Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano * - Indice Traduzioni


Traduzione dei significati Versetto: (160) Sura: Al-An‘âm
مَنْ جَآءَ بِالْحَسَنَةِ فَلَهٗ عَشْرُ اَمْثَالِهَا ۚ— وَمَنْ جَآءَ بِالسَّیِّئَةِ فَلَا یُجْزٰۤی اِلَّا مِثْلَهَا وَهُمْ لَا یُظْلَمُوْنَ ۟
(അല്ലാഹുവിൽ) വിശ്വസിച്ചവരിൽ പെട്ട ആരെങ്കിലും ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ഒരു നന്മയുമായി വന്നാൽ അല്ലാഹു അവന് പത്ത് നന്മകൾ ഇരട്ടിയായി നൽകും. ആരെങ്കിലും ഒരു തിന്മയുമായി വന്നാൽ അതിൻ്റെ ഗൗരവവും നിസ്സാരതയും പരിഗണിച്ചു കൊണ്ടുള്ള തുല്യമായ ശിക്ഷ മാത്രമേ അവന് നൽകപ്പെടുകയുള്ളൂ. അതിനെക്കാൾ കൂടുതൽ ഒന്നും നൽകപ്പെടുകയില്ല. നന്മകളുടെ പ്രതിഫലം കുറച്ചു കൊണ്ടോ, തിന്മകളുടെ ശിക്ഷ വർദ്ധിപ്പിച്ചു കൊണ്ടോ അവരോട് അനീതി ചെയ്യപ്പെടുന്നതുമല്ല.
Esegesi in lingua araba:
Alcuni insegnamenti da trarre da questi versi sono:
• أن الدين يأمر بالاجتماع والائتلاف، وينهى عن التفرق والاختلاف.
• ഇസ്ലാം ഐക്യപ്പെടാനും ഒരുമിക്കാനുമാണ് കൽപ്പിക്കുന്നത്. ഭിന്നിപ്പും അഭിപ്രായഭിന്നതകളും ഇസ്ലാം നിരോധിക്കുകയാണ് ചെയ്യുന്നത്.

• من تمام عدله تعالى وإحسانه أنه يجازي بالسيئة مثلها، وبالحسنة عشرة أمثالها، وهذا أقل ما يكون من التضعيف.
• അല്ലാഹുവിൻ്റെ നീതിയുടെയും അനുഗ്രഹത്തിൻ്റെയും പരിപൂർണ്ണതയിൽ പെട്ടതാണ് അവൻ തിന്മക്ക് തത്തുല്യമായ ശിക്ഷ നൽകുന്നു എന്നത്. നന്മക്കാകട്ടെ അവൻ പത്തിരട്ടി നൽകുകയും ചെയ്യുന്നു. നന്മയുടെ പ്രതിഫലം ഏറ്റവും ചുരുങ്ങിയത് പത്തിരട്ടിയാണ്. (അതിലും കൂടുതൽ നന്മകൾ ഇരട്ടിപ്പിക്കപ്പെട്ടേക്കാം.)

• الدين الحق القَيِّم يتطَلب تسخير كل أعمال العبد واهتماماته لله عز وجل، فله وحده يتوجه العبد بصلاته وعبادته ومناسكه وذبائحه وجميع قرباته وأعماله في حياته وما أوصى به بعد وفاته.
• മനുഷ്യൻ്റെ പ്രവർത്തനങ്ങൾ മുഴുവനും അവൻ്റെ ശ്രദ്ധയും അല്ലാഹുവിന് മാത്രം കീഴ്പ്പെടുത്തി നൽകാനാണ് നേരായ ദീൻ -ഇസ്ലാം- ആവശ്യപ്പെടുന്നത്. തൻ്റെ നിസ്കാരത്തിലും ആരാധനകളിലും അനുഷ്ഠാനങ്ങളിലും ബലികർമ്മങ്ങളിലും സർവ്വ സൽപ്രവൃത്തികളിലും അവൻ്റെ ജീവിതകാലഘട്ടത്തിലെ മുഴുവൻ പ്രവർത്തനങ്ങളിലും മരണശേഷം ബാക്കിവെക്കുന്ന വസ്വിയ്യത്തുകളിലും (അന്തിമോപദേശങ്ങൾ) അല്ലാഹുവിനെ മാത്രമാണ് അവൻ ലക്ഷ്യംവെക്കേണ്ടത്.

 
Traduzione dei significati Versetto: (160) Sura: Al-An‘âm
Indice delle Sure Numero di pagina
 
Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano - Indice Traduzioni

Traduzione in malayalam dell'Esegesi Abbreviata del Nobile Corano, edita da Tafseer Center for Quranic Studies

Chiudi