Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano * - Indice Traduzioni


Traduzione dei significati Versetto: (28) Sura: At-Tûr
اِنَّا كُنَّا مِنْ قَبْلُ نَدْعُوْهُ ؕ— اِنَّهٗ هُوَ الْبَرُّ الرَّحِیْمُ ۟۠
തീർച്ചയായും നാം നമ്മുടെ ഇഹലോക ജീവിതത്തിൽ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരായിരുന്നു. നരകശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ അവനോട് നാം പ്രാർത്ഥിക്കാറുമുണ്ടായിരുന്നു. തീർച്ചയായും അല്ലാഹു തൻ്റെ അടിമകൾക്ക് നൽകിയ വാഗ്ദാനത്തിൽ സത്യസന്ധത പാലിക്കുന്നവനും നന്മ പുലർത്തുന്നവനും, അവരോട് അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനുമാകുന്നു. (ഇസ്ലാമിൽ) വിശ്വസിക്കാൻ നമുക്ക് അവൻ മാർഗദർശനം നൽകിയതും, നമ്മെ സ്വർഗത്തിൽ പ്രവേശിപ്പിച്ചതും, നരകത്തിൽ നിന്ന് അകറ്റിയതുമെല്ലാം അവൻ്റെ നന്മയും കാരുണ്യവും തന്നെ.
Esegesi in lingua araba:
Alcuni insegnamenti da trarre da questi versi sono:
• الجمع بين الآباء والأبناء في الجنة في منزلة واحدة وإن قصر عمل بعضهم إكرامًا لهم جميعًا حتى تتم الفرحة.
* മാതാപിതാക്കളെയും അവരുടെ സന്താനങ്ങളെയും സ്വർഗത്തിൽ ഒരു പദവിയിൽ അല്ലാഹു ഒരുമിപ്പിക്കും. അവരിൽ ചിലരുടെ പ്രവർത്തനങ്ങൾ മറ്റുള്ളവരുടെ പദവിയിൽ എത്തിയില്ലെങ്കിലും, അവർക്ക് പരിപൂർണ്ണ സന്തോഷം നൽകുന്നതിനായി അല്ലാഹു ആദരവെന്നോണം അത് നൽകും.

• خمر الآخرة لا يترتب على شربها مكروه.
* പരലോകത്ത് ലഭിക്കുന്ന മദ്യം കുടിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമോ ബുദ്ധിമുണ്ടോ ഉണ്ടാവുകയില്ല.

• من خاف من ربه في دنياه أمّنه في آخرته.
* ആരെങ്കിലും തൻ്റെ ഇഹലോക ജീവിതത്തിൽ അല്ലാഹുവിനെ ഭയപ്പെട്ട് ജീവിച്ചാൽ അവന് പരലോകത്ത് അല്ലാഹു നിർഭയത്വം നൽകും.

 
Traduzione dei significati Versetto: (28) Sura: At-Tûr
Indice delle Sure Numero di pagina
 
Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano - Indice Traduzioni

Traduzione in malayalam dell'Esegesi Abbreviata del Nobile Corano, edita da Tafseer Center for Quranic Studies

Chiudi