Check out the new design

Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano * - Indice Traduzioni


Traduzione dei significati Versetto: (12) Sura: Al-Mâ’idah
وَلَقَدْ اَخَذَ اللّٰهُ مِیْثَاقَ بَنِیْۤ اِسْرَآءِیْلَ ۚ— وَبَعَثْنَا مِنْهُمُ اثْنَیْ عَشَرَ نَقِیْبًا ؕ— وَقَالَ اللّٰهُ اِنِّیْ مَعَكُمْ ؕ— لَىِٕنْ اَقَمْتُمُ الصَّلٰوةَ وَاٰتَیْتُمُ الزَّكٰوةَ وَاٰمَنْتُمْ بِرُسُلِیْ وَعَزَّرْتُمُوْهُمْ وَاَقْرَضْتُمُ اللّٰهَ قَرْضًا حَسَنًا لَّاُكَفِّرَنَّ عَنْكُمْ سَیِّاٰتِكُمْ وَلَاُدْخِلَنَّكُمْ جَنّٰتٍ تَجْرِیْ مِنْ تَحْتِهَا الْاَنْهٰرُ ۚ— فَمَنْ كَفَرَ بَعْدَ ذٰلِكَ مِنْكُمْ فَقَدْ ضَلَّ سَوَآءَ السَّبِیْلِ ۟
ഇസ്രാഈൽ സന്തതികളിൽ നിന്ന് അല്ലാഹു വളരെ ഗൗരവകരമായ ഒരു കരാർ എടുത്തിരിക്കുന്നു. അതിനെ കുറിച്ചുള്ള പരാമർശം വഴിയെ വരുന്നതാണ്. അവർക്ക് മേൽ പന്ത്രണ്ട് നേതാക്കന്മാരെ അവൻ നിശ്ചയിക്കുകയും ചെയ്തു. ഓരോ നേതാവും തൻ്റെ കീഴിലുള്ളവരെ നിരീക്ഷിക്കുന്നതായിരിക്കും. അല്ലാഹു ഇസ്രാഈൽ സന്തതികളോട് പറയുകയും ചെയ്തു: നിസ്കാരം അതിൻ്റെ പരിപൂർണ്ണമായ നിലക്ക് നിങ്ങൾ നിർവ്വഹിക്കുകയും, നിങ്ങളുടെ സമ്പത്തിലെ സകാത്ത് നൽകുകയും, എൻ്റെ എല്ലാ ദൂതന്മാരെയും -ആർക്കുമിടയിൽ ഒരു വേർതിരിവുമില്ലാതെ- സത്യപ്പെടുത്തുകയും, അവരെ ആദരിക്കുകയും സഹായിക്കുകയും, നന്മയുടെ വഴികളിൽ ദാനം ചെയ്യുകയുമാണെങ്കിൽ നിങ്ങളെ സഹായിച്ചും പിന്തുണച്ചും ഞാൻ നിങ്ങളോടൊപ്പമുണ്ടായിരിക്കും. ഈ കാര്യങ്ങളെല്ലാം നിങ്ങൾ നിലനിർത്തുകയാണെങ്കിൽ നിങ്ങൾ ചെയ്തു പോയ തെറ്റുകൾ ഞാൻ ഉറപ്പായും നിങ്ങൾക്ക് പൊറുത്തു തരികയും, ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നിങ്ങളെ ഞാൻ കൊട്ടാരങ്ങൾക്ക് താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്ന സ്വർഗങ്ങളിൽ പ്രവേശിപ്പിക്കുക തന്നെ ചെയ്യുന്നതുമാണ്. ഈ ബലവത്തായ കരാർ സ്വീകരിച്ചതിന് ശേഷം ആരെങ്കിലും (അല്ലാഹുവിനെ) നിഷേധിക്കുകയാണെങ്കിൽ അവൻ ബോധപൂർവ്വം അറിഞ്ഞു കൊണ്ട് സത്യത്തിൻ്റെ മാർഗത്തിൽ നിന്ന് തിരിഞ്ഞു കളഞ്ഞിരിക്കുന്നു.
Esegesi in lingua araba:
Alcuni insegnamenti da trarre da questi versi sono:
• من عظيم إنعام الله عز وجل على النبي عليه الصلاة والسلام وأصحابه أن حماهم وكف عنهم أيدي أهل الكفر وضررهم.
• നബി -ﷺ- യോടും അവിടുത്തെ അനുചരന്മാരോടുമുള്ള അല്ലാഹുവിൻ്റെ മഹത്തരമായ അനുഗ്രഹത്തിൽ പെട്ടതാണ് അവരെ അവൻ സംരക്ഷിക്കുകയും, മതനിഷേധികളുടെ കൈകളും ഉപദ്രവങ്ങളും അവരിൽ നിന്ന് തടുത്തു നിർത്തുകയും ചെയ്തുവെന്നത്.

• أن الإيمان بالرسل ونصرتهم وإقامة الصلاة وإيتاء الزكاة على الوجه المطلوب، سببٌ عظيم لحصول معية الله تعالى وحدوث أسباب النصرة والتمكين والمغفرة ودخول الجنة.
• അല്ലാഹുവിൻ്റെ ദൂതന്മാരിൽ വിശ്വസിക്കുകയും, അവരെ സഹായിക്കുകയും, പരിപൂർണ്ണമായ രൂപത്തിൽ നിസ്കാരം നിലനിർത്തുകയും സകാത്ത് നൽകുകയും ചെയ്യുന്നത് അല്ലാഹു ഒപ്പമുണ്ടാകാനുള്ള മഹത്തരമായ കാരണങ്ങളിൽ പെട്ടതാണ്. വിജയത്തിൻ്റെയും അധികാരത്തിൻ്റെയും (അല്ലാഹുവിങ്കൽ നിന്നുള്ള) പാപമോചനത്തിൻ്റെയും സ്വർഗപ്രവേശനത്തിൻ്റെയും കാരണങ്ങളിൽ പെട്ടതാണ് അത്.

• نقض المواثيق الملزمة بطاعة الرسل سبب لغلظة القلوب وقساوتها.
• അല്ലാഹുവിൻ്റെ ദൂതന്മാരെ അനുസരിക്കുക എന്ന ബലവത്തായ കരാർ ലംഘിക്കുന്നത് ഹൃദയകാഠിന്യത്തിനും പരുഷതക്കും കാരണമാകും.

• ذم مسالك اليهود في تحريف ما أنزل الله إليهم من كتب سماوية.
• അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥങ്ങൾ തിരുത്തിയെഴുതുക എന്ന യഹൂദരുടെ രീതിയോടുള്ള കടുത്ത ആക്ഷേപം.

 
Traduzione dei significati Versetto: (12) Sura: Al-Mâ’idah
Indice delle Sure Numero di pagina
 
Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano - Indice Traduzioni

Emesso dal Tafseer Center per gli Studi Coranici.

Chiudi