلَتْ مِنْ قَبْلُ ۖۚ— وَلَنْ تَجِدَ لِسُنَّةِ اللّٰهِ تَبْدِیْلًا ۟
(ഇസ്ലാമിൽ) വിശ്വസിച്ചവർക്ക് വിജയവും, അതിനെ നിഷേധിച്ചവർക്ക് തകർച്ചയുമുണ്ടാവുക എന്നത് എല്ലായിടങ്ങളിലും എല്ലാ കാലഘട്ടത്തിലും ഒരു പോലെ സംഭവിക്കുന്നതാണ്. ഈ നിഷേധികൾക്ക് മുൻപ് കഴിഞ്ഞു പോയ സമുദായങ്ങളിലെല്ലാം നടപ്പാക്കപ്പെട്ട, അല്ലാഹുവിൻ്റെ ചര്യയാണ് അത്. അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൻ്റെ നടപടി ക്രമത്തിന് യാതൊരു ഭേദഗതിയും താങ്കൾ കാണുകയില്ല.
Esegesi in lingua araba:
Alcuni insegnamenti da trarre da questi versi sono:
• إخبار القرآن بمغيبات تحققت فيما بعد - مثل الفتوح الإسلامية - دليل قاطع على أن القرآن الكريم من عند الله.
* വിശുദ്ധ ഖുർആനിൻ്റെ അവതരണ ശേഷം സംഭവിച്ച അനേകം ഇസ്ലാമിക വിജയങ്ങളെ കുറിച്ചുള്ള ഖുർആനിൻ്റെ പ്രവചനം ഇത് ലോകങ്ങളുടെ സ്രഷ്ടാവായ അല്ലാഹുവിൽ നിന്ന് തന്നെയുള്ളതാണെന്നതിന് ഖണ്ഡിതമായ തെളിവാണ്.

• تقوم أحكام الشريعة على الرفق واليسر.
* ഇസ്ലാമിക നിയമങ്ങൾ അനുകമ്പയുടെയും എളുപ്പത്തിൻറെയും അടിത്തറയിലാണ് നിലകൊള്ളുന്നത്.

• جزاء أهل بيعة الرضوان منه ما هو معجل، ومنه ما هو مدَّخر لهم في الآخرة.
* 'ബൈഅത്തു രിദ്വ്വാനിൽ' പങ്കെടുത്തവർക്കുള്ള പ്രതിഫലത്തിൽ ചിലത് നേരത്തെ ലഭിച്ചിട്ടുണ്ട്. പരലോകത്തേക്കായി മാറ്റി വെക്കപ്പെട്ട പ്രതിഫലം ഇനി വേറെയുമുണ്ട്.

• غلبة الحق وأهله على الباطل وأهله سُنَّة إلهية.
* സത്യവും അതിൻ്റെ വക്താക്കളും അസത്യത്തിനും അതിൻ്റെ കൂട്ടാളികൾക്കും മേൽ വിജയം നേടുമെന്നത് അല്ലാഹുവിൻ്റെ മാറ്റം വരാത്ത നടപടിക്രമത്തിൽ പെട്ടതാണ്.

 
Traduzione dei significati Sura: Al-Fath
Indice delle Sure Numero di pagina
 
Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano - Indice Traduzioni

Emesso dal Tafseer Center per gli Studi Coranici.

Chiudi