Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano * - Indice Traduzioni


Traduzione dei significati Versetto: (121) Sura: Al-An‘âm
وَلَا تَاْكُلُوْا مِمَّا لَمْ یُذْكَرِ اسْمُ اللّٰهِ عَلَیْهِ وَاِنَّهٗ لَفِسْقٌ ؕ— وَاِنَّ الشَّیٰطِیْنَ لَیُوْحُوْنَ اِلٰۤی اَوْلِیٰٓـِٕهِمْ لِیُجَادِلُوْكُمْ ۚ— وَاِنْ اَطَعْتُمُوْهُمْ اِنَّكُمْ لَمُشْرِكُوْنَ ۟۠
മുസ്ലിംകളേ! അല്ലാഹുവിൻ്റെ നാമം ഉച്ചരിക്കപ്പെടാത്തവ നിങ്ങൾ ഭക്ഷിക്കരുത്. അല്ലാഹുവല്ലാത്തവരുടെ പേർ ഉച്ചരിക്കപ്പെട്ടവയോ (ഒരു പേരും) ഉച്ചരിക്കപ്പെടാത്തവയോ ആകട്ടെ; (അവ നിങ്ങൾ ഭക്ഷിക്കരുത്). അതിൽ നിന്ന് ഭക്ഷിക്കുന്നത് അല്ലാഹുവിനെ ധിക്കരിച്ചു കൊണ്ട് തിന്മ പ്രവർത്തിക്കലാകുന്നു. തീർച്ചയായും ശവം ഭക്ഷിപ്പിക്കുന്ന വിഷയത്തിൽ നിങ്ങളോട് തർക്കിക്കുന്നതിനായി പിശാചുക്കൾ തങ്ങളുടെ മിത്രങ്ങളുടെ മനസ്സുകളിൽ ആശയക്കുഴപ്പങ്ങൾ ഇട്ടുകൊടുത്തു കൊണ്ടിരിക്കും. മുസ്ലിംകളേ! ശവം ഭക്ഷിക്കുന്നത് അനുവദനീയമാക്കുന്നതിനായി അവർ ഇട്ടുതരുന്ന ആശയക്കുഴപ്പങ്ങളിൽ നിങ്ങൾ അവരെ അനുസരിച്ചാൽ അല്ലാഹുവിനെ പങ്കുചേർക്കുന്നതിൽ നിങ്ങളും അവരും ഒരേ പോലെയാകുന്നതാണ്.
Esegesi in lingua araba:
Alcuni insegnamenti da trarre da questi versi sono:
• الأصل في الأشياء والأطعمة الإباحة، وأنه إذا لم يرد الشرع بتحريم شيء منها فإنه باق على الإباحة.
• ഭൗതികവിഭവങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും കാര്യത്തിലുള്ള അടിസ്ഥാനം അവയെല്ലാം അനുവദനീയമാണെന്നതാണ്. ഇസ്ലാമിക നിയമങ്ങളിൽ അവ നിഷിദ്ധമാണെന്ന് അറിയിക്കുന്ന തെളിവ് വരാത്തിടത്തോളം അവ അനുവദനീയമായിരിക്കും.

• كل من تكلم في الدين بما لا يعلمه، أو دعا الناس إلى شيء لا يعلم أنه حق أو باطل، فهو معتدٍ ظالم لنفسه وللناس، وكذلك كل من أفتى وليس هو بكفء للإفتاء.
• തനിക്ക് അറിയാത്ത ഒരു കാര്യം ദീനിൽ സംസാരിക്കുകയോ, ശരിയാണെന്നോ തെറ്റാണെന്നോ വ്യക്തമായ ബോധ്യമില്ലാത്തതിലേക്ക് ജനങ്ങളെ ക്ഷണിക്കുകയോ ചെയ്തവൻ അതിരുവിട്ടവനും, സ്വന്തത്തോടും ജനങ്ങളോടും അക്രമം പ്രവർത്തിച്ചവനുമാകുന്നു. ജനങ്ങൾക്ക് ഫത്'വ നൽകാൻ ശേഷിയില്ലാതെ അതിന് മുതിർന്ന എല്ലാവരും അപ്രകാരം തന്നെ.

• منفعة المؤمن ليست مقتصرة على نفسه، بل مُتَعدِّية لغيره من الناس.
• (അല്ലാഹുവിൽ) വിശ്വസിച്ച ഒരാളുടെ നന്മകൾ അവനിൽ മാത്രം ഒതുങ്ങുന്നതല്ല; മറിച്ച് അത് മറ്റു ജനങ്ങളിലേക്ക് കൂടി പരന്നൊഴുകുന്നതാണ്.

 
Traduzione dei significati Versetto: (121) Sura: Al-An‘âm
Indice delle Sure Numero di pagina
 
Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano - Indice Traduzioni

Traduzione in malayalam dell'Esegesi Abbreviata del Nobile Corano, edita da Tafseer Center for Quranic Studies

Chiudi