Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano

Numero di pagina:close

external-link copy
27 : 67

فَلَمَّا رَاَوْهُ زُلْفَةً سِیْٓـَٔتْ وُجُوْهُ الَّذِیْنَ كَفَرُوْا وَقِیْلَ هٰذَا الَّذِیْ كُنْتُمْ بِهٖ تَدَّعُوْنَ ۟

അവർക്ക് വാഗ്ദാനം നൽകപ്പെട്ടത് വന്നെത്തുകയും, ശിക്ഷ -അന്ത്യനാൾ- അവരുടെ അടുത്തായി കണ്മുന്നിൽ കാണുകയും ചെയ്താൽ അല്ലാഹുവിൽ അവിശ്വസിച്ചവരുടെ മുഖങ്ങൾ മാറുകയും, അവക്ക് കാളിമ ബാധിക്കുകയും ചെയ്യും. അവരോട് പറയപ്പെടും: ഐഹികജീവിതത്തിൽ നിങ്ങൾ തിരക്കു കൂട്ടിയിരുന്ന, ചോദിച്ചു കൊണ്ടിരുന്നതാണ് ഇത്. info
التفاسير:

external-link copy
28 : 67

قُلْ اَرَءَیْتُمْ اِنْ اَهْلَكَنِیَ اللّٰهُ وَمَنْ مَّعِیَ اَوْ رَحِمَنَا ۙ— فَمَنْ یُّجِیْرُ الْكٰفِرِیْنَ مِنْ عَذَابٍ اَلِیْمٍ ۟

അല്ലാഹുവിൻ്റെ റസൂലേ! നിഷേധികളായ ഈ ബഹുദൈവാരാധകരുടെ വാദങ്ങളെ എതിർത്തു കൊണ്ട് പറയുക: അല്ലാഹു എന്നെയും എന്നൊടൊപ്പമുള്ള (ഇസ്ലാമിൽ) വിശ്വസിച്ചവരെയും മരിപ്പിച്ചാലും, അതല്ലെങ്കിൽ ഞങ്ങളോട് കാരുണ്യം ചെയ്യുകയും ഞങ്ങളുടെ ആയുസ്സ് നീട്ടിത്തരികയും ചെയ്താലും (ഇസ്ലാമിനെ) നിഷേധിച്ചവരെ വേദനയേറിയ ശിക്ഷയിൽ നിന്ന് ആരാണ് രക്ഷിക്കുക?! ആരും അവരെ രക്ഷിക്കാനുണ്ടാവുകയില്ല എന്നതാണ് യാഥാർഥ്യം.
info
التفاسير:

external-link copy
29 : 67

قُلْ هُوَ الرَّحْمٰنُ اٰمَنَّا بِهٖ وَعَلَیْهِ تَوَكَّلْنَا ۚ— فَسَتَعْلَمُوْنَ مَنْ هُوَ فِیْ ضَلٰلٍ مُّبِیْنٍ ۟

അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: വിശാലമായ കാരുണ്യമുള്ള റഹ്മാനാകുന്നു അവൻ. അവനെ മാത്രം ആരാധിക്കൂ എന്ന്. നിങ്ങളെ ക്ഷണിക്കുന്നവൻ. ഞങ്ങൾ അവനിൽ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ എല്ലാ കാര്യങ്ങളും അവൻ്റെ മേൽ ഞങ്ങൾ ഏൽപ്പിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ വ്യക്തമായ വഴികേടിൽ ആരായിരുന്നുവെന്നും, നേരായ പാതയിൽ നിലകൊണ്ടിരുന്നത് ആരായിരുന്നുവെന്നും നിങ്ങൾ അറിയുക തന്നെ ചെയ്യും; സംശയമില്ല! info
التفاسير:

external-link copy
30 : 67

قُلْ اَرَءَیْتُمْ اِنْ اَصْبَحَ مَآؤُكُمْ غَوْرًا فَمَنْ یَّاْتِیْكُمْ بِمَآءٍ مَّعِیْنٍ ۟۠

അല്ലയോ റസൂൽ! ഈ ബഹുദൈവാരാധകരോട് പറയുക: നിങ്ങൾ കുടിച്ചു കൊണ്ടിരിക്കുന്ന ഈ വെള്ളം എടുക്കാൻ സാധിക്കാത്തവണ്ണം ഭൂമിയിലേക്ക് ആഴ്ന്നു പോയാൽ ആരാണ് നിങ്ങൾക്ക് ധാരാളമായി ഒഴുകുന്ന വെള്ളം കൊണ്ടു വന്നു തരാനുള്ളത്. അല്ലാഹുവല്ലാതെ ഒരാളും തന്നെയില്ല! info
التفاسير:
Alcuni insegnamenti da trarre da questi versi sono:
• اتصاف الرسول صلى الله عليه وسلم بأخلاق القرآن.
* നബി -ﷺ- ഖുർആനിലെ സ്വഭാവഗുണങ്ങൾ ജീവീതത്തിൽ പകർത്തിയിരുന്നു. info

• صفات الكفار صفات ذميمة يجب على المؤمن الابتعاد عنها، وعن طاعة أهلها.
* (ഇസ്ലാമിനെ) നിഷേധിച്ചവരുടെ സ്വഭാവങ്ങൾ ആക്ഷേപാർഹമായ സ്വഭാവങ്ങളാണ്; (ഇസ്ലാമിൽ) വിശ്വസിച്ചവർ അതിൽ നിന്ന് വിട്ടു നിൽക്കുകയും, അത്തരം സ്വഭാവമുള്ളവരെ അനുസരിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. info

• من أكثر الحلف هان على الرحمن، ونزلت مرتبته عند الناس.
* സത്യം ചെയ്യുന്നത് അധികരിപ്പിക്കൽ അല്ലാഹുവിങ്കലുള്ള പദവി കുറയാൻ കാരണമാകും; ജനങ്ങൾക്കിടയിലും അതവൻ്റെ സ്ഥാനം കുറക്കും. info