Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano * - Indice Traduzioni


Traduzione dei significati Versetto: (32) Sura: Al-An‘âm
وَمَا الْحَیٰوةُ الدُّنْیَاۤ اِلَّا لَعِبٌ وَّلَهْوٌ ؕ— وَلَلدَّارُ الْاٰخِرَةُ خَیْرٌ لِّلَّذِیْنَ یَتَّقُوْنَ ؕ— اَفَلَا تَعْقِلُوْنَ ۟
നിങ്ങളുടെ അവലംബമായി നിങ്ങൾ കാണുന്ന ഈ ഇഹലോകജീവിതമെന്നാൽ -അവിടെ അല്ലാഹുവിന് തൃപ്തികരമായത് പ്രവർത്തിക്കാത്തവരെ സംബന്ധിച്ചിടത്തോളം- കളിയും വഞ്ചനയുമല്ലാതെ മറ്റൊന്നുമല്ല. അല്ലാഹു കൽപ്പിച്ച വിശ്വാസവും സൽകർമ്മങ്ങളും പ്രവർത്തിച്ചു കൊണ്ടും, അവൻ വിലക്കിയ ബഹുദൈവാരാധനയും തിന്മകളും ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിക്കുന്നവർക്ക് ഉത്തമമായിട്ടുള്ളത് പരലോകജീവിതമാകുന്നു. അല്ലയോ ബഹുദൈവാരാധകരേ! നിങ്ങൾ അക്കാര്യം ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?! അങ്ങനെ അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നില്ലേ?!
Esegesi in lingua araba:
Alcuni insegnamenti da trarre da questi versi sono:
• من عدل الله تعالى أنه يجمع العابد والمعبود والتابع والمتبوع في عَرَصات القيامة ليشهد بعضهم على بعض.
• ആരാധിച്ചവനെയും ആരാധിക്കപ്പെട്ടവനെയും, നേതാവിനെയും പിൻഗാമിയെയും പരലോകത്ത് അല്ലാഹു ഒരുമിച്ചു കൂട്ടുകയും, അവർ പരസ്പരം എതിരായി സാക്ഷ്യം വഹിക്കുകയും ചെയ്യുമെന്നത് അല്ലാഹുവിൻ്റെ നീതിയിൽ പെട്ടതാണ്.

• ليس كل من يسمع القرآن ينتفع به، فربما يوجد حائل مثل ختم القلب أو الصَّمَم عن الانتفاع أو غير ذلك.
• ഖുർആൻ കേൾക്കുന്നവർക്കെല്ലാം അതു കൊണ്ട് പ്രയോജനമുണ്ടായി കൊള്ളണമെന്നില്ല. ഹൃദയം മുദ്ര വെക്കപ്പെടുകയോ, (ഖുർആൻ കേൾക്കുന്നതിൽ നിന്ന്) ഉപകാരം ലഭിക്കാൻ കഴിയാത്തവണ്ണം ബധിരത ബാധിക്കുകയോ മറ്റോ ചെയ്താൽ (ഖുർആനിൽ നിന്ന് പ്രയോജനം ലഭിക്കുന്നതിൽ നിന്ന്) ഒരു മറ ഉണ്ടായിട്ടുണ്ടാകാം.

• بيان أن المشركين وإن كانوا يكذبون في الظاهر فهم يستيقنون في دواخلهم بصدق النبي عليه الصلاة والسلام.
• ബഹുദൈവാരാധകർ പുറമേക്ക് അല്ലാഹുവിൻ്റെ ദൂതരെ നിഷേധിക്കുന്നുണ്ടെങ്കിലും അവരുടെ ഹൃദയങ്ങൾക്കുള്ളിൽ അല്ലാഹുവിൻ്റെ ദൂതരുടെ സത്യസന്ധതയിൽ ദൃഢബോധ്യമുണ്ട്.

• تسلية النبي عليه الصلاة والسلام ومواساته بإعلامه أن هذا التكذيب لم يقع له وحده، بل هي طريقة المشركين في معاملة الرسل السابقين.
• നബി -ﷺ- യെ മാത്രമല്ല, മറിച്ച് മുൻഗാമികളായ ദൂതന്മാരോടെല്ലാം അവരുടെ സമൂഹങ്ങൾ സ്വീകരിച്ച വഴി, നിഷേധത്തിൻ്റെ വഴിയായിരുന്നു എന്ന് അവിടുത്തെ അറിയിച്ചതിൽ അല്ലാഹുവിൻ്റെ ദൂതരെ സമാധാനിപ്പിക്കലും ആശ്വസിപ്പിക്കലുമുണ്ട്.

 
Traduzione dei significati Versetto: (32) Sura: Al-An‘âm
Indice delle Sure Numero di pagina
 
Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano - Indice Traduzioni

Traduzione in malayalam dell'Esegesi Abbreviata del Nobile Corano, edita da Tafseer Center for Quranic Studies

Chiudi